കുവൈത്ത്
സിറ്റി : കുവൈത്ത്
ഇസ്ലാമിക് സെന്റര്‍ മേഖലാ
കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ
ബോർഡ് പ്രസിഡണ്ട് ശൈഖുനാ
ടി.കെ.എം
ബാവ മുസ്ലിയാരുടെ അനുസ്മരണവും
പ്രാര്‍ത്ഥനാ സദസ്സും
സംഘടിപ്പിച്ചു. അബ്ബാസിയ
കേന്ദ്ര കമ്മിറ്റി ഓഫീസിൽ
സംഘടിപ്പിച്ച അബ്ബാസിയ മേഖല
അനുസ്മരണം മുഹമ്മദലി പുതുപ്പറമ്പ്
ഉദ്ഘാടനം ചെയ്തു. ഇല്യാസ്
മൗലവി അനുസ്മരണ പ്രസംഗം
നടത്തി. മൻസൂര്‍
ഫൈസി, ഹംസ
ദാരിമി, ഫളലുറഹ്‍മാന്‍
ദാരിമി എന്നിവര്‍ സംസാരിച്ചു.
അബ്ദുൽ ഹമീദ്
അൻവരി സ്വാഗതവും മുസ്തഫ
ചട്ടിപ്പറമ്പ് നന്ദിയും
പറഞ്ഞു.
സിറ്റി
സംഘം റസ്റ്റോറന്‍റ് ഓഡിറ്റോറിയത്തിൽ
നടന്ന സിറ്റി മേഖല അനുസ്മരണം
ഇഖ്‌ബാൽ മാവിലാടം ഉദ്ഘാടനം
ചെയ്തു. ഉസ്മാൻ
ദാരിമി അനുസ്മരണ പ്രസംഗം
നടത്തി. ഉണ്ണീൻ
കുട്ടി ദാരിമി, അബ്ദുൽ
ശുക്കൂർ എന്നിവര്‍ സംസാരിച്ചു.
അയ്യൂബ്
പുതുപ്പമ്പ് സ്വാഗതവും ഷമീർ
ചെട്ടിപ്പടി നന്ദിയും പറഞ്ഞു.
ഹവല്ലി
അൽ ഫൌസ് റസ്റ്റോറന്‍റ്
ഓടിറ്റൊറിയത്തിൽ നടന്ന ഹവല്ലി
മേഖല അനുസ്മരണം ഇ.എസ്
അബ്ദുറഹിമാൻ ഹാജി ഉദ്ഘാടനം
ചെയ്തു. അബ്ദുൽ
റഹീം അൽ ഹസനി അനുസ്മരണ പ്രസംഗം
നടത്തി. ഹസൻ
ചെറുവത്തൂർ , സുല്‍ഫികർ
അലി, ഖമറുദ്ദീൻ
എന്നിവര്‍ സംസാരിച്ചു.
അശ്കർ അലി
സ്വാഗതവും ഉസ്മാൻ മട്ടന്നൂർ
നന്ദിയും പറഞ്ഞു.
മംഗഫ്
മലബാർ ഓഡിറ്റോറിയത്തിൽ നടന്ന
ഫഹാഹീൽ മേഖല അനുസ്മരണം അബ്ദുൽ
ഗഫൂര്‍ ഫൈസി ഉദ്ഘാടനം ചെയ്തു.
ശംസുദ്ധീൻ
ഫൈസി അനുസ്മരണ പ്രസംഗം നടത്തി.
ഇസ്മായിൽ
പയ്യന്നൂര്‍ , അബ്ദുൽ
ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
സലാം പെരുവള്ളൂർ
സ്വാഗതവും ഫൈസൽ ചേനേത്ത്
നന്ദിയും പറഞ്ഞു.
ഫർവാനിയ
ദാറു സൈനബ് ഓഡിറ്റോറിയത്തിൽ
നടന്ന ഫർവാനിയ മേഖല അനുസ്മരണം
മൊയ്തീന്‍ഷാ ഉദ്ഘാടനം ചെയ്തു.
മുസ്തഫ ദാരിമി
അനുസ്മരണ പ്രസംഗം നടത്തി.
ഇബ്രാഹിം
അരിയിൽ , ഹക്കീം
അരിയിൽ എന്നിവര്‍ സംസാരിച്ചു.
അബ്ദുറഹിമാൻ
കോയ സ്വാഗതവും സ്വാദിഖ്
നന്ദിയും പറഞ്ഞു.
- kuwait islamic center