കോഴിക്കോട് : വിവാദ വിഷയമായി മാറിയ വിവാഹ രജിസ്ട്രേഷന്‍ സംബന്ധിച്ച് ഇന്ന് (30 ഞായര്‍ ) വൈകീട്ട് 3 മണിക്ക് കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് ചര്‍ച്ച നടക്കും. പ്രമുഖ മുസ്‍ലിം പണ്ഡിതന്മാരും അഭിഭാഷകരും ചര്‍ച്ചയില്‍ പങ്കെടുക്കും. സമസ്ത കേരള മുസ്‍ലിം എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചര്‍ച്ച സംഘടിപ്പിച്ചിട്ടുള്ളത്. കോട്ടുമല ടി.എം. ബാപ്പു മുസ്‍ലിയാര്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്‍ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, അഡ്വ. യു.എ. ലത്തീഫ്, അഡ്വ. സൈനുദ്ദീന്‍ , അഡ്വ. എ. സജ്ജാദ്, അഡ്വ. നജീബ് തുടങ്ങിയവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കും.
- SKSSF STATE COMMITTEE