കല്‍പ്പറ്റ
: വെങ്ങപ്പള്ളി
ശംസുല്‍ ഉലമാ ഇസ്‌ലാമിക്
അക്കാദമിയുടെ അടുത്ത മൂന്ന്
വര്‍ഷത്തേക്കുള്ള ഭരണ സമിതിയെ
തെരെഞ്ഞെടുക്കുന്നതിനും
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ
പ്രവര്‍ത്തന റിപ്പോര്‍ട്ട്
പാസാക്കുന്നതിനും വേണ്ടി
26 ന്
ബുധനാഴ്ച 12 മണിക്ക്
വൈസ് പ്രസിഡണ്ട് പാണക്കാട്
സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ
അദ്ധ്യക്ഷതയില്‍ അക്കാദമി
ഓഡിറ്റോറിയത്തില്‍ വെച്ച്
ജനറല്‍ബോഡി യോഗം നടക്കുന്നതാണ്.
ജനറല്‍ബോഡിക്കു
മുമ്പായുള്ള പ്രവര്‍ത്തക
സമിതി യോഗം 22 ന്
ശനിയാഴ്ച രാവിലെ 10 മണിക്ക്
പ്രസിഡണ്ട് ഹൈദരലി ശിഹാബ്
തങ്ങളുടെ അദ്ധ്യക്ഷതയില്‍
സുല്‍ത്താന്‍ ബത്തേരി
കല്ലുവയലില്‍ നടക്കുന്നതാണെന്ന്
സെക്രട്ടറി ഹാരിസ് ബാഖവി
അറിയിച്ചു.
- Shamsul Ulama Islamic Academy Vengappally