SKSSF കാസര്‍കോട് ജില്ല സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണം ജൂലൈ 13 മുതല്‍

കാസര്‍കോട് : SKSSF കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണം ജൂലൈ 13,14,15,16 തീയ്യതികളില്‍ കാസര്‍കോട് വെച്ച് സംഘടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ഹാഫിള് ഇ.പി. അബൂബക്കര്‍ ഖാസിമി പത്തനാപുരം, കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി, തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഇബ്രാഹീം ഫൈസി ജെഡിയാര്‍, ഹാഷിം ദാരിമി ദേലംപാടി, ഹാരിസ് ദാരിമി ബെദിര, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, സലാം ഫൈസി പേരാല്‍, ഹമീദ് ഫൈസി കൊല്ലമ്പാടി, ശമീര്‍ കുന്നുംങ്കൈ, മുനീര്‍ ഫൈസി ഇടിയടുക്ക, സി.പി. മൊയ്തു മൗലവി ചെര്‍ക്കള, മഹ്മൂദ് ദേളി, മുഹമ്മദ് ഫൈസി കജ, മൊയ്തീന്‍ ചെര്‍ക്കള, ഫാറൂഖ് കൊല്ലമ്പാടി, കെ.എച്ച്.അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍, ഹാരിസ് ഹസനി മെട്ടമ്മല്‍, യൂനുസ് ഹസനി തൈക്കടപ്പുറം, യൂസുഫ് ആമത്തല തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee