പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ് ഉത്തരവ് പിന്‍വലിക്കണം : SKSSF

കാസര്‍കോട് : ന്യൂനപക്ഷ വിദ്യാര്‍ത്തികള്‍ക്കുള്ള പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ പൊതു വിദ്യാഭ്യാസ ഡയറക്ട്ടറുടെ ഉത്തരവ് പിന്‍വലിക്കണമെന്ന് SKSSF ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ പ്രസ്താനത്തില്‍ ആവശ്യപ്പെടുന്നു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം കേന്ദ്രസര്‍ക്കാര്‍ ന്യൂന പക്ഷങ്ങള്‍ക്ക് നടപ്പിലാക്കി വരുന്ന സ്‌കോളര്‍ഷിപ്പ് കൂടുതല്‍ വിദ്യാര്‍ത്തികള്‍ക്ക് എത്തിക്കുന്നതിന് പകരം അനാവശ്യ മാനദണ്ഡങ്ങള്‍ നടപ്പിലാക്കി അപേക്ഷകരെ പ്രയാസപ്പെടുത്താനുള്ള നീക്കം ബന്ധപ്പെട്ടവര്‍ ഉപേക്ഷിച്ചില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
- Secretary, SKSSF Kasaragod Distict Committee