അക്കാദമി റംസാന്‍ കാമ്പയിന്‍ ; നാളെ (19) കമ്പളക്കാടും കല്‍പ്പറ്റയിലും അനുസ്മരണ സംഗമം

കല്‍പ്പറ്റ : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി റംസാന്‍ കാമ്പയിനിന്റെ ഭാഗമായി മേഖലാ തലങ്ങളില്‍ സംഘടിപ്പിക്കുന്ന ശിഹാബ് തങ്ങള്‍-ഉമറലി തങ്ങള്‍ അനുസ്മരണവും ദുആ സംഗമവും നാളെ(ബുധന്‍) 3.30 ന് നടക്കും. കണിയാമ്പറ്റയില്‍ നടക്കുന്ന കമ്പളക്കാട് മേഖലാ സംഗമം ശിഹാബുദ്ദീന്‍ തങ്ങള്‍ പെരിന്തല്‍മണ്ണ ഉദ്ഘാടനം ചെയ്യും. ഷൗക്കത്തലി മൗലവി വെള്ളമുണ്ട അനുസ്മരണ പ്രഭാഷണം നടത്തും. മുട്ടില്‍ മദ്‌റസയില്‍ നടക്കുന്ന കല്‍പ്പറ്റ മേഖലാ സംഗമം ശിഹാബുദ്ദീന്‍ തങ്ങള്‍ വാഫി ഉദ്ഘാടനം ചെയ്യും. മുഹ്‌യിദ്ദീന്‍കുട്ടി യമാനി അനുസ്മരണ പ്രഭാഷണം നടത്തും. മേഖലയിലെ മഹല്ലു ഭാരവാഹികള്‍, ഖത്തീബുമാര്‍ , സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
- Shamsul Ulama Islamic Academy Vengappally