കുവൈത്ത്
സിറ്റി : കുവൈത്ത്
ഇസ്ലാമിക് സെന്റര്‍ സെൻട്രൽ
കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
മിഅ്റാജ് പ്രഭാഷണവും മര്‍ഹൂം
നാട്ടിക മൂസ മുസ്ലിയാർ
അനുസ്മരണവും സംഘടിപ്പിച്ചു.
സമസ്ത മലപ്പുറം
ജില്ലാ സെക്രട്ടറി പുത്തനഴി
മൊയ്തീൻ ഫൈസി ഉദ്ഘാടനം ചെയ്തു.
തന്റെ ജീവിത
കാലം മുഴുവൻ വിശുദ്ധ ദീനുൽ
ഇസ്ലാമിന്റെ പ്രചാരണ
പ്രവർത്തനങ്ങൾക്ക് നീക്കിവെച്ച
മഹാ പണ്ഡിതനായിരുന്നു നാട്ടിക
മൂസ മുസ്ലിയാരെന്ന് ഉൽഘാടന
പ്രസംഗത്തിൽ അദ്ദേഹം അനുസ്മരിച്ചു.
ശംസുദ്ധീൻ
ഫൈസി മിഅറാജ് പ്രഭാഷണം നടത്തി.
പ്രസിഡണ്ട്
ഉസ്മാൻ ദാരിമി അദ്ധ്യക്ഷത
വഹിച്ചു. അബ്ദുൽ
ഗഫൂർ ഫൈസി സ്വാഗതവും ഹംസ
ദാരിമി നന്ദിയും പറഞ്ഞു.