ധാര്‍മ്മിക വിപ്ലവത്തിന് ചുക്കാനേന്തുക : എം കെ എം ദാരിമി

അബഹ : അധാര്‍മ്മികക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ധാര്‍മ്മികവിപ്പവത്തിന് ചുക്കാന്‍ പിടിക്കാന്‍ പ്രവാസി യുവത മുന്നോട്ടുവരണമെന്നും പ്രമുഖ പണ്ഡിതനും അബഹ അല്‍നൂര്‍ മദ്രസാ പ്രിന്‍സിപ്പലുമായ എം കെ എം ദാരിമി. അബഹ എസ് കെ ഐ സി ഒരുക്കിയ ഗള്‍ഫ് സത്യധാര സൗത്തേണ്‍ റീജിയന്‍ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊയ്തു മൗലവി ആലിപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. അഹമ്മദ് കാങ്കോല്‍ സത്യധാരാ ഏറ്റു വാങ്ങി. അബ്ദുല്‍റഹ്മാന്‍ ചാപ്പനങ്ങാടി, മുസ്തഫ പള്ളം സലീം പാലക്കാട്, ഇസ്ഹാഖ് മണ്ണാര്‍കാട് സംസാരിച്ചു.ഹംസാ തിരൂര്‍, അസ്‌ക്കര്‍ വൈലത്തൂര്‍, സുലൈമാന്‍ വാവനൂര്‍ നേതൃത്വം നല്‍കി .സക്കീര്‍ കൈപ്പള്ളി സ്വാഗതവും ബഷീര്‍ പുലാക്കല്‍ നന്ദിയും പറഞ്ഞു.
- Alavikutty. AK Olavattoor