നിസ്ക്കരിക്കുന്നതിനിടയില്‍ മരിച്ചു

തിരുവട്ടുര്‍ : പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ കോളേജ് ബിരുദ ധാരിയും പന്നിയന്ക്കര മദ്രസ്സ സദര്‍ മുഅല്ലിം, അല്‍ഹിന്ദ് ട്രാവല്‍സ് ഓഫീസ് സ്റ്റാഫും ആയ ഉനൈസ് അസ്അദി (24) കഴിഞ്ഞ ദിവസം രാത്രി ഇഷാ ജമാഅത്ത് നിസ്ക്കാരത്തിനിടയില്‍ മരിച്ചു. പിതാവ് ഉസ്മാന്‍, മാതാവ് ഫാത്തിമ, സഹോദരന്‍ ജുനൈദ് അസ്അദി. വയാട് ജുമാമസ്ജിദ് പരിസരത്ത് വന്ജനാവലിയോടെ മയ്യിത്ത് കബറടക്കി. സമസ്ത കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ശൈഖുനാ പി കെ പി ഉസ്താദ്‌, എസ് കെ ഹംസ ഹാജി, യുസുഫ് ബാഖവി, ശരീഫ് ബാഖവി, എകെ അബ്ദുല്‍ബാഖി, അമീര്‍ അസ്അദി പങ്കെടുത്തു.
- JAMIA AS-ADIYYAH ISLAMIYYAH