വിദ്യാഭ്യസമാണ് പിന്നോക്കാവസ്ഥക്കുള്ള പരിഹാരം : ചെര്‍ക്കളം അബ്ദുല്ല

ചട്ടഞ്ചാല്‍ : സമുദായത്തിന്റെ പിന്നോക്കാവസ്ഥക്ക് ഏറെ പരിഹാരമാര്‍ഗം വിദ്യാഭ്യാസമാണെന്നും കഴിവുറ്റ വിദ്യാസമ്പന്നരെ വാര്‍ത്തെടുക്കുകയെന്നതാവണം നമ്മുടെ ലക്ഷ്യമെന്നും സുന്നി മഹല്‍ ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല. മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ചട്ടഞ്ചാല്‍ ക്യാമ്പസില്‍ ഇസ്ലാമിക് മൂവ്‌മെന്റ് ഫോര്‍ അലുമിനി ഓഫ് ദാറുല്‍ ഇര്‍ശാദ് (ഇമാദ്) സംഘടിപ്പിച്ച (തന്‍ശീത്വ്) അലുമിനി മീറ്റ് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റായും ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാനായും തെരെഞ്ഞെടുക്കപ്പെട്ട ചെര്‍ക്കളം അബ്ദുല്ലാ സാഹിബിന് ഇമാദിന്റെ സ്‌നഹോപാരം എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ നല്‍കി. എം..സി ദാറുല്‍ ഇര്‍ശാദ് അക്കാദമി പ്രിന്‍സിപ്പാള്‍ അന്‍വറലി ഹുദവി മാവൂര്‍ അധ്യക്ഷത വഹിച്ചു സി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ കാഞ്ഞങ്ങാട് ,മുനീര്‍ ഹുദവി രാമനാട്ടുകര എന്നവര്‍ വിഷയമവതരിപ്പിച്ചു. അബ്ദുല്‍ റസാഖ് എം.എല്‍.,നൗഫല്‍ ഹുദവി കൊടുവള്ളി, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി ഹുദവി മാസ്തികുണ്ട്,ഹനീഫ് ഇര്‍ശാദി ഹുദവി ദേലംപാടി,മന്‍സൂര്‍ ഇര്‍ശാദി ഹുദവി കളനാട്,ജാബിര്‍ ഇര്‍ശാദി ഹുദവി ചാനടുക്കം,ബദ്‌റുദ്ധീന്‍ ഇര്‍ശാദി ഹുദവി തൊട്ടി, ഇസ്ഹാഖ് ഇര്‍ശാദി ഹുദവി ചെമ്പരിക്ക,അബ്ദുല്‍ റഹ്മാന്‍ ഇര്‍ശാദി ഹുദവി തൊട്ടി, സിറാജ് ഇര്‍ശാദി ഹുദവി ബദിമല,ഖലീല്‍ ഇര്‍ശാദി ഹുദവി കൊമ്പോട്,ഫള്‌ലു റഹ്മാന്‍ ഇര്‍ശാദി ഹുദവി വെളിമുക്ക്,ഇര്‍ശാദ് ഇര്‍ശാദി ബെദിര,സിദ്ദീഖ് ഇര്‍ശാദി മാസ്തികുണ്ട്,മന്‍സൂര്‍ ഇര്‍ശാദി പള്ളത്തടുക്ക,അബ്ബാസലി ഇര്‍ശാദി ബേക്കല്‍, ശഹ്ഖുള്ളാഹ് ഇര്‍ശാദി ഹുദവി ഉപ്പള, ഇര്‍ശാദ് ഇര്‍ശാദി കുണിയ എന്നിവര്‍ സംബന്ധിച്ചു.
- MIC ksd