ശംസുല്‍ ഉലമാ ഇസ്‍ലാമിക് അക്കാദമി റംസാന്‍ കാമ്പയിന്‍ ; ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി

കല്‍പ്പറ്റ : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി റംസാന്‍ കാമ്പയിനിന്റെ ഭാഗമായി മേഖലാ തലങ്ങളില്‍ നടത്തി വന്ന ഒന്നാംഘട്ട പ്രചരണങ്ങള്‍ പൂര്‍ത്തിയായി. ജില്ലയിലെ 14 മേഖലകളിലും ശിഹാബ് തങ്ങള്‍-ഉമറലി തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും ഒരുക്കിക്കൊണ്ടാണ് പ്രചരണ പരിപാടികള്‍ നടത്തിയത്. കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മേഖലകളില്‍ രൂപം നല്‍കിയ സംഘാടക സമിതികളുടെ ആഭിമുഖ്യത്തില്‍ മഹല്ലു തലങ്ങളില്‍ കുടുംബസംഗമങ്ങള്‍ നടന്നു വരുന്നു.
സി കെ മജീദ് ദാരിമയുടെ അദ്ധ്യക്ഷതയില്‍ കൈതക്കല്‍ മദ്‌റസയില്‍ നടന്ന പനമരം മേഖലാ പരിപാടി കൈതക്കല്‍ ഖത്തീബ് നൗഫല്‍ ബിശ്‌രി ഉദ്ഘാടനം ചെയ്തു. മുഹ്‌യിദ്ദീന്‍കുട്ടി യമാനി മുഹമ്മദ്കുട്ടി ഹസനി അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഹാരിസ് ബാഖവിവിശദീകരിച്ചു. മേഖലാ കമ്മിറ്റി ഭാരവാഹികളായി മജീദ് ദാരിമി(ചെയര്‍മാന്‍)കെ മൊയ്തീന്‍ മാസ്റ്റര്‍, ചെമ്പന്‍ ഉസ്മാന്‍ ഹാജി, കുഞ്ഞമ്മദ് മാസ്റ്റര്‍ പനമരം, അഷ്‌റഫ് ഫൈസി കെല്ലൂര്‍(വൈ. ചെയര്‍മാന്‍) ഇബ്രാഹിം മാസ്റ്റര്‍ കൂളിവയല്‍ (.കണ്‍വീനര്‍) കെ കെ ഇബ്രാഹിം, അശ്‌റഫ് ഫൈസി നെല്ലിയമ്പം, മജീദ് കൈതക്കല്‍(ജോ.കണ്‍വീനര്‍) ചക്ലി അമ്മദ്(ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
മേപ്പാടിയില്‍ നടന്ന പരിപാടി ജഅ്ഫര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. മുഹമ്മദ്കുട്ടി ഹസനി അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് സാബിത് തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഭാരവാഹികളായി കെ മൊയ്തീന്‍(ചെയര്‍മാന്‍) മുഹമ്മദ് പുത്തൂര്‍വയല്‍, ഇബ്രാഹിം നെല്ലിമുണ്ട, യൂസുഫ് കുന്നമ്പറ്റ(വൈ. ചെയര്‍മാന്‍) ഫൈസല്‍ ഫൈസി (കണ്‍വീനര്‍) സൈനുദ്ദീന്‍ ലത്വീഫി, ജഫ്‌സല്‍ യമാനി(ജോ. കണ്‍വീനര്‍) ലത്തീഫ് നെടുങ്കരണ(ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
പൊഴുതനയില്‍ അഷ്‌റഫ് മലായി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ വാഫി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഫൈസി പേരാല്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഭാരവാഹികളായി അഷ്‌റഫ് ഇടിയംവയല്‍(ചെയര്‍മാന്‍) അബു പെരിങ്കോട, അബ്ദുറഹിമാന്‍ മേല്‍മുറി, വി പി സൈത്, ശരീഫ് മുത്താരിക്കുന്ന്(വൈ. ചെയര്‍മാന്‍) അനീസ് ഫൈസി (.കണവീനര്‍) മുസ്തഫ ഇടിയം വയല്‍, ഇംറാന്‍ ഹനീഫ, മുഹമ്മദലി ദാരിമി(ജോ. കണ്‍വീനര്‍) ഹുസൈന്‍ മൗലവി (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
സഈദ് ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കമ്പളക്കാട് മേഖലാ പരിപാടി എം എം ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഖാസിം ദാരിമി പന്തിപ്പൊയില്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഭാരവാഹികളായി മുത്തലിബ് ഹാജി(ചെയര്‍) സഈദ് ഫൈസി, അഹ്മദ് വിളമ്പുകണ്ടം(വൈ.ചെയര്‍) കെ ടി ബീരാന്‍ ഹാജി (കണ്‍്‌വീനര്‍) വി പോക്കര്‍ ഹാജി, അഷ്‌റഫ് ദാരിമി(ജോ. കണ്‍വീനര്‍) മൊയ്തു മൗലവി പറളിക്കുന്ന്(ട്രഷറര്‍).
എന്‍ സൂപ്പിയുടെ അദ്ധ്യക്ഷതയില്‍ നടന്ന കല്‍പ്പറ്റ മേഖലാ പരിപാടി പുനത്തില്‍ ഗഫൂര്‍ ഹാജി ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍കുട്ടി യമാനി അനുസ്മരണം നടത്തി. ഭാരവാഹികളായി എന്‍ സൂപ്പി (ചെയര്‍മാന്‍) ഹംസ വട്ടക്കാരി, കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, അറക്കല്‍ സൂപ്പി, . ഖാദിര്‍മടക്കിമല, ഇബ്രാഹിം മാണ്ടാട്(വൈ. ചെയര്‍) അബ്ബാസ് മൗലവി(.കണ്‍വീനര്‍) വി കെ അ. റഹ് മാന്‍ മൗലവി, ബാവ പരിയാരം, ഷമീര്‍ സി കെ(ജോ.കണ്‍വീനര്‍) സൈനുല്‍ ആബിദീന്‍ ദാരിമി(ട്രഷറര്‍)
മുഹമ്മദ് ബാഖവിയുടെ അദ്ധ്യക്ഷതയില്‍ കൊളഗപ്പാറയില്‍ നടന്ന മീനങ്ങാടി മേഖലാ സംഗമം യു ബീരാന്‍ ഉദ്ഘാടനം ചെയ്തു. എ കെ സുലൈമാന്‍ മൗലവി അനുസ്മരണ പ്രഭാഷണം നടത്തി. ഭാരവാഹികളായി ബീരാന്‍ കൊളഗപ്പാറ((ചെയര്‍) അബ്ദുന്നാസര്‍ മീനങ്ങാടി, മൂസ വഹബി(വൈ. ചെയര്‍മാന്‍) മുഹമ്മദ്കുട്ടി ഫൈസി(കണ്‍വീനര്‍) ഹംസ ദാരിമി തെനേരി, ഷമീര്‍ കൊളഗപ്പാറ(ജോ.കണ്‍വീനര്‍) മൊയ്തീന്‍ ബീനാച്ചി (ട്രഷറര്‍) എന്നവരെ തെരെഞ്ഞെടുത്തു.
- Harisbaqavi