പണ്ഡിതന്മാ൪ സാമൂഹ്യ പരിഷ്ക൪ത്താക്കളാകണം : പി.കെ.പി. ഉസ്താദ്

കണ്ണൂ൪ : ആധുനിക സമൂഹത്തിലെ പണ്ഡിതന്മാ൪പ്രവാചക പാത പിന്തുടര്‍ന്ന് സാമൂഹ്യ പരിഷ്ക൪ത്താക്കളുടെ ദൌത്യം ഏറ്റെടുക്കണമെന്നും മനഃശാസ്ത്രപരമായ സമീപനങ്ങളിലൂടെ ജനകീയപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പണ്ഡിതന്മാ൪ക്ക് സാധിക്കണമെന്നും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോഡ് ജനറൽ സെക്രട്ടറി പി.കെ.പി.അബ്ദുസലാം മുസ്ല്യാ൪ പ്രസ്താവിച്ചു. ധാ൪മിക അധഃപതനം നേരിടുന്ന കാലികസമൂഹത്തിൽ സാന്മാ൪ഗിക അവബോധം സൃഷ്ടിക്കാൻ പണ്ഡിതന്മാ൪ക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് കണ്ണൂ൪ ജില്ലാ കമ്മിറ്റി ഖതീബ്മാ൪ക്കായി നടത്തുന്ന വിഫാഖ് മനഃശാസ്ത്ര പഠന കോഴ്സിൻറെ രണ്ടാം ബാച്ച് കണ്ണൂ൪ ഇസ്ലാമിക് സെൻററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെതെരഞ്ഞെടുക്കപ്പെട്ട ഖതീബുമാ൪ക്കായി എസ് കെ എസ് എസ് എഫ് ഇബാദ് വിംഗ് സംഘടിപ്പിക്കുന്ന ഒരു വ൪ഷം നീണ്ടുനിൽക്കുന്ന മനഃശാസ്ത്ര പഠന കോഴ്സാണ് വിഫാഖ്. അബ്ദുലത്തീഫ് പന്നിയൂ൪ അധ്യക്ഷത വഹിച്ചു. എസ്.വി. മുഹമ്മദലി മാസ്റ്റ൪ ക്ലാസെടുത്തു. ജഅ്ഫ൪ സാദിഖ് റഹ്മാനി, മശ്ഹൂദ്ഹാജി, ജുനൈദ്ചാലാട് സംസാരിച്ചു. ഹസൻ ദാരിമി സ്വാഗതവും മുത്തലിബ് ഫൈസി നന്ദിയും പറഞ്ഞു.
- latheef panniyoor