മമ്പുറം ഹസന്‍ ജിഫ്രി തങ്ങള്‍ ആണ്ട് നേര്‍ച്ചക്ക് ഇന്ന് (25 ചൊവ്വ) തുടക്കം

തിരൂരങ്ങാടി : മമ്പുറം സയ്യിദലവി തങ്ങളുടെ അമ്മാവനും ഭാര്യാ പിതാവുമായ സയ്യിദ് ഹസന്‍ ബിന്‍ അലവി ജിഫ്രി തങ്ങളുടെ 254 മത് ആണ്ട് നേര്‍ച്ചക്ക് ഇന്ന് (25/06/2013 ചൊവ്വ) മമ്പുറം മഖാം ശരീഫില്‍ തുടക്കമാവും. അസര്‍ നമസ്‌കാരാനന്തരം സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള കൂട്ട സിയാറത്തോടെയാണ് മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന നേര്‍ച്ചക്ക് തുടക്കമാവുന്നത്. മമ്പുറം സയ്യിദ് അഹമദ് ജിഫ്രി തങ്ങള്‍ പതാക ഉയര്‍ത്തും. മമ്പുറം ഖത്തീബ് വി.പി അബ്ദുല്ലക്കോയ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. നേര്‍ച്ച വെള്ളിയാഴ്ച സമാപിക്കും.
- Darul Huda Islamic University