അബുദാബി: സമസ്ത കേരളാ ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡ് പ്രസിഡന്റും കാസറഗോഡ്-കുമ്പള സംയുക്ത മുസ്ലിം ജമാത്ത് ഖാസിയുമായ ശൈഖുനാ ഖാസി ടി.കെ.എം ബാവ മുസ്ലിയാർ അനുസ്മരണവും ദിക്ർ- ദുആ മജ്ലിസും കാസറഗോഡ് ജില്ലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു . ജൂണ്‍ 21 (വെള്ളിയാഴ്ച്ച) വൈകീട്ട് 7.30 നു അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടത്തപ്പെടുന്ന പരിപാടിയിൽ പ്രമുഖർ സംബന്ധിക്കും. ഖത്തം ദുആ, ദിക്ർ മജ്ലിസോടെ പരിപാടിക്ക് തുടക്കം കുറിക്കും. വാഗ്മിയും പണ്ഡിതനുമായ ഹാരിസ് ബാഖവി കടമേരി അനുസ്മരണ പ്രഭാഷണം നടത്തും.