Showing posts with label Shamsul-Ulama-Islamic-Academy-Wayanad. Show all posts
Showing posts with label Shamsul-Ulama-Islamic-Academy-Wayanad. Show all posts

വെങ്ങപ്പള്ളി ശംസുല്‍ ഉലമാ അക്കാദമിയില്‍ 'സ്‌നേഹപൂര്‍വ്വം സുപ്രഭാതം'

വെങ്ങപ്പള്ളി: ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ സ്‌നേഹപൂര്‍വ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കമായി. ഇടിയംവയല്‍ സ്വദേശി കോണ്‍ട്രാക്ടര്‍ ടി നൗഫലാണ് പത്രം സ്‌പോണ്‍സര്‍ ചെയ്തത്.
പദ്ധതിയുടെ ഉദ്ഘാടനം കോളജ് ലീഡര്‍ ബാദുഷ ചേളാരിക്ക് നല്‍കി പാണക്കാട് ശഹീറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മാനേജര്‍ എ.കെ സുലൈമാന്‍ മൗലവി അധ്യക്ഷനായി. ഓര്‍ഗനൈസര്‍ ഹാരിസ് ബാഖവി, ഇബ്രാഹിം ഫൈസി ഉഗ്രപുരം, മുഈനുദ്ദീന്‍ ബാഖവി, ഷിജില്‍ വാഫി, നാഫിഹ് വാഫി, ജംഷാദ് മാസ്റ്റര്‍, നാസിദ് മാസ്റ്റര്‍, കുഞ്ഞിമുഹമ്മദ് ദാരിമി, അബ്ദുല്ല ബാഖവി, ബീരാന്‍കുട്ടി ബാഖവി എന്നിവര്‍ സംബന്ധിച്ചു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ 2002ല്‍ ആരംഭിച്ച സ്ഥാപനം 13-ാം വാര്‍ഷിക രണ്ടാം സനദ്ദാന സമ്മേളനത്തിന്റെ ഒരുക്കത്തിലാണ്. ഇതിനകം 70 വിദ്യാര്‍ഥികള്‍ വാഫി പഠനം പൂര്‍ത്തിയാക്കി വിവിധ മഹല്ലുകളില്‍ സേവനം ചെയ്തു വരുന്നു.
വാഫി, ഉമറലി തങ്ങള്‍ സ്മാരക ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ് എന്നിവിടങ്ങളിലായി ക്യാംപസില്‍ 200ലധികം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്. ജില്ലാ ഖാസി കൂടിയായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രസിഡന്റ്.

വെങ്ങപ്പള്ളി അക്കാദമി വാഫി അഡ്മിഷന്‍ നാളെ

വെങ്ങപ്പള്ളി: ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ ഈ വര്‍ഷം വാഫീ കോഴ്‌സില്‍ ചേരാന്‍ അലോട്‌മെന്റില്‍ അവസരം ലഭിച്ച വിദ്യാര്‍ഥികളും രക്ഷിതാക്കളും ആവശ്യമായ രേഖകള്‍ സഹിതം നാളെ (ചൊവ്വ) 10 മണിക്ക് അക്കാദമി ഓഫീസില്‍ എത്തി ചേരേണ്ടതാണെന്ന് സി.ഐ.സി ഓഫീസില്‍ നിന്നും അിറയിച്ചു.
- Shamsul Ulama Islamic Academy VEngappally

വെങ്ങപ്പള്ളി അക്കാദമി റമളാന്‍ കാമ്പയിന്‍ സംയുക്ത യോഗം നാളെ

വെങ്ങപ്പള്ളി: ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി റമളാന്‍ കാമ്പയിന്‍ ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും മേഖലാ പ്രതിനിധികളുടെയും റൈഞ്ച് ജംഇയത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സെക്രട്ടറിമാരുടെയും സംയുകത യോഗം നാളെ (ചൊവ്വ 2 മണിക്ക് അക്കാദമി ഓഡിറ്റോറിയത്തില്‍ ചേരുന്നതാണന്ന് ജനറല്‍ സെക്രട്ടറി ഇബ്രാഹീം ഫൈസി പേരാല്‍ അിറയിച്ചു.
- Shamsul Ulama Islamic Academy VEngappally

വിജ്ഞാന സേവനം വിശ്വാസിയുടെ ബാധ്യത

വെങ്ങപ്പള്ളി: വിദ്യയുടെ ഉപാസകരും സേവകരുമാവലാണ് വിശ്വാസിയുടെ അടിസ്ഥാന ലക്ഷ്യമെന്നും, ലോകമുണ്ടായ കാലം മുതല്‍ ഇന്നോളം ഇസ്‌ലാം പ്രചരിക്കാന്‍ കാരണം ജ്ഞാന സേവന സമര്‍പ്പണമാണന്നും മസ്ഖത്ത് സുന്നി സെന്റര്‍ പ്രസിഡണ്ട് മാന്നാര്‍ ഇസ്മായില്‍ കുഞ്ഞ് ഹാജി അഭിപ്രായപ്പെട്ടു. വെങ്ങപ്പള്ളി ശംസുല്‍ ഉലമാ അക്കാദമിയില്‍ നല്‍കിയ സ്വീകരണത്തിന് മറുപടി നല്‍കി സംസാരക്കുകയായിരുന്നു അദ്ധേഹം. ചടങ്ങില്‍ പിണങ്ങോട് അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ഇബ്രാഹീം ഫൈസി ഉഗ്രപുരം പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഹാഫിള് മുഹമ്മദ് സഹല്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ.കെ സുലൈമാന്‍ മൗലവി സ്വാഗതവും, അബ്ബാസ് വാഫി നന്ദിയും പറഞ്ഞു.
Photo: വെങ്ങപ്പള്ളി ശംസുല്‍ ഉലമാ അക്കാദമിയില്‍ നല്‍കിയ സ്വീകരണത്തില്‍ ഇസ്മായില്‍ കുഞ്ഞ് ഹാജി സംസാരിക്കുന്നു
- Shamsul Ulama Islamic Academy VEngappally

വെങ്ങപ്പള്ളി അക്കാദമി കെ.ടി ഹംസ മുസ്‌ലിയാരെ ആദരിക്കുന്നു

വെങ്ങപ്പള്ളി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്രമുശാവറയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ കെ.ടി ഹംസ മുസ്‌ലിയാരെ ആദരിക്കാന്‍ വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി കമ്മറ്റി യോഗം തീരുമാനിച്ചു. അക്കാദമി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പിണങ്ങോട് അബൂബക്കര്‍ അധ്യക്ഷനായി. സമസ്ത ജില്ലാ പ്രസിഡന്റ്, സുല്‍ത്താന്‍ ബത്തേരി ദാറുല്‍ ഉലൂം, വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പാള്‍, വയനാട് ഓര്‍ഫനേജ് കമ്മറ്റി അംഗം, ജില്ലാ നാഇബ് ഖാസി തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചു വരുന്ന ഹംസ മുസ്‌ലിയാര്‍ ജില്ലയിലെ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും വളര്‍ച്ചയില്‍ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ്. മതവിഷയങ്ങളില്‍ വയനാട്ടുകാരുടെ അവസാന വാക്കായ അദ്ദേഹം ജാതി-മത-കക്ഷി രാഷ്ട്രീയത്തിനപ്പുറം സര്‍വ്വരാലും ആദരിക്കപ്പെടുന്ന പണ്ഡിത ശ്രേഷ്ഠരാണ്. മെയ് ഏഴിന് വെങ്ങപ്പള്ളിയില്‍ മത-സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് പരിപാടി നടക്കുന്നത്.

ടി.സി അലി മുസ്‌ലിയാര്‍, കെ.എ നാസര്‍ മൗലവി, എം.കെ റഷീദ് മാസ്റ്റര്‍, മുഹമ്മദ്കുട്ടി ഹസനി, എം അബ്ദുറഹിമാന്‍, സി കുഞ്ഞബ്ദുല്ല, നൗഫല്‍ വാകേരി, കെ അലി മാസ്റ്റര്‍, കുഞ്ഞിമുഹമ്മദ് ദാരിമി, റഫീഖ് തോപ്പില്‍, പൂവന്‍ കുഞ്ഞബ്ദുല്ല ഹാജി, എസ് മുഹമ്മദ് ദാരിമി, പി മുഹമ്മദ്, ഹാരിസ് ബാഖവി, അബ്ദുല്ലക്കുട്ടി ദാരിമി, പി.സി ഇബ്രാഹിം ഹാജി, ടി ഇബ്രാഹിം, യു കുഞ്ഞിമുഹമ്മദ്, ഉസ്മാന്‍ കാഞ്ഞായി, മുഹമ്മദ് ദാരിമി വാകേരി, എ.കെ സുലൈമാന്‍ മൗലവി എന്നിവര്‍ സംബന്ധിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍ സ്വാഗതവും ശംസുദ്ദീന്‍ റഹ്മാനി നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally

ആത്മീയത വാണിജ്യവല്‍ക്കരിക്കപ്പെടുന്നത് അപകടകരം : കോഴിക്കോട് ഖാസി

വാരാമ്പറ്റ സആദ കോളജില്‍ ആരംഭിച്ച ഖത്മുല്‍ ഖുര്‍ആന്‍ മജിലിസില്‍ കോഴിക്കോട് ഖാസി മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കുന്നു
വാരാമ്പറ്റി : ആത്മീയത മനുഷ്യനെ ഒന്നിപ്പിക്കാനാവണമെന്നും ആത്മീയതയുടെ പേരില്‍ ഇന്നു നടമാടുന്ന വാണിജ്യവത്ക്കരണം അപകടകരമാണെന്നും കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ പ്രസ്താവിച്ചു. വ്യാജ ആത്മീയത വ്യാപകമായ ഇക്കാലത്ത് യഥാര്‍ഥ ആത്മീയത മാനവരാശിക്കു പകര്‍ന്നു നല്‍കിയ വിശുദ്ധ ഖുര്‍ആന്‍ ഏറെ പ്രസക്തമാവുകയാണെന്നും അദ്ദേഹം പറഞ്ഞു. വാരാമ്പറ്റ സആദ കോളജില്‍ പുതുതായി ആരംഭിച്ച ഖത്മുല്‍ ഖുര്‍ആന്‍ മജിലിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ധേഹം. പിണങ്ങോട് അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പി.എ ആലി ഹാജി അധ്യക്ഷനായി. ഇബ്രാഹിം ഫൈസി പേരാല്‍ ആമുഖ പ്രഭാഷണവും ആസിഫ് വാഫി റിപ്പണ്‍ മുഖ്യപ്രഭാഷണവും നടത്തി. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, മൂസ ബാഖവി, കെ.എ നാസര്‍ മൗലവി, സിറാജുദ്ദീന്‍ ഫൈസി, കബീര്‍ ഫൈസി, മുഹമ്മദ്കുട്ടി യമാനി, കോയ ഫൈസി, എം.കെ ഇബ്രാഹിം മൗലവി, ഉസ്മാന്‍ കാഞ്ഞായി, ഖാസിം ദാരിമി പന്തിപ്പൊയില്‍, മുഹമ്മദലി യമാനി, കെ അലി മാസ്റ്റര്‍, കുഞ്ഞിമുഹമ്മദ് ദാരിമി, എ.കെ മുഹമ്മദ് ദാരിമി, പി അബൂബക്കര്‍ ഹാജി, അബ്ദുറഹിമാന്‍ ദാരിമി എന്നിവര്‍ സംബന്ധിച്ചു. എ.കെ സുലൈമാന്‍ മൗലവി സ്വാഗതവും ടി.കെ അബൂബക്കര്‍ മൗലവി നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally

ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി; ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസ് ഇന്ന്

വാരാമ്പറ്റ : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ കീഴില്‍ വാരാമ്പറ്റയില്‍ പ്രവര്‍ത്തിച്ചു വരുന്ന സആദ കോളജില്‍ ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസിന് ഇന്ന് തുടക്കമാവും. വൈകീട്ട് ഏഴിന് കോഴിക്കോട് ഖാസി മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനാവും. ആസിഫ് വാഫി റിപ്പണ്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, ഖാസിം ദാരിമി പന്തിപ്പൊയില്‍, മുഹമ്മദ്‌കോയ ഫൈസി, സിറാജുദ്ദീന്‍ ഫൈസി, മുഹ്‌യിദ്ദീന്‍കുട്ടി യമാനി, കെ.കെ.എം ഫൈസി, മുഹമ്മദലി യമാനി  എന്നിവര്‍ സംസാരിക്കും.
- Shamsul Ulama Islamic Academy VEngappally

ശംസുല്‍ ഉലമാ ഭാവിയെ നോക്കിക്കണ്ട ദാര്‍ശനികന്‍

സയ്യിദ് അബ്ദു റഹിമാന്‍ ജിഫ്‌രി തങ്ങള്‍ വല്ലപ്പുഴ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കുന്നു
വെങ്ങപ്പള്ളി: സമൂഹം ഇന്നനുഭവിക്കുന്ന നേതൃ ദാരിദ്രത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് നേരത്തെ ചിന്തിച്ച ദാര്‍ശനികനായിരുന്നു ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരെന്ന് പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ പിണങ്ങോട് അബൂബക്കര്‍ ഹാജി അഭിപ്രായപ്പെട്ടു. ശംസുല്‍ ഉലമായുടെ 19-ാമത് ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് വെങ്ങപ്പള്ളി ശംസുല്‍ ഉലമാ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ധേഹം. സമസ്ത ജില്ലാ പ്രസിഡണ്ട് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായി. സലീം ഫൈസി ഇര്‍ഫാനി അനുസ്മരണ പ്രഭാഷണം നടത്തി. സുഹൈല്‍ വാഫി ചെന്ദലോട് സമര്‍ഖന്ദ് സന്ദേശം നല്‍കി. ഇബ്രാഹിം ഫൈസി വാളാട്, ആമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, ഉമര്‍ ബാഖവി, പനന്തറ മുഹമ്മദ്, സാജിദ് ബാഖവി, സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍, ഖാസിം ദാരിമി പന്തിപ്പൊയില്‍, അനീസ് ഫൈസി, ഇബ്രാഹിം ഫൈസി പേരാല്‍, കെ.സി.കെ തങ്ങള്‍, കുഞ്ഞിമുഹമ്മദ് ദാരിമി, കെ അലി മാസ്റ്റര്‍, ടി.കെ അബൂബക്കര്‍ മൗലവി, ഹുസൈന്‍ ഫൈസി എന്നിവര്‍ സംബന്ധിച്ചു. സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്‌രി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ശംസുദ്ധീന്‍ റഹ്മാനി സ്വാഗതവും മാനേജര്‍ എ.കെ സുലൈമാന്‍ മൗലവി നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally

ശംസുല്‍ ഉലമാ ആണ്ടു നേര്‍ച്ച ഫെബ്രുവരി 13ന് വെങ്ങപ്പള്ളിയില്‍

വെങ്ങപ്പള്ളി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ 19-ാമത് ആണ്ടു നേര്‍ച്ചയും അനുസ്മരണ സമ്മേളനവും ഫെബ്രുവരി 13ന് വൈകീട്ട് വെങ്ങപ്പള്ളി അക്കാദമിയില്‍ നടത്താന്‍ കെ.ടി ഹംസ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ വല്ലപ്പുഴ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. സലീം ഫൈസി ഇര്‍ഫാനി അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, വി മൂസക്കോയ മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍, എസ് മുഹമ്മദ് ദാരിമി, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, ടി.സി അലി മുസ്‌ലിയാര്‍, അഷ്‌റഫ് ഫൈസി, ഖാസിം ദാരിമി പന്തിപ്പൊയില്‍, ജഅ്ഫര്‍ ഹൈതമി എന്നിവര്‍ സംബന്ധിക്കും.
- Shamsul Ulama Islamic Academy VEngappally

ശംസുല്‍ ഉലമ അക്കാദമി ഹോസ്റ്റല്‍ ബ്ലോക്ക് നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു

വെങ്ങപ്പള്ളി : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ പുതുതായി നിര്‍മ്മിക്കുന്ന ഹോസ്റ്റല്‍ ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. മൂസ മുസ്‌ലിയാര്‍ അധ്യക്ഷനായി. ജഅ്ഫര്‍ ഹൈത്തമി, കുഞ്ഞിമുഹമ്മദ് ദാരിമി, ഹാമിദ് റഹ്മാനി, ഇബ്രാഹിം ഫൈസി ഉഗ്രപുരം, മുഹമ്മദ്കുട്ടി ഹൈത്തമി, അബ്ബാസ് വാഫി സംസാരിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍ സ്വാഗതവും എ.കെ സുലൈമാന്‍ മൗലവി നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally

ആത്മീയ മേഖല ചൂഷണ മുക്തമാക്കണം : കോഴിക്കോട് ഖാസി

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ സംസാരിക്കുന്നു
വെങ്ങപ്പള്ളി : മനുഷ്യന്റെ വിജയം ആത്മീയ ബോധത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂവെന്നും ആത്മീയ മേഖല ചൂഷണോപാധിയാക്കുന്നവര്‍ക്കെതിരെ വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്നും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ആവശ്യപ്പെട്ടു. വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ പതിനൊന്നാമത് ദിക്ര്‍ വാര്‍ഷിക സമ്മേളനത്തില്‍ ദുആ മജ്‌ലിസിനു നേതൃത്വം നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സമസ്ത ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ട്രഷറര്‍ എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, എ.കെ ഇബ്രാഹിം ഫൈസി, എസ് മുഹമ്മദ് ദാരിമി, മുഹമ്മദ് ബാഖവി, ഹാരിസ് ബാഖവി കമ്പളക്കാട്, മൂസ ബാഖവി, ജഅ്ഫര്‍ ഹൈത്തമി, മുജീബ് ഫൈസി നായ്ക്കട്ടി, ശംസുദ്ദീന്‍ റഹ്മാനി, കെ.എ നാസര്‍ മൗലവി, പി.കെ ഹുസൈന്‍ ഫൈസി, സാജിദ് ബാഖവി, ഖാസിം ദാരിമി സംബന്ധിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍ സ്വാഗതവും എ.കെ.സുലൈമാന്‍ മൗലവി നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally

ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി ദിക്ര്‍ വാര്‍ഷികം ഇന്ന്

വെങ്ങപ്പള്ളി : ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി പതിനൊന്നാമത് ദിക്ര്‍ വാര്‍ഷികം ഇന്ന് നടക്കും. വൈകീട്ട് ആറ് മുപ്പതിന് ബുര്‍ദ മജ്‌ലിസോടു കൂടി ആരംഭിക്കുന്ന പരിപാടിയില്‍ സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ പ്രഭാഷണം നടത്തും. ദുആ മജ്‌ലിസിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കും. പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, കെ.ടി ഹംസ മുസ്‌ലിയാര്‍, വി മൂസക്കോയ മുസ്‌ലിയാര്‍, എസ് മുഹമ്മദ് ദാരിമി, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, ടി.സി അലി മുസ്‌ലിയാര്‍, മൂസ ബാഖവി സംബന്ധിക്കും.
- Shamsul Ulama Islamic Academy VEngappally

ധര്‍മ്മ ബോധത്തിന്റെ അഭാവം അറിവിനെ അര്‍ത്ഥ ശൂന്യമാക്കുന്നു : റഷീദലി ശിഹാബ് തങ്ങള്‍

വെങ്ങപ്പള്ളി : വിജ്ഞാനം മനുഷ്യനെ വിവേകിയാക്കി മാറ്റുമെന്നും ധര്‍മ്മ ബോധത്തിന്റെ അഭാവം അറിവിനെ അര്‍ത്ഥ ശൂന്യമാക്കുകയാണെന്നും കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി സ്റ്റുഡന്റ്‌സ് യൂണിയന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതകലാലയങ്ങള്‍ ഭൗതിക കലാലയങ്ങള്‍ക്ക് മാതൃകയാവണമെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഇതില്‍ വലിയ പങ്കാണ് വഹിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പാള്‍ കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായി. മൂസ ബാഖവി, ഹാമിദ് റഹ്മാനി, മുഹമ്മദ്കുട്ടി ഹസനി, ഇബ്രാഹിം ഫൈസി പേരാല്‍, ഹാരിസ് ബാഖവി കമ്പളക്കാട്, എ.കെ സുലൈമാന്‍ മൗലവി, ഇബ്രാഹിം ഫൈസി ഉഗ്രപുരം, ശിഹാബുദ്ദീന്‍ തങ്ങള്‍ വാഫി, അന്‍വര്‍ വാഫി, ജംഷാദ് മാസ്റ്റര്‍, ജഅ്ഫര്‍ ഹൈത്തമി സംസാരിച്ചു. ശബാബ് പുളിക്കല്‍ സ്വാഗതവും അബ്ദുസ്സലാം അഞ്ചുകുന്ന് നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally

ശംസുല്‍ ഉലമ അക്കാദമി; വനിതാ കോളേജ് സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ഇന്ന്

വെങ്ങപ്പള്ളി : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ കീഴില്‍ സുല്‍ത്താന്‍ ബത്തേരി കല്ലുവയലില്‍ ആരംഭിക്കുന്ന വനിതാ കോളജിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചാലോചിക്കുന്നതിന് താലൂക്കിലെ സംഘടനാ നേതാക്കളുടെയും പൗരപ്രമുഖരുടെയും പ്രത്യേക യോഗം ഇന്ന് വൈകീട്ട്  4 ന് കല്ലുവയല്‍ മദ്‌റസയില്‍ നടക്കും. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍ പങ്കെടുക്കും. താലൂക്കിലെ സംഘടനാ ബന്ധുക്കളും അക്കാദമി കമ്മിറ്റി അംഗങ്ങളും പരിപാടിയല്‍  പങ്കെടുക്കണമെന്ന് ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഫൈസി പേരാല്‍ അഭ്യര്‍ത്ഥിച്ചു.
- Shamsul Ulama Islamic Academy VEngappally

വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ സൂക്ഷ്മത പാലിക്കണം : റഷീദലി ശിഹാബ് തങ്ങള്‍

കേരളാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ക്ക് വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ നല്‍കിയ സ്വീകരണത്തില്‍ അക്കാദമി മാനേജര്‍ എ.കെ സുലൈമാന്‍ മൗലവി ഉപഹാരം നല്‍കുന്നു
വെങ്ങപ്പള്ളി : വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുന്നത് ഉത്തരവാദപ്പെട്ടവരുടെ ഉദാസീനത മൂലമാണെന്നും പൊതുമുതല്‍ കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കണമെന്നും കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായി. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ഖാസിം ദാരിമി മുഖ്യപ്രഭാഷണം നടത്തി. അക്കാദമി മാനേജര്‍ എ.കെ സുലൈമാന്‍ മൗലവി ഉപഹാരം നല്‍കി. എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് ട്രഷറര്‍ അയ്യൂബ് കൂളിമാട്, കെ.എന്‍.എസ് മൗലവി, പി.സി ഇബ്രാഹിം ഹാജി, പനന്തറ മുഹമ്മദ്, കെ.കെ മുത്തലിബ് ഹാജി, ഹാരിസ് ബാഖവി കമ്പളക്കാട്, കെ.എ നാസര്‍ മൗലവി, മൂസ ബാഖവി, സയ്യിദ് ശിഹാബുദ്ദീന്‍ വാഫി, അബ്ദുല്‍ ഖാദര്‍ മടക്കിമല, യു.കെ നാസര്‍ മൗലവി, ഉസ്മാന്‍ പഞ്ചാര, സി കുഞ്ഞബ്ദുല്ല, സാജിദ് ബാഖവി, പി മുഹമ്മദ് ഹാജി, പി.എ ആലി ഹാജി, ജഅ്ഫര്‍ ഹൈത്തമി സംബന്ധിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍ സ്വാഗതവും കെ അലി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally

ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി ദിക്ര്‍ വാര്‍ഷികവും ദുആ മജ്‌ലിസും 30 ന്

വെങ്ങപ്പള്ളി : ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി 11-ാമത് ദിക്ര്‍ വാര്‍ഷികവും ദുആ മജ്‌ലിസും നവംബര്‍ 30 ന് ഞായറാഴ്ച നടത്താന്‍ കെ.ടി ഹംസ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൗലി തങ്ങള്‍ പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കും. സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ പ്രഭാഷണം നടത്തും. സുല്‍ത്താന്‍ ബത്തേരയില്‍ ആരംഭിക്കുന്ന വനിതാ കോളജിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നവംബര്‍ 23ന് കല്ലുവയല്‍ മദ്‌റസയില്‍ വിപുലമായ പ്രവര്‍ത്തക സംഗമം നടത്തുവാനും അക്കാദമി സ്ഥാപനങ്ങളോടനുബന്ധിച്ച് നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും യോഗം തീരുമാനിച്ചു. 

പിണങ്ങോട് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, ടി.സി അലി മുസ്‌ലിയാര്‍, പനന്തറ മുഹമ്മദ്, പി മുഹമ്മദ് ഹാജി, റഫീഖ് തോപ്പില്‍, കെ.സി.കെ തങ്ങള്‍, ഉസ്മാന്‍ കാഞ്ഞായി, ഉമര്‍ ഹാജി, യു കുഞ്ഞിമുഹമ്മദ്, എ.കെ മുഹമ്മദ്കുട്ടി ഹാജി, എം.കെ റഷീദ് മാസ്റ്റര്‍, ടി ഇബ്രാഹിം, കുഞ്ഞിമുഹമ്മദ് ദാരിമി, പി.സി താഹിര്‍ മാസ്റ്റര്‍, ഖാസിം ദാരിമി സംസാരിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍ സ്വാഗതവും മാനേജര്‍ എ.കെ സുലൈമാന്‍ മൗലവി നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally

വഖഫ് ബോര്‍ഡ് ചെയര്‍മാന് സ്വീകരണം നാളെ

വെങ്ങപ്പള്ളി : കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായി തെരെഞ്ഞെടുക്കപ്പെട്ട പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ക്ക് സ്വീകരണവും ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി സ്റ്റുഡന്റ്‌സ് യൂണിയന്‍ ഉദ്ഘാടനവും നാളെ രാവിലെ 8 മണിക്ക് വെങ്ങപ്പള്ളി അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനാവും. എസ് കെ എസ് എസ് എഫ് ജില്ലാ പ്രിസഡന്റ് ഖാസിം ദാരിമി മുഖ്യപ്രഭാഷണം നടത്തും.
- Shamsul Ulama Islamic Academy VEngappally

വയനാട് ജില്ലാ മനുഷ്യജാലിക പനമരത്ത്

കല്‍പ്പറ്റ : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ ജനുവരി 26 ന് എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന മനുഷ്യജാലിക വയനാട് ജില്ലയില്‍ പനമരത്ത് നടത്താന്‍ തീരുമാനിച്ചു. ഖാസിം ദാരിമി അധ്യക്ഷനായി. നവാസ് ദാരിമി, മുഹമ്മദ്കുട്ടി ഹസനി, നൗഷാദ് മൗലവി, സലാം ഫൈസി, അയ്യൂബ് മുട്ടില്‍ സംസാരിച്ചു. നൗഫല്‍ വാകേരി സ്വാഗതവും ലത്വീഫ് വാഫി നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally

വെങ്ങപ്പള്ളി അക്കാദമി യോഗം തിങ്കളാഴ്ച

വെങ്ങപ്പള്ളി : ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി പ്രവര്‍ത്തക സമിതി യോഗം 17ന് രാവിലെ 10.30 ന്  അക്കാദമി ഓഡിറ്റോറിയത്തില്‍ ചേരുന്നതാണെന്ന് ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഫൈസി പേരാല്‍ അറിയിച്ചു.
- Shamsul Ulama Islamic Academy VEngappally

മദ്‌റസ പുതിയ ബ്ലോക്ക് ഉദ്ഘാടനം ഇന്ന്

വയനാട് : ദാറുല്‍ഹുദാ ഹയര്‍സെക്കണ്ടറി മദ്‌റസക്കു വേണ്ടി നവീകരിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും മഹല്ല് നാല്‍പതാം വാര്‍ഷിക പ്രഖ്യാപനവും ഇന്ന് വൈകുന്നേരം നാലിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. സമ്മേളനത്തില്‍ സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ മുഖ്യാതിഥിയായിരിക്കും. ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ മമ്മൂട്ടി അധ്യക്ഷനാവും. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, ഇബ്രാഹിം ഫൈസി പേരാല്‍, ഖാസിം ദാരിമി, ഉസ്മാന്‍ ദാരിമി, എം മുഹമ്മദ് ബഷീര്‍, എം ഇബ്രാഹിം ഹാജി, പാലത്തായി മൊയ്തു ഹാജി, ഇബ്രാഹിം മൗലവി, മുഹ്‌യിദ്ദീന്‍കുട്ടി യമാനി, അലി യമാനി, മുഹമ്മദലി യമാനി വൈപ്പടി, എം നാസര്‍ എന്നിവര്‍ സംസാരിക്കും. 6.30ന് നടക്കുന്ന സമാപന സമ്മേളനം മുഹമ്മദ്‌കോയ ഫൈസി നല്ലളം ഉദ്ഘാടനം ചെയ്യും. മഹല്ല് പ്രസിഡന്റ് പി അബൂബക്കര്‍ ഹാജി അധ്യക്ഷനാവും. വാര്‍ഷികാഘോഷ കര്‍മ്മ പദ്ധതി ഇ അലി മാസ്റ്റര്‍ അവതരിപ്പിക്കും. എ.കെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍, പി മോയി മുസ്‌ലിയാര്‍, ഈന്തന്‍ ആലി ഹാജി,, എ.കെ അന്ത്രു ഹാജി, പി അബ്ദുല്ല, എം.പി ഇബ്രാഹിം ഹാജി എന്നിവര്‍ സംസാരിക്കും. എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഉസ്താദ് അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി ആലുവ മുഖ്യപ്രഭാഷണം നടത്തും.
- Shamsul Ulama Islamic Academy VEngappally