സമസ്ത കാസര്‍കോട് ജില്ലാ ആസ്ഥാന കെട്ടിടം നിർമ്മിക്കുന്നു

കാസർകോട് : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും, കീഴ് ഘടകങ്ങളുടെയും പ്രവർത്തനങ്ങൾ ഒരേ കുടക്കീഴിൽ കൊണ്ട് വരുകയെന്ന ലക്ഷ്യത്തോടെ കാസർകോട് സമസ്ത ആസ്ഥാന മന്ദിരം പണിയാൻ തീരുമാനിച്ചു. എസ്.വൈ.എസ്. അറുപതാം വാർഷിക സ്വാഗത സംഘം ഓഫീസ് ഇക്കഴിഞ്ഞ ശനിയാഴ്ച ഉദ്ഘാടനം ചെയ്ത വേളയിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർമ്മാണ കമ്മിറ്റിയെ പ്രഖ്യാപിച്ചു. കീഴൂർ - മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹമ്മദ്‌ മൗലവി, കാസർകോഡ് സംയുക്ത ജമാ-അത്ത് ഖാസി ടി.കെ.എം.ബാവ മുസ്ലിയാർ, പി.ബി.അബ്ദുൽ റസാഖ് എം.എൽ.(രക്ഷാധികാരികൾ), യു.എം. അബ്ദുൽ റഹിമാൻ മൗലവി (ചെയര്‍മാൻ), എം.. ഖാസിം മുസ്ലിയാർ (ജന.കണ്‍വീനർ), മെട്രോ മുഹമ്മദ്‌ ഹാജി (ഖജാൻജി), ചെർക്കളം അബ്ദുല്ല, ഖത്തർ ഇബ്രാഹിം ഹാജി കളനാട്, ഖത്തർ അബ്ദുല്ല ഹാജി, ടി.കെ.സി. അബ്ദുൽഖാദർ ഹാജി (വൈസ് ചെയർമാൻ) അബ്ബാസ്‌ ഫൈസി പുത്തിഗെ, എന്‍‍.പി. അബ്ദുൽ റഹിമാൻ മാസ്റ്റർ, ബഷീർ ദാരിമി തളങ്കര (കണ്‍വീനര്‍), സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, ടി.കെ.പൂക്കോയ തങ്ങൾ, എം.എസ്.തങ്ങൾ, സയ്യിദ് ഹാദി തങ്ങൾ, പി.എസ്.ഇബ്രാഹിം ഫൈസി, ഇബ്രാഹിം ഫൈസി ജെടിയാർ തുടങ്ങിയവർ (അംഗങ്ങൾ). ആസ്ഥാന ബിൽഡിംഗ്‌നിർമ്മാണ ഫണ്ടിലേക്ക് എസ്.വൈ.എസ്. ഉദുമ മണ്ഡലം കമ്മിറ്റി ട്രഷറർ ഖത്തർ ഇബ്രാഹിം ഹാജി കളനാട് അഞ്ച് ലക്ഷം രൂപ ഹൈദരലി ശിഹാബ് തങ്ങൾക്കു കൈമാറി ഫണ്ട്‌ ഉദ്ഘാടനം ചെയ്തു.
- HAMEED KUNIYA VADAKKUPURAM