കാസര്‍കോട് :
ജീവിതത്തില്‍
സത്യസന്ധതയും നിസ്വാര്‍ത്ഥതയും
നിലനിര്‍ത്തിയ മാതൃക യോഗ്യനായ
പണ്ഡിതനായിരുന്നു ഇഹലോകം
വെടിഞ്ഞ സമസ്ത കേരള ഇസ്ലാമത
വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടും
കാസറകോട് സംയുക്ത ഖാസിയുമായ
ടി.കെ.എം
ബാവമുസ്ലിയാരെന്ന്
എസ്.കെ.എസ്.എസ്.എഫ്
കാസറകോട് ജില്ലാ പ്രസിഡണ്ട്
താജുദ്ദീന്‍ ദാരിമി പടന്ന,ജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചം
എന്നിവര്‍ അനുശോചന സന്ദേശത്തില്‍
പറഞ്ഞു. ഫത്‌വ
കമ്മിറ്റി അംഗമായും ഖാസിയായും
സേവനമനുഷടിച്ച സമയങ്ങളിലൊക്കെയും
സൂക്ഷമതയോടേയും ധീരമായും
വിധികള്‍ പ്രഖ്യാപിച്ച
അദ്ദേഹത്തിന്റെ വിയോഗം മുസ്ലിം
സമൂഹത്തിന് തീരാനഷ്ടമാണെന്നും
അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ടി.കെ.എം
ബാവമുസ്ലിയാരുടെ നിര്യാണത്തില്‍
സമസ്ത ദക്ഷിണ കന്നട ജില്ലാപ്രസിഡണ്ട്
എന്‍.പി.എം.സയ്യിദ്
സൈനുല്‍ആബിദീന്‍ തങ്ങള്‍
അനുശോചിച്ചു.
- Secretary, SKSSF Kasaragod Distict
Committee