സമസ്ത ബഹ്‌റൈന്‍ ഉമ്മുല്‍ ഹസം ഏരിയാ കമ്മിറ്റി പ്രവര്‍ത്തനോല്‍ഘാടനം ഇന്ന് (09 ഞായര്‍ )

ബഹ്റൈന്‍ : സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ ഉമ്മുല്‍ ഹസം ഏരിയാ കമ്മറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം ഇന്ന് (09 ഞായര്‍) രാത്രി 9 മണിക്ക് സയ്യിദ് ഫക്‌റുദ്ദീന്‍ തങ്ങള്‍ നിര്‍വ്വഹിക്കും. ബാങ്കോക്ക് റസ്‌റ്റോറന്റിന് സമീപമുള്ള ഹാളില്‍ നടക്കുന്ന പരിപാടിയില്‍ സലീം ഫൈസി പന്തിരിക്കര, മുഹമ്മദ് അലി ഫൈസി വയനാട്, അബ്ദുല്‍ അസീസ് അന്‍വരി കോങ്ങാട്, ഉമറുല്‍ ഫാറൂഖ് ഹുദവി പാലത്തിങ്ങല്‍, ഹംസ അന്‍വരി മോളൂര്‍, അബ്ദുല്‍ അസീസ് മൗലവി കാന്തപുരം പങ്കെടുക്കും.