റിയാദ്
: സമസ്ത
കേരള ഇസ്‌ലാം മത വിദ്യാഭ്യാസ
ബോര്‍ഡ് പ്രസിഡണ്ടും കാസര്‍ഗോഡ്
സംയുക്ത ഖാദിയുമായ ടി കെ എം
ബാവ മുസ്‌ലിയാരുടെ നിര്യാണത്തില്‍
സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍
സൗദി നാഷണല്‍ കമ്മിററി
അനുശോചിച്ചു. പണ്ഡിത
തറവാട്ടിലെ ലാളിത്യത്തിന്റെയും
വിനയത്തിന്‍െയും നിറസാനിദ്ധ്യമായിരുന്ന
ബാവ മുസ്‌ലിയാര്‍ വിദ്യാഭ്യാസ
ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍
വഹിച്ച പങ്ക് പശ്രംസനീയവും
മാതൃകപര വുമായിരുന്നുവെന്നും
അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കോമു മുസ്‌ലിയാര്‍,
പറവണ്ണമൊയ്തീന്‍
കുട്ടിമുസ്‌ലിയാര്‍,കോട്ടുമല
അബൂബക്കര്‍ മുസ്‌ലിയാര്‍
തുടങ്ങി പ്രഗല്‍ഭരായ പണ്ഡിതരുടെ
പ്രധാന ശിഷ്യരില്‍ പെട്ട ബാവ
മുസ്‌ലിയാര്‍ക്ക് പ്രഗല്‍ഭരായ
അനേകം ശിഷ്യരുണ്ട് സൗദിഅറേബ്യയിലെ
എല്ലാ സമസ്ത കേരള ഇസ്‌ലാമിക്
സെന്ററുകളിലും വ്യാഴം വെളളി
ദിവസങ്ങളിലായി മയ്യിത്ത്
നിസ്‌ക്കാരവും പ്രത്യേക
പ്രാര്‍ത്ഥനകളും നടക്കുമെന്ന്
എസ് കെ ഐ സി നാഷണല്‍ കമ്മിററി
ഭാരവാഹികളായ അബൂബക്കര്‍ ഫൈസി
ചെങ്ങമനാട്, ടി
എച്ച് ദാരിമി മേലാററൂര്‍,
അലവിക്കുട്ടി
ഒളവട്ടൂര്‍, എന്‍
സി മുഹമ്മദ് കണ്ണൂര്‍ തുടങ്ങിയവര്‍
അറിയിച്ചു.
- Aboobacker Faizy