ബാവ ഉസ്താദ് അനുസ്മരണവും പ്രാര്‍ത്ഥനയും നടത്തി

കാസറഗോഡ് : സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും, കാസറഗോഡ് - കുമ്പള സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന ടി. കെ. എം ബാവ മുസ്ല്യാരുടെ പേരില്‍ പ്രാര്‍ത്ഥനയും, അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമിന്‍, SYS, SKSSF, SMF എന്നിവയുടെ നേതൃത്വത്തില്‍ വിദ്യാനഗര്‍ തെരുവത്ത് മുഹമ്മദ് കുഞ്ഞി മെമ്മോറിയല്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സയ്യിദ് സൈനുല്‍ ആബിദിന്‍ തങ്ങള്‍ അല്‍ബുഖാരി കുന്നുംകൈ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ജില്ലാ എസ്.വൈ.എസ് പ്രസിഡന്റ് എം. എ ഖാസിം മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ സെക്രട്ടറി യു.എം. അബ്ദുള്‍ റഹിമാന്‍ മൗലവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാദി തങ്ങള്‍, അബ്ബാസ് ഫൈസി പുത്തിഗെ, മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, ഖത്തര്‍ അബ്ദുല്ല ഹാജി, ടി.കെ.സി. അബ്ദുള്‍ ഖാദര്‍ ഹാജി, ഇബ്രാഹിം ഫൈസി ജെടിയാര്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, എന്‍.പി. അബ്ദുള്‍ റഹിമാന്‍ മാസ്റ്റര്‍, ഹമീദ് കുണിയ, ബഷിര്‍ ദാരിമി തളങ്കര, മുബാറക്ക് ഹസൈനാര്‍ ഹാജി, അബ്ബാസ് ഫൈസി ചേരൂര്‍, എന്‍.പി. മുഹമ്മദ് ഫൈസി, താജുദ്ധീന്‍ ദാരിമി പടന്ന, ഖാദര്‍ തെരുവത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
- HAMEED KUNIYA VADAKKUPURAM