അസ്അദിയ്യ കോളേജ് കാഴ്ച്ച ഇല്ലാത്തവര്‍ക്കുള്ള സഹായം വിതരണം ചെയ്തു

പാപ്പിനിശ്ശേരി : സമസ്ത കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ കീഴില്‍ നടക്കുന്ന ജാമിഅ: അസ്അദിയ്യ: ഇസ്‌ലാമിയ്യയിലെ പഠിതാക്കളായ കാഴ്ച നഷ്ട പ്പെട്ടവര്‍ക്കുള്ള വസ്ത്രം, കുട എന്നിവയുടെ വിതരണം വെസേറ്റണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് മാനേജിംഗ് ഡയറക്ടര്‍ പി.കെ മുഹമ്മദ് സാഹിബ് നിര്‍വഹിച്ചു. എസ്. കെ ഹംസ ഹാജി യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാദ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി അബ്ദുസ്സലാം മുസലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വി.പി വമ്പന്‍,അബ്ദു പാപ്പിനിശ്ശേരി, അഹ്മദ് പോത്താം കണ്ടം, ബി.യൂസഫ് ബാഖവി, അബുല്‍ ഫതാഹ് ദാരിമി, . അബ്ദുല്ല ഹാജി, കെ. മുഹമ്മദ് ശരീഫ് ബാഖവി, സി.എച്ച് അ്ബ്ദുസ്സലാം, ശഹീര്‍ പാപ്പിനിശ്ശേരി, സി.പി റഷീദ, എം. അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു എ. കെ അബ്ദുല്‍ ബാഖി സ്വാഗതവും എ.പി അബ്ദുല്‍ ഖാദര്‍ ഹാജി നന്ദിയും പറഞ്ഞു.
- JAMIA AS-ADIYYAH ISLAMIYYAH