കുവൈത്ത്
: കുവൈത്ത്
കേരള സുന്നി മുസ്ലിം കൗണ്‍സിൽ
'റമദാൻ
വിശുദ്ധിക്ക്, വിമോചനത്തിന്'
എന്ന ശീർഷകത്തിൽ
ദ്വൈമാസ റമദാൻ കാമ്പയിൻ
ആചരിക്കുന്നു. കാമ്പയിന്റെ
ഭാഗമായി റമദാൻ മുന്നൊരുക്കം,
ആത്മീയ സദസ്സുകൾ,
വിജ്ഞാന
മജ്ലിസുകൾ, ലഘുലേഖാ
വിതരണം, തസ്കിയത്
കാമ്പ്, റിലീഫ്
വിതരണം, ഇഫ്താർ
മീറ്റുകൾ, ഈദ്
സ്നേഹ സംഗമം എന്നിവ നടത്തുമെന്ന്
ഭാരവാഹികൾ അറിയിച്ചു.
വിവിധ ബ്രാഞ്ചുകളുടെ
കീഴിൽ വിവിധ സ്ഥലങ്ങളിൽ
പരിപാടികൾ നടത്തപ്പെടുന്നതാണ്.
- Abdu palappura