ബാംഗ്ലൂര്‍ SKSSF സ്റ്റുഡന്‍റ്സ് ഹെല്‍പ് ഡെസ്ക്

ബാംഗ്ലൂര്‍ : തുടര്‍ പഠനാര്‍ത്ഥവും മറ്റും ബാംഗ്ലൂരില്‍ എത്തിച്ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കൈത്താങ്ങായി ബാംഗ്ലൂര്‍ SKSSF അഞ്ചംഗ സ്റ്റുഡന്‍റ്സ് കൌണ്‍സില്‍ ഡെസ്ക് രൂപീകരിച്ചു. ഹോസ്റ്റല്‍ സൌകര്യം, റാഗിങ്ങ് സംബന്ധമായ കേസ് ഫയലിങ്ങ്, വിദ്യാര്‍ത്ഥികളുടെ കോഴ്സ് സംബന്ധമായ വിഷയങ്ങള്‍, യാത്രാ സംബന്ധമായ ഡയറക്ഷന്‍ന്‍ തുടങ്ങിയ വിഷയങ്ങള്‍ക്ക് ഇവരെ ബന്ധപ്പെട്ട് പരിഹാരം നേടാവുന്നതാണെന്ന് ചാപ്റ്റര്‍ കമ്മിറ്റി അറിയിച്ചു. ചാപ്റ്റര്‍ പ്രസിഡന്‍റ് അസ്‍ലം ഫൈസി അധ്യക്ഷം വഹിച്ചു. യാഖൂബ് ഒറ്റപ്പാലം, സാബിത്ത്, ഫാറൂഖ് മയ്യില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചെയര്‍മാന്‍ ആയി പാണക്കാട് ഖാസിം ശിഹാബ് തങ്ങള്‍, കണ്‍വീനറായി ശഹഫാദ് വില്ലനൂര്‍, കോര്‍ഡിനേറ്ററായി മുഹമ്മദ് ഖാസിമി വാണിമേല്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബന്ധപ്പെടേണ്ട നമ്പറുകള്‍ 8123401706, 8892805058, 9742058786.
- Muhammed vanimel, kodiyura