വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി; ശിഹാബ് തങ്ങള്‍ അനുസ്മരണം വെള്ളിയാഴ്ച

കല്‍പ്പറ്റ : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ പനമരം മേഖലാ റംസാന്‍ കാമ്പയിന്‍ മേഖതാതല ഉദ്ഘാടനവും ശിഹാബ് തങ്ങള്‍-ഉമറലി തങ്ങള്‍ അനുസ്മരണവും വെള്ളിയാഴ്ച 3 മണിക്ക് കൈതക്കല്‍ മദ്‌റസയില്‍ നടക്കും. ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങല്‍ പെരിന്തല്‍മണ്ണ ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം ഫൈസി പേരാല്‍ അനുസ്മരണ പ്രഭാഷണം നടത്തും. ജഅ്ഫര്‍ ഹൈത്തമി ദുആക്ക് നേതൃത്വം നല്‍കും. 
പൊഴുതന മേഖലാ സംഗമം 3 മണിക്ക് പൊഴുതന മദ്‌റസയില്‍ നടക്കും. മുഹമ്മദ്കുട്ടി ഹസനി അനുസ്മരണ പ്രഭാഷണം നടത്തും. ജഅ്ഫര്‍ ഹൈത്തമി ദുആക്ക് നേതൃത്വം നല്‍കും.
- Shamsul Ulama Islamic Academy VEngappally