സമസ്തയുടെ
വര്‍ത്തമാന പണ്ഡിത നിരയിലെ
മുന്‍നിരക്കാരില്‍പ്പെട്ട
മഹാനാണ് ശൈഖുനാ ടി.കെ.എം.ബാവ
മുസ്ലിയാര്. പാണ്ഡിത്യ
ഗരിമ കൊണ്ടും ആദര്‍ശ ധീരത
കൊണ്ടും വേറിട്ട മഹാന്
തികവുറ്റ പണ്ഡിതന് കൂടിയാണ്.
ആഗോള ഖ്യാതിസംഭരിച്ച
സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെ
പ്രസിഡണ്ടും കാസര്‍ഗോഡ്
ഖാളിയുമാണ് തൊണ്ടിക്കോടന്‍
മുഹ്യദ്ധീന് എന്ന ടി.കെ.എം.
ബാവ മുസ്ലിയാര്.
പണ്ഡിത
പാരമ്പര്യം കൊണ്ട് ധന്യമാണ്
ഉസ്താദിന്റെ നാടും വീടും.
മലപ്പും
ജില്ലയിലെ വെളിമുക്കിനടുത്ത
പടിക്കലിലെ പള്ളിയാള്‍മാട്ടില്‍
ജനിച്ച മഹാന് ബഹുമുഖ പണ്ഡിതനും
പറമ്പില്‍ പീടിക ഖത്വീബുമായിരുന്ന
ബീരാന് മുസ്ലിയാരുടെ (ന.മ)
മകനാണ്.
മാളിയേക്കല്‍
മൊയ്തു മുസ്ലിയാരുടെ മകളാണ്
മാതാവ്.
വിജ്ഞാന
ലോകത്തേക്ക് ബാവ ഉസ്താദിന്
വഴി വെട്ടിയത് പിതാമഹന്
മൊയ്തീന് മുസ്ലിയാരാണ്.
സൂഫിവര്യനായ
മഹാന് നഖ്ശ ബന്തീ ത്വരീഖത്തില്‍
താനൂര്‍ അബ്ദുറഹ്മാന്
ശൈഖിന്റെ മുരീദായിരുന്ന
മൊയ്തീന് മുസ്ലിയാരെയാണ്
പ്രശ്ന പരിഹാരങ്ങള്‍,
രോഗ ചികിത്സ
ജനങ്ങള്‍ അഭയമാക്കിയിരുന്നത്.
രണ്ടാം
ക്ലാസ് സ്കൂള്‍ പഠന ശേഷം
ഇല്മഖെ അനന്ത ലോകത്തേക്കുള്ള
ബാവ ഉസ്താദിന്റെ പ്രയാണം
തുടങ്ങി. അലവി
മുസ്ലിയാരില്‍ നിന്നും
ഖുര്‍ആന്‍ പാരായണം പഠിച്ചു.
അക്കാലത്തെ
പ്രാഥമിക പഠനാന്തരം ദര്‍സ്
പഠനത്തിനിറങ്ങി. ജീവിത
വഴി ചിട്ടപ്പെടുത്തിയ
വല്യൂപ്പയുടെ അരികില്‍
തന്നെയായിരുന്നു അറിവിന്റെ
ആദ്യ അക്ഷരമുറ്റം.
മുതഫരിദലെ
ബാബുല്‍ ഹജ് വരെ വെളിമുക്കില്‍
ഓതിയ ശേഷം പിതാമഹന്റെ തന്നെ
നിര്‍ദേശപ്രകാരം പരപ്പനങ്ങാടി
പനയത്തില്‍ പള്ളി ദര്സില്
ചേരുകയായിരുന്നു ആ പന്ത്രണ്ടുകാരന്.
അവിടെ ഉസ്താദായിരുന്ന
മര്‍ഹൂം കോമു മുസ്ലിയാരുടെ
വഫാതിന് ശേഷം പ്രസിദ്ധ പണ്ഡിതനും
പ്രഭാഷകനുമായിരുന്ന പറവണ്ണ
മുഹ്യുദ്ധീന്‍ കുട്ടി
മുസ്ലിയാര് ദര്‍സ്
ഏറ്റെടുത്തപ്പോള്‍ ഒരു
വര്‍ഷത്തോളം മഹാന്റെയും
ശിശ്യത്വം സ്വീകരിച്ചു.
ശേഷം
വിളയില്‍ കോട്ടുമല കുഞ്ഞീതു
മുസ്ലിയാരുടെ ദര്സില്
പഠിച്ചു. നബാതീഖുതുബ
ഓതിയത് ഇവിടെ നിന്നായിരുന്നു.
വാഹനങ്ങള്‍
വിരളമായ അക്കാലത്ത് അറിവുതേടിയുള്ള
ഉസ്താദിന്റെ അധിക യാത്രയും
കാല് നടയായിട്ടായിരുന്നു.
നാഥനിലേക്കുള്ള
യാത്രയിലെ പ്രതിസന്ധകള്‍
വലിയ ജീവിതങ്ങള്‍ ഹരമായിരിക്കും.
മൂന്ന്
വര്‍ഷങ്ങള്‍ക്ക് ശേഷം കാസര്‍കോട്
എ.പി.അബ്ദുറഹ്മാന്
മുസ്ലിയാരുടെ ദര്‍സിലേക്ക്
പോയി. ബുഖാരി,
മിശ്കാത്ത്,
തുഹ്ഫ,
റിസാല പോലുള്ള
കനപ്പെട്ട കിതാബുകള്‍ ഓതിയത്
ഇവിടെ നിന്നാണ്.
ജ്ഞാനക്കൊതിമൂലം
കോട്ടുമലയില്‍ ദര്‍സ്
നടത്തിയിരുന്ന കോട്ടുമല
ഉസ്താദിന്റെ ദര്‍സിലും ഒരു
വര്‍ഷം പഠിച്ചു.
അപ്പോഴാണ്
അത്യപൂര്‍വ്വമായ ഒരു അവസരം
ഉസ്താദിന് ലഭ്യമായത്.
ഹജ്ജ്
യാത്രക്കൊരുങ്ങിയ പിതാമഹന്
പേരസന്തതിയുടെ പാഠവം തിരിച്ചറിഞ്ഞ്
വെളിമുക്ക് ദര്‍സ് ഏല്പിച്ചു
കൊടുത്തു. ഇതിന്
ശേഷം മാങ്ങാട് ദര്സില്
പഠനം തുടര്‍ന്ന ഉസ്താദിന്
വലിയൊരു ഭാഗ്യമായിരുന്ന
ലഭിച്ചത്. ആത്മീയ
ലോകത്തെ പ്രഭ സൂര്യനായ
സി.എം.വലിയുല്ലാഹി,
ജംഉല്‍ ജവാമിഅ്
എന്ന കിതാബില്‍ ഉസ്താദിന്റെ
ശരീക്കയായിരുന്നു.
അടുത്ത
കൂട്ടുകാരായിരുന്നു അവര്‍.
വെള്ളിയാഴ്ചകളില്‍
സി.എം.
വലിയല്ലാഹിയുടെ
വീട്ടില്‍ പോയി ഉച്ച ഭക്ഷണം
കഴിക്കാനും ഉസ്താദ്
പോകാറുണ്ടായിരുന്നു.
പിന്നീട്
ബാഖിയാത്തില്‍ മുഖ്തസറിനു
ചേര്‍ന്നു. മൂന്നു
കൊല്ലം അഭ്യസിച്ച് ബാഖവി
പട്ടം കരതകമാക്കി. മര്‍ഹൂം
കെ.കെ.അബ്ദുല്ല
മുസ്ലിയാര് അവിടെ സഹപാഠിയായി
ഉണ്ടായിരുന്നു.
- Samasthalayam Chelari