ചട്ടഞ്ചാല്‍
: മലബാര്‍
ഇസ്ലാമിക് കോംപ്ലക്‌സില്‍
ആഴ്ച്ച തോറും നടത്തിവരാറുള്ള
സ്വലാത്ത് മജ്‌ലിസിന്റെ
വാര്‍ഷിക്കത്തോടനുബന്ധിച്ച്
മര്‍ഹൂം ശഹീദേ മില്ലത്ത്
സി.എം
ഉസ്താദ്, അസ്സയ്യിദ്
ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണ
സദസ്സും സ്വലാത്ത് ജല്‍സയും
ഇന്ന് (ചൊവ്വാഴ്ച്ച)
വൈകുന്നേരം
4 മണി
മുതല്‍ എം.ഐ.സി
ക്യാമ്പസില്‍ വെച്ച്
നടത്തപ്പെടുന്നു. അനുസ്മരണ
പരിപാടിയില്‍ കാസര്‍ഗോഡ്
ജില്ലാ മുശാവറാംഗം ശംസുദ്ദീന്‍
ഫൈസി ഉടുമ്പുന്തല പ്രാര്‍ത്ഥന
നടത്തും. ഖത്തര്‍
അബ്ദുല്ല ഹാജി അധ്യക്ഷത
വഹിക്കും. പ്രശ്‌സത
പ്രഭാഷകന്‍ കീച്ചേരി അബ്ദുല്‍
ഗഫൂര്‍ മൗലവി അനുസ്മരണ പ്രഭാഷണം
നടത്തും സയ്യിദ് കെ.പി.കെ
തങ്ങള്‍ മാസ്തികുണ്ട് പരിപാടി
ഉല്‍ഘാടനം ചെയ്യും.
തുടര്‍ന്ന്
രാത്രി 7മണിക്ക്
മഗ്‌രിബ് നിസ്‌കാരന്തരം
നടക്കുന്ന സ്വലാത്ത് ജല്‍സക്ക്
കോഴിക്കോട് ഖാസി സയ്യിദ്
മുഹമ്മദ് കോയ ജമലുലൈലി തങ്ങള്‍
നേത്യത്വം നല്‍കും സമസ്ത
കാസര്‍ഗോഡ് ജില്ലാ ജനറല്‍
സെക്രട്ടറി യു.എം
അബ്ദുല്‍ റഹ്മാന്‍ മൗലവി
അധ്യക്ഷത വഹിക്കും മംഗലാപുരം
കീഴുര്‍ സംയുക്ത ജമാഅത്ത്
ഖാസി ത്വഖാ അഹ്മദ് മൗലവി
ഉല്‍ഘാടനം ചെയ്യും.
ഇബ്രാഹിം
ദാരിമി കൊടുവളളി, മെട്രോ
മുഹമ്മദ് ഹാജി, അന്‍വര്‍
ഹുദവി മാവൂര്‍, മൊയ്തീന്‍
കുട്ടി ഹാജി, അബ്ദുല്ല
അര്‍ശദി, ടി.ഡി
അഹ്മദ് ഹാജി, നൗഫല്‍
ഹുദവി കൊടുവള്ളി തുടങ്ങിയ
പ്രഗല്‍ഭ സാദാത്തിങ്ങളും
പണ്ഡിതന്‍മാരും സംബന്ധിക്കും.