ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി അംഗം അബ്ദുല്ല മഞ്ചേരി ഉല്‍ഘാടനം ചെയ്യുന്നു |
ദമ്മാം
: മത
രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍
പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും
ഉദാത്ത മാതൃകകള്‍ അനുകരിക്കാവുന്ന
മഹല്‍ വ്യക്തിത്വമായിരുന്നു
പാണക്കാട് സയ്യിദ് മുഹമ്മദലി
ശിഹാബ് തങ്ങളെന്ന് സമസ്ത
കേരള ഇസ്‍ലാമിക് സെന്റര്‍
സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍
അനുസ്മരണ സമ്മേളനത്തില്‍
പങ്കെടുത്തപ്രാസംഗികര്‍
അഭിപ്രായപ്പെട്ടു.
അധികാര രാഷ്ട്രീയ
രംഗങ്ങളില്‍ നിന്നും അകന്ന്
നിന്നപ്പോഴും ഇന്ത്യന്‍
രാഷ്ട്രീയ നേതൃത്വത്തിന്റെയും
പൊതു സമൂഹത്തിന്റെയും ആദരവും
അംഗീകാരവും പിടിച്ചു പറ്റാന്‍
തന്‍റെ പക്വമായ നേതൃത്വത്തിലൂടെയും
എളിമയാര്‍ന്ന ജീവിതത്തിലൂടെയും
തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.
തിനമയെ നന്മ
കൊണ്ട് നേരിടുക എന്ന ഉല്‍കൃഷ്ടമായ
ശൈലി ജീവിതം മുഴുക്കെ പുലര്‍ത്തിയ
തങ്ങള്‍ ജാതി മത വിത്യാസമില്ലാതെ
മുഴുവന്‍ ജനങ്ങളും ആദരിക്കുന്ന
ഇന്ത്യയിലെ അപൂര്‍വ്വം
നേതാക്കളിലൊരാളായിരുന്നുവെന്നും
യോഗം അഭിപ്രായപ്പെട്ടു.
സമസ്ത കേരള
ഇസ്‍ലാമിക് സെന്റര്‍ ദമ്മാം
ചാപ്റ്റര്‍ പ്രസിഡന്റ്
ബഹാവുദ്ദീന്‍ നദ്‍വി അദ്ധ്യക്ഷത
വഹിച്ചു. ഇന്ത്യന്‍
സ്‌കൂള്‍ ഭരണസമിതി അംഗം
അബ്ദുല്ല മഞ്ചേരി അനുസ്മരണ
യോഗം ഉല്‍ഘാടനം ചെയ്തു.
മാലിക് മഖ്ബൂല്‍
(കെ.എം.സി.സി.),
പി.എം.
നജീബ് (ഒ.ഐ.സി.സി.),
ഷാജഹാന്‍
(നവോദയ),
ഷാജഹാന്‍
ദാരിമി (എസ്.വൈ.എസ്),
മുഹമ്മദ്
കുട്ടി കോടൂര്‍ എന്നിവര്‍
പ്രസംഗിച്ചു. യുവ
പണ്ഡിതന്‍ ഷരീഫ് റഹ്‍മാനി
ശിഹാബ് തങ്ങള്‍ അനുസ്മരണ
പ്രഭാഷണം നടത്തി.
എസ്.കെ.ഐ.സി.
ജനറല്‍ സെക്രെട്ടറി
റഷീദ് ദാരിമി വാളാട് സ്വാഗതവും
മുസ്തഫ റഹ്‍മാനി നന്ദിയും
പറഞ്ഞു. മാസ്റ്റര്‍
മുഹമ്മദ് ഷഫി ഖിറാഅത്ത്
നടത്തി.
- Abdurahman.T.M