ക്രിമിനല്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയണം : SKSSF കണ്ണൂര്‍

കണ്ണൂര്‍ : ഭീകരതയുടെയും തീവ്രവാദത്തിന്‍റെയും പേരിലുള്ള നിയമങ്ങള്‍ നിരപരാധികള്‍ക്കെതിരെ പ്രയോഗിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും തടയണമെന്ന് SKSSF കണ്ണൂര്‍ ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് ആവശ്യപ്പെട്ടു. ചാലാട് ഇസ്‍ലാമിക് സെന്‍ററില്‍ നടന്ന ക്യാമ്പ് എസ്.എം.എഫ്. ജില്ലാ വൈസ് പ്രസിഡന്‍റ് എ.കെ. അബ്ദുല്‍ ബാഖി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം ദാരിമി കിണവക്കല്‍ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി ശഹീര്‍ പാപ്പിനിശ്ശേരി, അബ്ദുശുകൂര്‍ ഫൈസി, നൌഷാദ് ഇരിക്കൂര്‍, അബൂബക്കര്‍ യമാനി, മഅ്റൂഫ് മട്ടന്നൂര്‍, സമീര്‍ അസ്ഹരി, ഹസന്‍ ദാരിമി, അബൂബക്കര്‍ മാസ്റ്റര്‍, ജുനൈദ് ചാലാട്, മുത്ത്വലിബ് ഫൈസി, ഹാരിസ് എടവച്ചാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുലത്തീഫ് പന്നിയൂര്‍ സ്വാഗതവും ബശീര്‍ അസ്അദി നന്ദിയും പറഞ്ഞു.
- Latheef Panniyoor