തൃശ്ശൂര്‍
: SKSSF തൃശൂര്‍
ജില്ലാ പ്രവര്‍ത്തകസമിതി
ക്യാമ്പും ഖത്തര്‍ സുന്നി
സെന്റര്‍ നല്‍കുന്ന വിദ്യാഭ്യാസ
അവാര്‍ഡ് വിതരണവും ഇന്ന്
വൈകീട്ട് 4 മണിക്ക്
ആറ്റൂര്‍ മദ്രസാ ഹാളില്‍
നടക്കുമെന്ന് SKSSF തൃശ്ശൂര്‍
ജില്ലാ പ്രസ്ഡന്റ് അന്‍വര്‍
മുഹ്‌യിദ്ദീന്‍ ഹുദവി,
ജനറല്‍ സെക്രട്ടറി
സയ്യിദ് ശാഹിദ് കോയ തങ്ങള്‍
എന്നിവര്‍ അറിയിച്ചു.
ജില്ലയിലെ
മുഴുവന്‍ പ്രവര്‍ത്തകസമിതി
അംഗങ്ങളും പങ്കെടുക്കുന്ന
യോഗം SKSSF സംസ്ഥാന
ജനറല്‍ സെക്രട്ടറി ഓണംപിള്ളി
മുഹമ്മദ് ഫൈസി ഉദ്ഘാടനം
ചെയ്യും. SKSSF യു.എ.ഇ
നാഷണല്‍ കമ്മിറ്റി ജനറല്‍
സെക്രട്ടറി ഹുസൈന്‍ ദാരിമി
അകലാട്, SYS ജില്ലാ
വൈസ് പ്രസിഡന്റ് നാസര്‍ ഫൈസി
തിരുവത്ര, സവാദ്
പുത്തഞ്ചിറ, ഹംസ
അന്‍വരി മോളൂര്‍ , ടി.കെ.എം
കബീര്‍ ഫൈസി, ശിയാസ്
വാഫി എന്നിവര്‍ പ്രസംഗിക്കും.
എസ്.എസ്.എല്‍.സി,
പ്ലസ് ടു
പരീക്ഷകളില്‍ മികച്ച വിജയം
നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള
അവാര്‍ഡ് ദാനം ചടങ്ങില്‍
നടക്കും. പത്ത്
മണിക്ക് ക്യാമ്പ് അവസാനിക്കും.
- Anwar muhiyidheen