കോഴിക്കോട്
: SKSSF ത്വലബാ
വിംഗ് സംസ്ഥാന സമിതിയുടെ
ആഭിമുഖ്യത്തില്‍ വിശുദ്ധ
റമളാനോടനുബന്ധിച്ച് സംസ്ഥാനത്ത്
തിരഞ്ഞെടുത്ത 100 മഹല്ലുകളില്‍
സംഘടിപ്പിക്കുന്ന 'ത്വലബ
തജ്‌രിബ' ദഅ്‌വാ
ക്യാമ്പിന് അന്തിമരൂപമായി.
ജൂലൈ 5,
6, 7 (വെള്ളി,
ശനി,
ഞായര്‍)
തിയ്യതികളിലാണ്
ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ക്യാമ്പയിന്റെ
ഭാഗമായി മഹല്ല്തല കുടുംബ
സംഗമം, യുവജന
സംഗമം. വിദ്യാര്‍ത്ഥി
മീറ്റ്, ലഘുലേഖ
വിതരണം, ജുമുഅ:
പ്രഭാഷണം,
ഗൃഹസന്ദര്‍ശനം
തുടങ്ങിയ പരിപാടികള്‍
സംഘടിപ്പിക്കും. പ്രത്യേകം
പരിശീലനം ലഭിച്ച ദാഇകളാണ്
ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കുക. ജൂലൈ
4-ന് അസര്‍
നിസ്‌കാരാനന്തരം കോഴിക്കോട്
ഇസ്‌ലാമിക് സെന്ററില്‍ ചേരുന്ന
ക്യാമ്പ് പരിശീലന ക്ലാസിന്
പ്രമുഖര്‍ നേതൃത്വം നല്‍കും.
യോഗത്തില്‍
റിയാസ് പാപ്ലശ്ശേരി,
ബാസിത് ചെമ്പ്ര,
റാഫി മുണ്ടംപറമ്പ്,
റശീദ് കണ്ണൂര്‍,
സയ്യിദ് അബ്ദുല്‍
ഹമീദ് തങ്ങള്‍ തുടങ്ങിയവര്‍
സംസാരിച്ചു.
- twalabastate wing