കടല്‍ ക്ഷോഭം; ദുആ സംഗമം നടത്തി

കൊടുങ്ങല്ലൂര്‍ : കൊടുങ്ങല്ലൂര്‍ തീരദേശ മേഖലയില്‍ ഉണ്ടായ കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് SKSSF കൊടുങ്ങല്ലൂര്‍ മേഖലയുടെ നേതൃത്വത്തില്‍ ദുആ സംഗമം നടത്തി. ശൈഖുനാ മണത്തല ഉസ്താത് ദുആക്ക് നേതൃതത്വം നല്‍കി. എം.കെ.മുജീബ് റഹ്മാന്‍ ദാരിമി, ഹംസ ഫൈസി, കബീര്‍ ഫൈസി, ടി.കെ.ഇബ്രാഹിം ഹാജി, ഹസ്സന്‍ മൗലവി, ആര്‍..കെ. സിറാജുദ്ധീന്‍ മൗലവി തുടങ്ങി മേഖലയിലെ പ്രമുഖരായ ഉലമാക്കളും ഉമറാക്കളും സാദാത്തീങ്ങളും സംഘടനാ പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു.
- ഷെജീര്‍ എ. എസ്.