ദുബൈ
: ദുബൈ
SKSSF കോഴിക്കോട്
ജില്ല സംഘടിപ്പിച്ച ഏകദിന
പ്രവര്‍ത്തക ക്യാമ്പ്
'തഖ്‍വിയ-2013'
ദുബൈ ത്വാഹിറ
റസ്റ്റോറന്‍റില്‍ വെച്ച്
നടന്നു. ദുബൈ
സ്റ്റേറ്റ് SKSSF പ്രസിഡന്‍റ്
അബ്ദുല്‍ ഹക്കീം ഫൈസി ഉദ്ഘാടനം
ചെയ്തു. സ്റ്റേറ്റ്
വൈസ് പ്രസിഡന്‍റ് ഇ.പി.എ.
ഖാദര്‍ ഫൈസിയുടെ
നേതൃത്വത്തില്‍ നടന്ന
ക്യാമ്പില്‍ വിവിധ സെഷനുകളിലായി
ശൌക്കത്തലി മൌലവി,
ശക്കത്തലി
ഹുദവി എന്നിവര്‍ ക്ലാസ്സെടുത്തു.
അശ്റഫ് തങ്ങള്‍
തച്ചംപൊയില്‍ , മന്‍സൂര്‍
മൂപ്പന്‍ എന്നിവര്‍ ആശംസകള്‍
നേര്‍ന്നു. തുടര്‍ന്ന്
നടന്ന സംഘടനാ ചര്‍ച്ച ക്യാമ്പ്
അംഗങ്ങളുടെ സജീവ പങ്കാളിത്തം
കൊണ്ട് ശ്രദ്ധേയമായി.
കോഴിക്കോട്
ജില്ലാ SKSSF ന്‍റെ
പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനായി
കര്‍മ്മ പദ്ധതികള്‍ ക്യാമ്പില്‍
സമര്‍പ്പിച്ചു. രാവിലെ
10 മണിക്ക്
തുടങ്ങിയ ക്യാമ്പ് വൈകുന്നേരം
5 മണിയോടെ
അവസാനിച്ചു. ജില്ലാ
ഭാരവാഹികളായ ജംഷാദ് ഹുദവി,
ശമീം പന്നൂര്‍
, ശമീര്‍
ഒഞ്ചിയം, റാഫി
പൂനൂര്‍ , ഹുസൈന്‍
റഹ്‍മാനി, ഗഫൂര്‍
പാലോളി, ഷമീര്‍
പുല്ലാളൂര്‍ , ഹാരിസ്
നാദാപുരം, റഫീഖ്
വാടിക്കല്‍ തുടങ്ങിയവര്‍
നേതൃത്വം നല്‍കി.
- Shameem Pannur