വെങ്ങപ്പള്ളി
: വെങ്ങപ്പള്ളി
ശംസുല്‍ ഉലമാ ഇസ്‌ലാമിക്
അക്കാദമിയുടെ റംസാന്‍
കാമ്പയിനിന്റെ ഭാഗമായി മേഖലാ
തലങ്ങളില്‍ സംഘടിപ്പിക്കുന്ന
ശിഹാബ് തങ്ങള്‍-ഉമറലി
തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥനാ
സദസ്സും ഇന്ന് (04 ചൊവ്വ)
നടക്കും.
3 മണിക്ക്
ദാറുല്‍ ഉലൂം അക്കാദമിയില്‍
നടക്കുന്ന തരുവണ മേഖലാ
കണ്‍വെന്‍ഷന്‍ പാണക്കാട്
സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍
ഉദ്ഘാടനം ചെയ്യും.
മുഹമ്മദ്കുട്ടി
ഹസനി അനുസ്മരണ പ്രഭാഷണം
നടത്തും. ഇബ്രാഹിം
ഫൈസി പേരാല്‍, വി
സി മൂസ മാസ്റ്റര്‍, പി
കെ മൊയ്തു, പി
സി ഇബ്രാഹിം ഹാജി, ഉസ്മാന്‍
ഫൈസി, ഖാസിം
ദാരിമി തുടങ്ങിയവര്‍ പ്രസംഗിക്കും.
3 മണിക്ക്
അമ്പലവയല്‍ മ്ദറസയില്‍
നടക്കുന്ന ആനപ്പാറ മേഖലാ
സംഗമത്തില്‍ മുഹ്‌യിദ്ദീന്‍കുട്ടി
യമാനി അനുസ്മരണ പ്രഭാഷണം
നടത്തും. ശിഹാബുദ്ദീന്‍
തങ്ങള്‍ വാഫി കാവനൂര്‍
പ്രാര്‍ത്ഥനാ സദസ്സിന്
നേതൃത്വം നല്‍കും. പി
ഉമര്‍ഹാജി, കണക്കയില്‍
മുഹമ്മദ് ഹാജി, അബ്ദുറഹീം
അഷ്‌റഫി, ഉമര്‍
നിസാമി, വി
എം നവാസ് ദാരിമി, എ
കെ സുലൈമാന്‍ മൗലവി, എം
കെ റശീദ് മാസ്റ്റര്‍,
റഫീഖ് തോപ്പില്‍
തുടങ്ങിയവര്‍ സംബന്ധിക്കും.
മഹല്ല്
ഭാരവാഹികള്‍, ഖത്തീബുമാര്‍,
റൈഞ്ച്
ഭാരവാഹികള്‍, സമസ്തയുടേയും
പോഷകഘടകങ്ങളുടേയും മേഖലയിലെ
നേതാക്കള്‍ തുടങ്ങിയവര്‍
സംബന്ധിക്കുന്ന സംഗമത്തില്‍
വെച്ച് അക്കാദമി റംസാന്‍
കാമ്പയിവന്‍ പദ്ധതി വിശദീകരണവും
മേഖലാതലസംഘാടക സമിതി രൂപീകരണവും
നടക്കും.
സുല്‍ത്താന്‍
ബത്തേരിയില്‍ നാളെ അനുസ്മരണ
സംഗമം
വയനാട്
: സുല്‍ത്താന്‍
ബത്തേരി മേഖലാ അനുസ്മരണവും
പ്രാര്‍ത്ഥനാ സദസ്സും നാളെ
(05 ബുധന്‍)
3 ണിക്ക്
ദാറുല്‍ഉലൂം മ്ദറസയില്‍ കെ
ടി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം
ചെയ്യും. മമ്മൂട്ടി
മാസ്റ്റര്‍ തരുവണ അനുസ്മരണ
പ്രഭാഷണം നടത്തും.
ശിഹാബുദ്ദീന്‍
തങ്ങള്‍ വാഫി കാവനൂര്‍
പ്രാര്‍ത്ഥനക്ക് നേതൃത്വം
നല്‍കും. കെ
സി കെ തങ്ങള്‍, അബൂബക്കര്‍
ഫൈസി, മണിച്ചിറ,
അബ്ദുല്‍
ജലീല്‍ ദാരിമി, എ
കെ സുലൈമാന്‍ മൗലവി, എം
കെ റശീദ് മാസ്റ്റര്‍ തുടങ്ങിയവര്‍
പങ്കെടുക്കും.