വഫിയ്യ കോളേജ് ശിലാസ്ഥാപനം വിജയിപ്പിക്കും : SKSSF വയനാട്

കല്‍പ്പറ്റ : 22 ന് ശനിയാഴ്ച കല്ലുവയല്‍ - മൈതാനിക്കുന്നില്‍ നടക്കുന്ന ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ വഫിയ്യാ കോളേജ് ശിലാസ്ഥാപനം പരിപാടി വന്‍വിജയമാക്കാന്‍ മുഹമ്മദ്കുട്ടി ഹസനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എസ് കെ എസ് എസ് എഫ് ജില്ലാ ഭാരവാഹികളുടേയും അക്കാദമി സമിതിയുടേയും സംയുക്ത യോഗം തീരുമാനിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സ്‌ക്വാഡായി മുഴുവന്‍ മഹല്ലുകളിലും പര്യടനം നടത്തും. ഇബ്രാഹിം ഫൈസി പേരാല്‍, ഹാരിസ് ബാഖവി, എ കെ സുലൈമാന്‍ മൗലവി, ശംസുദ്ദീന്‍ റഹ്മാനി, കെ അലി മാസ്റ്റര്‍, കുഞ്ഞിമുഹമ്മദ് ദാരിമി, മുഹമ്മദ് ദാരിമി വാകേരി, റഫീഖ് തോപ്പില്‍, റഷീദ് മാസ്റ്റര്‍, സാജിദ് മൗലവി, അയ്യൂബ് മുട്ടില്‍, പി സി ത്വാഹിര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മേഖലാ-ക്ലസ്റ്റര്‍-ശാഖാ തലങ്ങളില്‍ പ്രചരണം നടത്താനും മുഴുവന്‍ ഭാരവാഹികളേയും പരിപാടിയില്‍ പങ്കെടുപ്പിക്കാനും യോഗം കീഴ്ഘടകങ്ങളോട് ആവശ്യപ്പെട്ടു. ഖാസിം ദാരിമി സ്വാഗതവും അബ്ദുല്ലത്തീഫ് വാഫി നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally