കാസര്‍കോട്
: സമസ്ത
കേരള ഇസ്ലാം മത വിദ്യാഭ്യാസ
ബോര്‍ഡ് പ്രസിഡന്റും,
കേന്ദ്ര മുശാവറ
അംഗവും കാസര്‍കോട് -
കുമ്പള സംയുക്ത
ജമാഅത്ത് ഖാസിയുമായ ടി.കെ.എം.
ബാവ മുസ്ലിയാരുടെ
നിര്യാണത്തില്‍ എസ്.വൈ.എസ്
ഉദുമ മണ്ഡലം കമ്മിറ്റി
ഭാരവാഹികളായ ശാഫി ഹാജി
കട്ടക്കാല്‍, ഖത്തര്‍
ഇബ്രാഹിം ഹാജി, ഹമീദ്
കുണിയ, താജുദ്ദീന്‍
ചെമ്പരിക്ക, മുഹമ്മദ്
കുട്ടി മാസ്റ്റര്‍ പടുപ്പ്,
ലത്തീഫ് പടുപ്പ്,
തുടങ്ങിയവര്‍
അനുശോചനം അറിയിച്ചു.
സമസ്തയുടെ
കീഴ്ഘടകമായ വിദ്യാഭ്യാസ
ബോര്‍ഡിന്റെ നേതൃത്വ സ്ഥാനത്ത്
രണ്ട് പതിറ്റാണ്ടിലധികം
നേതൃത്വം വഹിച്ച ടി.കെ.എം.
ബാവ മുസ്ലിയാര്‍
വിപ്ലവകരമായ മാറ്റങ്ങളാണ്
മദ്രസാ പ്രസ്ഥാനത്തിന് വേണ്ടി
കാഴ്ചവെച്ചത്. വിദ്യാഭ്യാസ
പ്രസ്ഥാനത്തിന് വേണ്ടി
അഹോരാത്രം പ്രവര്‍ത്തിച്ച
ബാവ മുസ്ലിയാരുടെ നിര്യാണം
വന്‍ നഷ്ടമാണെന്ന്
അനുശോചനക്കുറിപ്പില്‍
അറിയിച്ചു.
- HAMEED KUNIYA VADAKKUPURAM