ബാവ മുസ്‌ലിയാരുടെ നിര്യാണത്തില്‍ കീഴൂര്‍ സംയുക്ത ജമാഅത്ത് അനുശോചിച്ചു

മേല്‍പ്പറമ്പ് : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും സമസ്ത മുശാവറ അംഗവും കാസര്‍കോട് കുമ്പള സംയുക്ത ജമാഅത്ത് ഖാസിയുമായ ടി.കെ.എം. ബാവ മുസ്ലിയാരുടെ നിര്യാണത്തില്‍ കീഴൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ കല്ലട്ര മാഹിന്‍ ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, കല്ലട്ര അബ്ദുല്‍ ഖാദര്‍, ഹാജി അബ്ദുല്ല ഹുസൈന്‍, ഹമീദ് കുണിയ മുഹമ്മദ് കുട്ടി മാസ്റ്റര്‍ പടുപ്പ്, അബൂബക്കര്‍ ഉദുമ, കെ.ബി.എം. ഷെരീഫ് കാപ്പില്‍ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു. ബാവ മുസ്ലിയാരുടെ നിര്യാണം നികത്താന്‍ പറ്റാത്ത നഷ്ടമാണെന്നും അനുശോചനക്കുറിപ്പില്‍ അറിയിച്ചു.
- HAMEED KUNIYA VADAKKUPURAM