കാസറകോട്
: സമസ്ത
കേന്ദ്രമുശാവറ നേരിട്ട്
നടത്തുന്ന സ്ഥാപനമായ പട്ടിക്കാട്
ജാമിയ്യ:നൂരിയ്യ:അറബിക്ക്
കോളേജ് പ്രസിഡണ്ടായിരുന്ന
മര്‍ഹും പാണക്കാട് സയ്യിദ്
മുഹമ്മദലി ശിഹാബ് തങ്ങള്‍,
സുന്നി യുവജനസംഘം
സംസ്ഥാന പ്രസിഡണ്ടായിരുന്ന
മര്‍ഹും പാണക്കാട് സയ്യിദ്
ഉമറലി ശിഹാബ് തങ്ങള്‍ ,
സമസ്ത വിദ്യാഭ്യാസ
ബോര്‍ഡ് ചെയര്‍മാനും കാസറകോട്
സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന
മര്‍ഹൂം ശൈഖുനാ ടി.കെ.എം.
ബാവ മുസ്ലിയാര്‍
എന്നിവരുടെ അനുസ്മരണവും
ദിക്‌റ്-ദുആ
മജ്‌ലിസും ജൂണ്‍ 30ന്
ഞായറാഴ്ച്ച വൈകുന്നേരം
3മണിക്ക്
ഹൊസങ്കടി ഹില്‍സൈഡ്
ഓഡിറ്റോറിയത്തില്‍ വെച്ച്
സംഘടിപ്പിക്കാന്‍
എസ്.കെ.എസ്.എസ്.എഫ്.കാസറകോട്
ജില്ലാ സെക്രട്ടറിയേറ്റ്
യോഗം തീരുമാനിച്ചു.പരിപാടിയില്‍
പാണക്കാട് സയ്യിദ് ശഹീറലി
ശിഹാബ് തങ്ങള്‍,നാസര്‍
ഫൈസി കൂടത്തായി തുടങ്ങിയവര്‍
സംബന്ധിക്കും.കുമ്പോല്‍
സയ്യിദ് കെ.എസ്.അലി
തങ്ങള്‍ ദിക്‌റ്-ദുആ
മജ്‌ലിസിന്ന് നേതൃത്വം
നല്‍കും.മുഴുവന്‍
പ്രവര്‍ത്തകരും പരിപാടിയില്‍
സംബന്ധിക്കണമെന്ന് ജില്ലാ
പ്രസിഡണ്ട് താജുദ്ദീന്‍
ദാരിമി പടന്ന,ജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചം
എന്നിവര്‍ അറിയിച്ചു.
- Secretary, SKSSF Kasaragod Distict
Committee