കോഴിക്കോട് :
പ്രശസ്ത
പണ്ഡിതനും ഗ്രന്ഥകാരനും
സമസ്ത കേരള ജംഇയ്യത്തുല്‍
ഉലമ ജില്ലാ മുശാവറ അംഗവുമായിരുന്ന
മുണ്ടോട്ട് അബൂ ഇസ്ഹാഖ്
ഇസ്മാഈല്‍ മൗലവി (84)
അന്തരിച്ചു.
ശനിയാഴ്ച
പുലര്‍ച്ചെ 4.30 കോഴിക്കോട്
മെഡിക്കല്‍ കോളേജിലായിരുന്നു
അന്ത്യം.
വാര്‍ദ്ധക്യ
സഹജമായ അസുഖത്തെ തുടര്‍ന്ന്
വീട്ടില്‍ വിശ്രമത്തിലായിരുന്നു.
കുന്ദമംഗലം
നെടുവഞ്ചാലില്‍ ചേക്കുമുസ്‌ലിയാരുടെയും
ആയിശയുടെയും മകനായി 1930
ജനുവരി 10
നായിരുന്നു
ജനനം. പ്രാഥമിക
വിദ്യാഭ്യാസത്തിനു ശേഷം
കുറ്റിക്കാട്ടൂര്‍ ദര്‍സ്,
ഫറോഖ് റൗളത്തുല്‍
ഉലൂം അറബിക് കോളേജ്,
കാസര്‍ഗോഡ്
ആലിയ കോളേജ് എന്നിവിടങ്ങളിലായിരുന്നു
പഠനം. അബുസ്സബാഹ്
മൗലവി, മുഹയദ്ദീന്‍
ആലുവായ് എന്നിവര്‍ പ്രധാന
ഗുരുനാഥന്മാരാണ് .
ആലിയാ
കോളേജ്, ചേന്ദമംഗല്ലൂര്‍,
എടവനക്കാട്
എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി
ജോലി ചെയ്തിട്ടുണ്ട്.
ദീര്‍ഘകാലം
കോഴിക്കോട് മുതാക്കര പള്ളിയില്‍
ഖത്തീബായിരുന്നു.
ആദ്യകാലത്ത്
ജമാഅത്തെ ഇസ്‌ലാമിയുമായി
ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച
അദ്ദേഹം പിന്നീട് ദീര്‍ഘകാലം
മുജാഹിദ് പ്രസ്ഥാനത്തിന്റെ
സജീവ പ്രവര്‍ത്തകനായിരുന്നു.
നദ്‌വത്തുല്‍
മുജാഹിദീന്‍ സംസ്ഥാന കൂടിയാലോചനാ
സമിതി അംഗം, അല്‍മനാര്‍
പത്രാധിപ സമിതി അംഗം എന്നീ
നിലകളില്‍ പ്രവര്‍ത്തിച്ചു.
കുറ്റിച്ചിറ,
വാഴക്കാട്
എന്നിവിടങ്ങളില്‍ നടന്ന
സുന്നി മുജാഹിദ് സംവാദങ്ങളില്‍
മുജാഹിദ് പക്ഷത്തെ
പ്രതിനിധീകരിച്ചിരുന്നു.
1980 കളില്‍
മുജാഹിദ് പ്രസ്ഥാനത്തോട്
വിട പറഞ്ഞതിനു ശേഷം സുന്നീ
പ്രസ്ഥാന രംഗത്ത് സജീവമായിരുന്നു.
കാപ്പാട്
ഐനുല്‍ഹുദാ , സത്യധാര
ദൈ്വവാരിക എന്നിവിടങ്ങളില്‍
പില്‍ക്കാലത്ത് സേവനം
ചെയ്തിട്ടുണ്ട് .
ചെറുപ്പകാലം
മുതലേ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും
മതപ്രഭാഷകനും ആയിരുന്നു.
നമസ്‌കാരം,
മയ്യിത്ത്
സംസ്‌കരണമുറകള്‍, വഹാബിസം
അനുഭവ പാഠങ്ങള്‍,
നബിദിനാഘോഷം
എന്നീ ഗ്രന്ഥങ്ങള്‍
രചിച്ചിട്ടുണ്ട്.അറബിയില്‍
രചിക്കപ്പെട്ട ബാനത് സുആദ്
എന്ന പ്രവാചക പ്രകീര്‍ത്തന
കാവ്യത്തിന് അദ്ദേഹം അറബിയില്‍
വ്യാഖ്യാനം എഴുതിയിട്ടുണ്ട്.
എന്റെ ആത്മകഥ
എന്ന ഗ്രന്ഥം പണിപ്പുരയിലായിരുന്നു.
ഖദീജയാണ്
ഭാര്യ. മക്കള്‍
ഇസ്ഹാഖ് (റിയാദ്),
ആയിശ,
സാജിദ,
ഹഫ്‌സ,
ഹബീബ.
ജാമാതാക്കള്‍
- സുലൈമാന്‍
കൊടുവള്ളി ,ഉമര്‍
ചെറുവറ്റ, ഉമര്‍
പുതിയപാലം, ബഷീര്‍
പയ്യാനക്കല്‍ എന്നവരാണ്.
ഇന്നലെ
വൈകീട്ട് 3 മണിക്ക്
വമ്പിച്ച ജനാവലിയുടെ
സാന്നിദ്ധ്യത്തില്‍
കുറ്റിക്കാട്ടൂര്‍ മാണിയമ്പലം
ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍
മയ്യിത്ത് ഖബറടക്കി.
സമസ്ത സെക്രട്ടറി
പ്രൊഫ. ആലിക്കുട്ടി
മുസ്‌ലിയാര്‍ മയ്യിത്ത്
നിസ്‌കാരത്തിന് നേതൃത്വം
നല്‍കി. പാണക്കാട്
സയ്യിദ് സാദിഖലി ശിഹാബ്
തങ്ങള്‍, കേരള
ഹജ്ജ് കമ്മറ്റിചെയര്‍മാന്‍
കോട്ടുമല ടി എം ബാപ്പുമുസ്‌ലിയാര്‍
സമസ്ത കേന്ദ്രമുശാവറ അംഗം
സയ്യിദ് മുഹമ്മദ് ജിഫ്രി
മുത്തുക്കോയ തങ്ങള്‍,
കോഴിക്കോട്
ഖാസി സയ്യിദ് മുഹമ്മദ്
കോയതങ്ങള്‍ ജമലുല്ലൈലി ,
മുസ്‌ലിം ലീഗ്
സംസ്ഥാന ട്രഷറര്‍ പി കെ കെ
ബാവ, സുന്നി
യുവജന സംഘം സംസ്ഥാന സെക്രട്ടറി
അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്
, പി ടി
എ റഹീം എം എല്‍ എ, കെ
എ ടി എഫ് ജന. സെക്രട്ടറി
കെ മോയിന്‍കുട്ടി, മദ്രസാ
മാനേജ്‌മെന്റ് അസോസിയേഷന്‍
സെക്രട്ടറി കെ പി കോയ.
കെ മൂസ മൗലവി,
വി ഇ മോയിമോന്‍
ഹാജി, മുക്കം
ഉമര്‍ ഫൈസി, ഒ
അബ്ദുറഹ്മാന്‍, ശൈഖ്
മുഹമ്മദ് കാരക്കുന്ന്,
അബുല്‍ഖൈര്‍
മൗലവി, എ
പി സലിം ഹാജി, വി
മൂസ മാസ്റ്റര്‍, തേങ്കാട്ടില്‍
അഹ്മദ്, എ
പി പി തങ്ങള്‍, അലി
അക്ബര്‍ബാഖവി, മുന്‍
എം എല്‍ എ യുസി രാമന്‍,
മുസ്തഫ മുണ്ടുപാറ,
നാസര്‍ഫൈസി
കൂടത്തായി, റഷീദ്
ഫൈസി വെള്ളായിക്കോട് ,
ടി പി സുബൈര്‍
മാസ്റ്റര്‍, ഒ
പി എം അശ്‌റഫ്, തുടങ്ങിയവര്‍
ജനാസ സന്ദര്‍ശിച്ചു.
- SKSSF STATE COMMITTEE