അബ്ദുല്ല ഫൈസി കൊളപ്പറമ്പ് സെയ്തലവി ഹാജിക്ക് ഉപഹാരം നല്കുന്നു |
ജിദ്ദ :
നീണ്ട മുപ്പത്തിയാറു
വര്‍ഷത്തെ അനു'വങ്ങളും
ഓര്‍മ്മകളുമായി പെരിന്തല്‍മണ്ണ
പട്ടിക്കാടിനടുത്ത പൂന്താനം
സ്വദേശി എന്‍ സെയ്തലവി ഹാജി
പ്രവാസജീവിതത്തോട് വിടപറയുന്നു.
മത സാമൂഹിക
മേഖലകളില്‍ സജീവസാന്നിധ്യമായിരുന്ന
ഹാജിക്ക് കഴിഞ്ഞ ദിവസം ജിദ്ദയിലെ
പ്രമുഖ കൂട്ടായ്മകള്‍ ഹൃദ്യമായ
യാത്രയയപ്പ് നല്കി.
1977ലാണ്
സെയ്തലവി ഹാജി സൗദിയിലെത്തുന്നത്.
അക്കാലത്ത്
വലിയ സമ്പന്നരോ മഹാ പണ്ഡിതരോ
മാത്രമായിരുന്നു ഹജ്ജ് എന്ന
ഏക ലക്ഷ്യത്തിനായി വരാറുണ്ടായിരുന്നത്.
യുവാക്കളധികവും
വന്നിരുന്നത് ഹജ്ജിനോടൊപ്പം
അക്കാലത്ത് നാട്ടിലുണ്ടായിരുന്ന
കൊടും പട്ടിണിയുടേയും
മഹാമാരികളുടേയും പിടിയില്‍
പിടയുന്ന കുടുംബങ്ങളെ
പരിരക്ഷിക്കുവാന്‍ കൂടിയായിരുന്നു.
അത്തരമൊരു
പശ്ചാതലത്തിലായിരുന്നു അന്ന്
25 വയസ്സ്
പ്രായമുണ്ടായിരുന്ന സെയ്തലവി
ഹാജി സൗദിയിലെത്തിയത്.
ആദ്യമായി
സൗദിയിലേക്ക് വന്ന യാത്ര
അവിസ്മണരണീയമാകുവാന് സെയ്തലവി
ഹാജിക്ക് പല കാരണങ്ങളുമുണ്ട്.
ഇന്ത്യയില്‍
നിന്ന് തീര്‍ഥാടക സര്‍വ്വീസ്
നടത്തിയിരുന്ന അക്ബര്‍ എന്ന
കപ്പലിന്റെ ഏററവും അവസാനത്തെ
ട്രിപ്പായിരുന്നു അത് എന്നത്
അവയിലൊന്നാണ്. മറെറാന്ന്
അന്നത്തെ പ്രധാനമന്ത്രി
മൊറാര്ജിദേശായിയായിരുന്നു
ആ കപ്പലിനെ ബോംബെ തുറമുഖത്ത്
നിന്ന് യാത്രയയച്ചത് എന്നതാണ്.
ഇന്ദിരാ
ഗവണ്മെന്റിനെ താഴെയിറക്കി
അദ്ദേഹം ഇന്ത്യയുടെ നാലാം
പ്രധാനമന്ത്രിയായ കാലമായിരുന്നു
അത്.
ചരിത്രം
കണ്ടതില്‍ വെച്ചേററവും വലിയ
വികസനങ്ങള്‍ക്ക്
വിധേയമായിക്കൊണ്ടിരിക്കുന്ന
മക്കാ ഹറമിന്റെ അന്നത്തെ
ചിത്രങ്ങള്‍
വളരെ സൂക്ഷ്മതയോടെ
സെയ്തലവിഹാജി മനസ്സില്‍
സൂക്ഷിക്കുന്നുണ്ട്.
വിശുദ്ധ
കഅ്ബാലയത്തെ വലയം ചെയ്തു
കിടക്കുന്ന മത്വാഫില്‍ അന്ന്
മാര്‍ബിള്‍ വിരിച്ചിട്ടുപോലുമുണ്ടായിരുന്നില്ല.
മസ്ജിദുല്‍
ഹറാമില്‍ നിന്ന്
കഅ്ബാലയത്തിനടുത്തേക്കെത്തുവാന്
ഏകദേശം മൂന്നോ നാലോ അടി മാത്രം
വീതിയുള്ള കോണ്ക്രീററ്
വരമ്പുകളാണുണ്ടായിരുന്നത്.
കഅ്ബാലയത്തിന്റെ
വളരെ അടുത്ത ഏതാനും മീററര്‍
മാത്രം വ്യാസത്തിലുള്ള സ്ഥലം
കഴിഞ്ഞാല്‍ പിന്നെ ബാക്കി
'ാഗമെല്ലാം
ചരല്‍മണ്ണ് വിരിച്ചതായിരുന്നു.
ഇതിലൂടെ ത്വവാഫ്
ചെയ്യുമ്പോള്‍ ഇടക്കിടെ
വരുന്ന കോണ്ക്രീററ് വഴികളില്‍
തട്ടി കാല് മുറിയുന്നതും
ചില തീര്‍ഥാടകര്‍ വീഴുന്നതുമെല്ലാം
സാധാരമായിരുന്നു. വിത്യസ്ഥ
കര്‍മ്മശാസ്ത്ര വി'ാഗങ്ങള്ക്കുന്ന
മുസ്വല്ലകളും ചില പ്രത്യേക
സ്ഥാനങ്ങള്‍ അടയാളപ്പെടുത്തുന്ന
ഖുബ്ബകളും മററുമൊക്കെ
നിറഞ്ഞതായിരുന്നു പൊതുവെ
മത്വാഫ്.
ഹജ്ജ്
കഴിഞ്ഞ് ജിദ്ദാ നഗരത്തില്‍
കുടിയേറിയ സെ്യ്തലവി ഹാജി
ആദ്യം ചേര്‍ന്നത്
മുനിസിപ്പാലിററിയിലായിരുന്നു.
അന്നത്തെ
സാധാരണക്കാരുടെ ഏക ആശ്രയമായിരുന്നു
ഈ ജോലി. ലോകത്തെ
തന്നെ ഏററവും വലിയ ടവര്‍
സ്ഥാപിക്കപ്പെടാന്‍ പോകുന്ന
ജിദ്ദയില്‍ അന്നുണ്ടായിരുന്നത്
ബലദിലെ ക്യൂന്‍സ് ബില്‍ഡിംഗ്
മാത്രമായിരുന്നു.
അങ്ങിങ്ങായി
ഈന്തപ്പനമ്പട്ടകള്
കൊണ്ടുണ്ടാക്കിയ കുടിലുകളായിരുന്നു
പ്രവാസികളുടെ പ്രധാന ആശ്രയം.
അത്തരം
കുടിലുകളില്‍ കഴിഞ്ഞകാലം
ഇപ്പോഴും അദ്ദേഹം
ഓര്‍മ്മിച്ചെടുക്കുന്നു.
അക്കാലത്ത്
ശബാബ് എന്ന് വിളിക്കപ്പെട്ടിരുന്ന
ശറഫിയ്യയും ബലദും മാത്രമായിരുന്നു
ജനകേന്ദ്രങ്ങള്‍. കിംഗ്
അബ്ദുല്‍ അസീസ് എയര്‍പ്പോര്‍ട്ടിന്റെ
രണ്ടു 'ാഗങ്ങളായിരുന്നു
ഇവ രണ്ടും. വാഹന
സൗകര്യങ്ങള്‍ വളരെ കുറവായിരുന്നു.
താന്‍ താമസിച്ചിരുന്ന
ബനീ മാലികിലേക്ക് പോകണമെങ്കില്‍
സൂര്യന് അത്തമിക്കും മുമ്പ്
ബസ്സ് തരപ്പെടേണ്ടിയിരുന്നു.
മത
സാമൂഹ്യ രംഗങ്ങളില്‍ ഒരു
നിശബ്ദ സാന്നിധ്യമായി
മുപ്പത്തിയാറു കൊല്ലവും
അദ്ദേഹമുണ്ടായിരുന്നു.
വളാഞ്ചേരി
മര്‍ക്കസ് അടക്കമുള്ള
സ്ഥാപനങ്ങള്‍ക്കുവേണ്ടി
അദ്ദേഹം ചെയ്തിട്ടുള്ള
സേവനങ്ങള്‍ മഹത്തരമാണ്.
ജിദ്ദാ സുന്നീയുവജന
സംഘം രക്ഷാധികാരി, മഞ്ചേരി
മണ്ഡലം കെ എം സി സി വൈസ്
പ്രസിഡണ്ട്, കീഴാററൂര്‍
പഞ്ചായത്ത് കെ എം സി സി പ്രസിഡണ്ട്
തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍
വഹിക്കുന്ന സെയ്തലവി ഹാജി
മുന്‍ ശൈഖുല്‍ ജാമിഅ കെ കെ
അബൂബക്കര്‍ ഹസ്റത്തിന്റെ
ശിഷ്യരില്‍ പെടുന്നു.
- ടി
എച്ച് ദാരിമി