വഫിയ്യ കോളേജ് ശിലാസ്ഥാപനം 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു

സു. ബത്തേരി : 22 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കല്ലുവയല്‍ മൈതാനിക്കുന്നില്‍ നടക്കുന്ന വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ വഫിയ്യാ കോളേജ് ശിലാസ്ഥാപനം വന്‍വിജയമാക്കുന്നതിനാവശ്യമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് കല്ലുവയല്‍, മൈതാനിക്കുന്ന്, പള്ളിക്കണ്ടി, മലങ്കരവയല്‍ കമ്മിററി ഭാരവാഹികളും ഖത്തീബുമാരും ഉള്‍ക്കൊള്ളുന്ന 51 അംഗ സംഘാടക സമിതിക്ക് രൂപം നല്‍കി. ഇ ഹംസ ഹാജിയുടെ അദ്ധ്യക്ഷതയില്‍ മൈതാനിക്കുന്ന് മദ്‌റസയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ കെ സി കെ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. താലൂക്കിലെ മുഴുവന്‍ മഹല്ലുകളിലും പര്യടനം നടത്തി പ്രചരണം ഗംഭീരമാക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍, എ കെ സുലൈമാന്‍സ മൗലവി, എ കെ സൈനുദ്ദീന്‍ ദാരിമി, ഹംസ മുസ്‌ലിയാര്‍, മുഹമ്മദ് ദാരിമി വാകേരി, നൗഷാദ് മൗലവി നെല്ലിയമ്പം പ്രസംഗിച്ചു. സി പി ഹാരിസ് ബാഖവി സ്വാഗതവും സൈഫുദ്ദീന്‍ ഹാജി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി താഴെ പറയുന്നവരെ തെരെഞ്ഞെടുത്തു. കെ സി കുഞ്ഞിക്കോയ തങ്ങള്‍, സി അലി ഫൈസി, മുഹമ്മദലി ദാരിമി(രക്ഷാധികാരികള്‍) ഇ ഹംസ ഹാജി(ചെയര്‍മാന്‍) ചിംഗ്ലി അബ്ദുല്ല ഹാജി, ഇബ്രാഹിം ടി, യൂസഫ് എ(വൈസ് ചെയര്‍മാന്‍) സൈഫുദ്ദീന്‍ ഹാജി(കണ്‍വീനര്‍) റിയാസ് പി, സലീം എന്‍, അബ്ബാസ് മുസ്‌ലിയാര്‍(ജോ. കണ്‍വീനര്‍) വാഴക്കണ്ടി നാസിര്‍ ഹാജി (ട്രഷറര്‍) അബ്ദുല്‍ഖാദിര്‍ പള്ളിക്കണ്ടി, റിയാസ് കല്ലുവയല്‍(പ്രചരണം) ശംസുദ്ദീന്‍ എം, അഫ്താഷ്(സൗണ്ട് & സ്റ്റേജ്) കബീര്‍ വി ടി, അബു കമ്പളക്കാട്(ഫുഡ്) ഇ പി മുഹമ്മദലി, ഇ എം ആലി (സ്വീകരണം) എം ഇബ്രാഹിം, കെ ഇഖ്ബാല്‍(സപ്ലിമെന്റ്).
- Shamsul Ulama Islamic Academy Vengappally