കാസര്‍കോട്
: SKSSF കാസറകോട്
ജില്ലാകമ്മിറ്റി ഭാവി
പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം
നല്‍കാന്‍ ചേരുന്ന ജില്ലാ
എക്‌സിക്യൂട്ടീവ് ക്യാമ്പ്
ജൂലൈ 5, 6 തിയ്യതികളില്‍
നടത്തുമെന്ന് ജില്ലാ പ്രസിഡണ്ട്
താജുദ്ദീന്‍ ദാരിമി പടന്ന
ജനറല്‍ സെക്രട്ടറി റഷീദ്
ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.
എക്‌സിക്യൂട്ടീവ്
ക്യാമ്പില്‍ ജില്ലാ ഭാരവാഹികള്‍,
മേഖല പ്രസിഡണ്ട്,
ജനറല്‍
സെക്രട്ടറിമാര്‍, ഉപസമിതി
ചെയര്‍മാന്‍ കണ്‍വീനര്‍മാര്‍
എന്നിവര്‍ സംബന്ധിക്കും.
പരിപാടിക്ക്
അന്തിമ രൂപം നല്‍കുന്നതിന്
ഇബ്രാഹിം ഫൈസി ജെഡിയാര്‍
ചെയര്‍മാനും ഹാഷിം ദാരിമി
ദേലമ്പാടി കണ്‍വീനറുമായി
ഉപസമിതി രൂപീകരിച്ചു.
- Secretary, SKSSF Kasaragod Distict
Committee