ചേളാരി :
വിദ്യാഭ്യാസ
ബോര്‍ഡ് ഓഫീസിലെ സേവകരോട്
സ്വന്തം സന്താനങ്ങളോടെന്ന
പോലെ പെരുമാറുകയും സ്‌നേഹിക്കുകയും
ചെയ്തിരുന്ന ബാവ മുസ്‌ലിയാരുടെ
ആകസ്മിക അന്ത്യം ഏറെ ദുഖഃകരമാണ്.
ഓഫീസിലെ മുഴുവന്‍
പ്രവര്‍ത്തനങ്ങളെയും
നിരീക്ഷിക്കുകയും,
നിയന്ത്രിക്കുകയും,
ജീവനക്കാരുടെ
ക്ഷേമ കാര്യങ്ങളില്‍ പ്രത്യേക
താല്‍പര്യം കാണിക്കുകയും
ചെയ്തു വന്നിരുന്ന ബാവ
മുസ്‌ലിയാരുടെ മരണം എറെ
പ്രയാസപ്പെടുത്തുന്നതായി
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ
ബോര്‍ഡ് മാനേജര്‍ പിണങ്ങോട്
അബൂബക്കര്‍ പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ്
സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട്
സയ്യിദ് അബ്ബാസലി ശിഹാബ്
തങ്ങള്‍, സമസ്ത
കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
ജനറല്‍ സെക്രട്ടറി ഡോ:ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വി, കുമരം
പുത്തൂര്‍ എ.പി.മുഹമ്മദ്
മുസ്‌ലിയാര്‍, സയ്യിദ്
ജിഫ്രി മുത്തുക്കോയ തങ്ങള്‍,
കെ.എം.അബ്ദുല്ല
മാസ്റ്റര്‍, അബ്ദുല്‍ഹമീദ്
ഫൈസി അമ്പലക്കടവ്,
അബ്ദുസ്സമദ്
പൂക്കോട്ടൂര്‍ എന്നിവരും
അനുസ്മരിച്ചു