എസ്.കെ.ഐ.സി. നിതാഖാത്ത് ബോധവല്‍ ക്കരണ കാമ്പയിനില്‍ അഷ് റഫ് ആളത്ത് മുഖ്യ പ്രഭാഷണം നടത്തുന്നു |
ദമ്മാം
: ലോകത്ത്
ഒരു ഭരണകൂടവും തദ്ദേശിയരായ
തൊഴിലാളികളോട് പോലും ഇന്ന്
വരെ കാണിച്ചിട്ടില്ലാത്ത
കാരുണ്യമാണ് സൗദി ഭരണകൂടം
വിദേശിതൊഴിലാളികളോട്
കാണിച്ചിരിക്കുന്നതെന്ന്
മാധ്യമ പ്രവര്‍ത്തകന്‍ അഷ്
റഫ് ആളത്ത് അഭിപ്രായപ്പെട്ടു.
സമസ്ത കേരള
ഇസ് ലാമിക് സെന്റര്‍ ദമ്മാം
ചാപ്റ്റര്‍ സംഘടിപ്പിച്ച
നിതാഖാത്ത് ബോധവല്‍ക്കരണ
കാമ്പയിനില്‍ മുഖ്യ പ്രഭാഷണം
നടത്തുകയായിരുന്നു അദ്ദേഹം.
തൊഴില്‍ രംഗത്ത്
തദ്ദേശീയര്‍ക്ക് കൂടുതല്‍
അവസരങ്ങള്‍ ഉണ്ടാക്കുക എന്ന
ഉദ്ദേശത്തോടെവര്‍ഷങ്ങളായുള്ള
ഗവേഷണങ്ങളുടെയും ആലോചനകളുടെയും
അടിസ്ഥാനത്തിലാണ് ഈ തീരുമാനം
സൗദി അതികൃതര്‍ കൈ കൊണ്ടതെന്നും
മറിച്ച് പെട്ടെന്നുണ്ടായ
നടപടിക്രമമല്ലെന്നും അദ്ദേഹം
പറഞ്ഞു. നിയമവിരുദ്ദമായി
തങ്ങുന്നവര്‍ പദവി ശരിയാക്കുകയോ
രാജ്യം വിടുകയോ ചെയ്യുന്നതോടു
കൂടി നിയമാനുസ്ര്തം ജോലി
ചെയ്യുന്നവര്‍ക്ക് കൂടുതല്‍
തൊഴില്‍ പരിരക്ഷ ലഭിക്കുമെന്നും
അദ്ദേഹം സദസ്സ്യരെ ഉണര്‍ത്തി.
നിതാഖാത്തുമായി
ബന്ധപ്പെട്ട സദസ്സ്യരുടെ
വിവിധ സംശയങ്ങള്‍ക്ക് അദ്ദേഹം
മറുപടി പറഞ്ഞു. എസ്.കെ.ഐ.സി.
ദമ്മാം ചാപ്റ്റര്‍
പ്രസിഡന്റ് ബഹാവുദ്ദീന്‍
നദ് വി അദ്ധ്യക്ഷത വഹിച്ചു.
സി.എച്.
മൌലവി,
മുസ്തഫ റഹ്മാനി,
അഷ് റഫ് ബാഖവി
തഴേക്കോട് പ്രസംഗിച്ചു.റഷീദ്
ദാരിമി സ്വാഗതവും മാഹിന്‍
വിഴിഞ്ഞം നന്ദിയും പറഞ്ഞു.
- Abdurahman.T.M