ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി വഫിയ്യാ കോളേജിന് ശിലയിട്ടു; സ്ത്രീകളുടെ ആത്മീയബോധം സമൂഹത്തിന്റെ വിജയത്തിനു നിദാനം : ഹൈദരലി ശിഹാബ് തങ്ങള്‍

സു. ബത്തേരി : വര്‍ത്തമാന സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണി ആത്മീയ ജ്ഞാനത്തിന്റെ അഭാവമാണെന്നും വരുംതലമുറയെ വളര്‍ത്തുന്നതില്‍ നേതൃപരമായ പങ്ക് വഹിക്കുന്ന സ്ത്രീ വിഭാഗത്തിന് ഭൗതിക വിദ്യായോടൊപ്പം ആത്മീയ വിദ്യാഭ്യാസവും കൂടി നല്‍കി അവരെ ഉത്തമ കുടുംബിനികളാക്കണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. സഹപാഠികളുടെ നഗ്നചിത്രങ്ങള്‍ കാമുകന് അയച്ചു കൊടുക്കുകയും മറ്റും ചെയ്ത് കൊണ്ടിരിക്കുന്ന വിദ്യാസമ്പന്നരായ യുവതികള്‍ നമുക്ക് നല്‍കുന്ന പാഠം ആത്മീയ ജ്ഞാനത്തിന്റെ അഭാവമാണ്. പുരുഷന്‍ വിദ്യ നേടുമ്പോള്‍ സ്വയം ജ്ഞാനിയാവുകയും മറിച്ച് വിദ്യ നേടുന്നത് സ്ത്രീയാവുമ്പോള്‍ അതൊരു സമൂഹമാണ് വിജ്ഞാനീയരാവുന്നതെന്നും തങ്ങള്‍ പറഞ്ഞു. ഈ രംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ലോകോത്തര നിലവാരമുള്ള വഫിയ്യാ കോളേജ് ഏറെ പ്രശംസനീയമാണെന്നും തങ്ങള്‍ പറഞ്ഞു. വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ കീഴില്‍ സു. ബത്തേരി കല്ലുമവയല്‍ മൈതാനിക്കുന്നില്‍ നിര്‍മ്മിക്കുന്ന വഫിയ്യാ കോളേജിന് ശിലയിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹംആണ്‍കുട്ടകള്‍ക്ക് മത-ഭൗതിക വിദ്യകള്‍ സമന്വയിപ്പിച്ച് നല്‍കി 40 ലധികം യുപണ്ഡിതരെ സമൂഹത്തിന് സമര്‍പ്പിച്ച ശംസുല്‍ ഉലമാ ഇസ് ലാമിക് അക്കാദമിയുടെ പുതിയ ദൗത്യം സ്ത്രീ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധ പതിപ്പിക്കലാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
വാഫി കോഴ്‌സ്, ഹിഫ്‌ള് കോളേജ്, സി ബി എസ് ഇ പബ്ലിക് സ്‌കൂള്‍, വാരാമ്പറ്റ സആദാ അറബിക് കോള്ജ്, കല്‍പ്പറ്റ ശിഹാബ് തങ്ങള്‍ സ്മാരക വനിതാ ശരീഅത്ത് കോളേജ് തുടങ്ങിയവ മികവുറ്റ രീതിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ ആറാമത്തെ സ്വപ്ന പദ്ധതിയാണ് വഫിയ്യാ കോളേജ്ചടങ്ങില്‍ സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ് ലിയാര്‍ അദ്ധ്യക്ഷനായിരുന്നു. കണ്ണൂര്‍ ജില്ലാ ഖാസി സയ്യിദ് ഹാഷിം കുഞ്ഞി തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, ടി സി അലി മുസ് ലിയാര്‍, ആനമങ്ങാട് അബൂബ ക്കര്‍ മുസ് ലിയാര്‍, എസ് മുഹമ്മദ് ദാരിമി, അബ്ദുറഷീദ് ഹാജി കണ്ണൂര്‍, മുസ്തഫ എളമ്പാറ, ടി ഹംസ ഹാജി കല്ലുവയല്‍, ഇബ്രാഹിം ഫൈസി പേരാല്‍, മുഹമ്മദ്കുട്ടി ഫൈസി ആനമങ്ങാട് , ശിഹാബുദ്ദീന്‍ തങ്ങള്‍ വാഫി, മുജീബ് ഫൈസി നായ്ക്കട്ടി, അബൂബക്കര്‍ ഫൈസി മണിച്ചിറ, ടി പി അയ്യൂബ്, പി സി ഇബ്രാഹി ഹാജി, എം മുഹമ്മദ് ബഷീര്‍, ശബീര്‍ അഹ് മദ്, കാഞ്ഞായി ഉസ്മാന്‍, എം അബ്ദു റഹിമാന്‍, എടപ്പാറ കുഞ്ഞമ്മദ്, പൂവന്‍ കുഞ്ഞബ്ദുല്ല ഹാജി, യു കുഞ്ഞിമുഹമ്മദ് സാഹിബ്, മുഹമ്മദ്കുട്ടി ഹസനി, കാസിം ദാരിമി പന്തിപ്പൊയില്‍, എ കെ സുലൈമാന്‍ മൗലവി, ശംസുദ്ദീന്‍ റഹ് മാനി, എ കെ മുഹമ്മദ് ദാരിമി വാകേരി, സുഹൈല്‍ ചെന്ദലോട്, മുഹമ്മദലി ദാരിമി, വി പി അബൂബക്കര്‍ ഹാജി പൊയ്‌ലൂര്‍, വാഴക്കണ്ടി നാസര്‍ ഹാജി, ഇബ്രാഹിം മൈതാനിക്കുന്ന്, റിയാസ് പി, ഇ പി മുഹമ്മദലി, സംസാരിച്ചു. അക്കാദമി ജനറല്‍ സെക്രട്ടറി സി പി ഹാരിസ് ബാഖവി സ്വാഗതവും കല്ലുവയല്‍ ഖത്തീബ് സി അലി ഫൈസി നന്ദിയും പറഞ്ഞു
- Haris Baqavi C.P