വെങ്ങപ്പള്ളി അക്കാദമി വഫിയ്യ കോളേജ് ശിലാസ്ഥാപനം 22 ന്

കല്‍പ്പറ്റ : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിക്ക് കീഴില്‍ സു. ബത്തേരി കല്ലുവയലില്‍ ആരംഭിക്കുന്ന വഫിയ്യാ കോളേജിന്റെ ശിലാസ്ഥാപന കര്‍മ്മം 22 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. പരിപാടി വന്‍വിജയമാക്കാന്‍ മഹല്ല് പ്രസിഡണ്ട് ഹംസഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അക്കാദമി-മഹല്ല് കമ്മിറ്റി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ആലിക്കുട്ടി ഹാജി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. അലി ഫൈസി മുഹമ്മദലി ദാരിമി, എം അലവി ഹാജി, പി എം ബീരാന്‍കുട്ടി, ഇ പി മുഹമ്മദലി, എം ഇബ്രാഹിം, വി കെ നാസിര്‍, ടി ഇബ്രാഹിം, പി ഹസൈനാര്‍, ശംസുദ്ദീന്‍, ഇബ്രാഹിം ഫൈസി പേരാല്‍, പി സി ഇബ്രിഹിം ഹാജി, എ കെ സുലൈമാന്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു. അക്കാദമി സെക്രട്ടറി ഹാരിസ് ബാഖവി സ്വാഗതവും മഹല്ല് സെക്രട്ടറി സൈഫുദ്ദീന്‍ ഹാജി നന്ദിയും പറഞ്ഞു.
- SUIAV