റിയാദ്
: മതപ്രബോധന
രംഗത്തെ ധീരവും ന്യൂതനവുമായ
പ്രവര്‍ത്തനങ്ങള്‍ക്ക് സമസ്ത
കേരള ഇസ്‌ലാമിക് സെന്റര്‍
റിയാദ് സോണ്‍ ഏര്‍പ്പെടുത്തിയ
ശൈഖുനാ കാളമ്പാടി ഉസ്താദ്
പുരസ്‌ക്കാരത്തിന് അബ്ദുല്‍
ഹമീദ് ഫൈസി അമ്പലക്കടവിനെ
തെരെഞ്ഞെടുത്തു.
ജീര്‍ണതക്കെതിരെ
ജിഹാദ് എന്ന കാമ്പയിനിലൂടെ
കഴിഞ്ഞ കാലത്തും വ്യാജകേശത്തിനെതിരെ
വര്‍ത്തമാനത്തിലും ഫൈസി
നടത്തികൊണ്ടിരിക്കുന്ന
പ്രവര്‍ത്തനങ്ങളും സുന്നത്ത്
ജമാഅത്തിന്റെ ആശയങ്ങള്‍
'ഭംഗിയായി
അവതരിപ്പിക്കുന്നതിലും
അവക്കെതിരായ വാദഗതികളെ
മാന്യമായി പ്രതിരോധിക്കുന്നതിലും
മാതൃകാപരവും സമൂഹത്തെ
ജീര്‍ണതകളില്‍ നിന്ന്
രക്ഷിക്കാനുതകുന്നതുമാണന്നും,
പളളികളോട്
ചേര്‍ന്ന് സ്ത്രീകള്‍ക്ക്
നിസ്‌ക്കാര സൗകര്യമൊരുക്കുക
പോലെയുളള കാര്യങ്ങളില്‍
നടത്തുന്ന സാന്ദര്‍ഭീകമായ
ഉണര്‍ത്തലുകള്‍ അഭിനന്ദനാര്‍ഹമാണെന്നും,
അബ്ദുല്‍ ഹമീദ്
ഫൈസി അടക്കമുളള പണ്ഡിതനിരയുടെ
ശക്തമായ ഇടപെടലുകള്‍
ഉണ്ടായിരുന്നില്ലങ്കില്‍
വ്യാജകേശ കേന്ദ്രം ഒരു ചൂഷണ
കേന്ദ്രമായി മാറുമായിരുന്നുവെന്നും
ജൂറി വിലയിരുത്തി.
അബൂബക്കര്‍
ഫൈസി ചെങ്ങമനാട്, മുസ്തഫ
ബാഖവി പെരുമുഖം, ഫവാസ്
ഹുദവി പട്ടിക്കാട്,
അബൂബക്കര്‍
ബാഖവി മാരായമംഗലം, എന്‍
സി മുഹമ്മദ് കണ്ണൂര്‍,
അലവിക്കുട്ടി
ഒളവട്ടൂര്‍, ഹബീബുളള
പട്ടാമ്പി തുടങ്ങിയ ഏഴംഗ
ജൂറിയാണ് ഫൈസിയുടെ പേര്
നിര്‍ദേശിച്ചത്. മലപ്പുറം
ജില്ലയിലെ അമ്പലക്കടവ്
സ്വദേശിയായ അബ്ദുല്‍ ഹമീദ്
ഫൈസി ഇപ്പോള്‍ കരുവാരക്കുണ്ട്
ദാറുന്നജാത്ത് അറബിക് കോളേജ്
പ്രൊഫസറാണ്. പട്ടിക്കാട്
ജാമിഅ: നൂരിയ്യ:
അറബി കോളേജില്‍
നിന്ന് ഫൈസി ബിരുദവും കാലിക്കററ്
യൂണിവേഴ്‌സിററിയില്‍ നിന്ന്
അഫ്ദലുല്‍ ഉലമയും ഫാറൂഖ്
റൗദത്തുല്‍ ഉലൂമില്‍ നിന്ന്
അറബിയില്‍ ഒന്നാം റാങ്കോടെ
ബിരുദാനന്തര ബിരുദവും,
അലീഗര്‍
യൂണിവേഴ്‌സിററിയില്‍ നിന്ന്
അറബി സാഹിത്യത്തില്‍ ബിരുദാനന്തര
ബിരുദവും അബ്ദുല്‍ ഹമീദ്
ഫൈസി നേടിയിട്ടുണ്ട്.
എസ് കെ എസ് എസ്
എഫ് സംസ്ഥാന ജനറല്‍
സെക്രട്ടറിയായിരുന്ന ഫൈസി
ഇപ്പോള്‍ സത്യധാര ദൈ്വവാരിക
ചീഫ് എഡിററര്‍, എസ്
വൈ എസ് സംസ്ഥാന സെക്രട്ടറി,
ഇസ്‌ലാമിക്
സെന്റര്‍ ജനറല്‍ സെക്രട്ടറി,
സമസ്ത കേരള
ഇസ്‌ലാം മത വിദ്യാഭ്യാസ
ബോര്‍ഡ് മെമ്പര്‍ തുടങ്ങിയ
സ്ഥാനങ്ങള്‍ വഹിക്കുന്നു.
2014 ഏപ്രിലില്‍
കാസര്‍കോഡ് വെച്ച് നടക്കുന്ന
എസ് വൈ എസ് സംസ്ഥാന സമ്മേളനത്തില്‍
വെച്ച് അവാര്‍ഡ് നല്‍കും.
ഇരുപത്തിഅയ്യായിരം
രൂപയും ഷീല്‍ഡുമാണ് അവാര്‍ഡായി
നല്‍കുക എന്ന് എസ് കെ ഐ സി
റിയാദ് സെന്‍ട്രല്‍ കമ്മിററി
ഭാരവാഹികളായ മുസ്തഫ ബാഖവി
പെരുമുഖം, അബൂബക്കര്‍
ബാഖവി മാരായമംഗലം, എന്‍
സി മുഹമ്മദ് കണ്ണൂര്‍,
അലവിക്കുട്ടി
ഒളവട്ടൂര്‍ തുടങ്ങിയവര്‍
അറിയിച്ചു.
- Alavikutty. AK Olavattoor