മലപ്പുറം
: മുസ്‍ലിം
പെണ്‍കുട്ടികളുടെ വിവാഹ
പ്രായ പ്രശ്നത്തില്‍ വ്യക്തി
നിയമത്തിലെ വ്യവസ്ഥകള്‍
നിലനിര്‍ത്തണമെന്നും ശരീഅത്ത്
നിയമങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും
സമസ്ത കേരള മുസ്‍ലിം എംപ്ലോയീസ്
അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍
ആവശ്യപ്പെട്ടു. ഈ
വിഷയത്തില്‍ മുസ്‍ലിം
സമുദായത്തിന് വിശ്വാസപരമായി
വിയോജിപ്പില്ലാത്തതിനാല്‍
തത്സംബന്ധമായി ഉയര്‍ന്നുവന്ന
വിവാദങ്ങള്‍ അനാവശ്യമാണെന്ന്
യോഗം വിലയിരുത്തി.
രാഷ്ട്രീയ
സങ്കുചിത താല്‍പര്യങ്ങള്‍ക്കുപരി
വ്യക്തിപരവും സാമൂഹികവുമായ
സാഹചര്യങ്ങള്‍ പരിഗണിച്ച്
ഇക്കാര്യത്തിലുള്ള വിവാദം
അവസാനിപ്പിക്കണമെന്ന്
ബന്ധപ്പെട്ടവരോട് യോഗം
അഭ്യര്‍ത്ഥിച്ചു. പ്രൊഫ.
ഓമാനൂര്‍
മുഹമ്മദിന്‍റെ അദ്ധ്യക്ഷതയില്‍
സംസ്ഥാന ജനറല്‍ സെക്രട്ടറി
മുസ്തഫ മുണ്ടുപാറ കണ്‍വെന്‍ഷന്‍
ഉദ്ഘാടനം ചെയ്തു. സയ്യിദ്
ഹുസൈന്‍ ഇമ്പിച്ചിക്കോയ
തങ്ങള്‍, ശാഹുല്‍
ഹമീദ് മേല്‍മുറി, എം.എം.
അബൂബക്കര്‍,
അഡ്വ.
പി.പി.
ഹാരിഫ്,
സി.എ.
അബ്ദുല്ല
മൌലവി, ഒ.കെ.എം.
കുട്ടി ഉമരി,
ശംസുദ്ദീന്‍
ഒഴുകൂര്‍, സ്വാദിഖലി
ചിക്കോട്, അബ്ദുറഹീം
കൊടശ്ശേരി, എ.പി.
സഈദ് ഫൈസി,
അബ്ദുല്‍ ഹമീദ്
കുന്നുമ്മല്‍, ടി.വി.
അഹമ്മദുണ്ണി
തുടങ്ങിയവര്‍ പ്രസംഗിച്ചു.
- പി.കെ.
ഷാഹുല്‍ ഹമീദ്