സമസ്ത: പൊതു പരീക്ഷ 2,09,734 ലക്ഷം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

കോഴിക്കോട് : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2013 ജൂണ്‍ 15, 16 തിയ്യതികളില്‍ കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, യു..., ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ, കുവൈറ്റ് എന്നിവിടങ്ങളില്‍ നടത്തുന്ന പൊതു പരീക്ഷയില്‍ 5-ാം തരത്തില്‍ 6564 സെന്ററുകളിലായി 56,056 ആണ്‍കുട്ടികളും, 52,900 പെണ്‍കുട്ടികളുമുള്‍പ്പെടെ 1,08,956 കുട്ടികളും, 7-ാം തരത്തില്‍ 5795 സെന്ററുകളിലായി 38,636 ആണ്‍കുട്ടികളും, 38,442 പെണ്‍കുട്ടികളുമുള്‍പ്പെടെ 77,078 കുട്ടികളും, 10-ാം തരത്തില്‍ 2674 സെന്ററുകളിലായി 12,393 ആണ്‍കുട്ടികളും, 9,853 പെണ്‍കുട്ടികളുമുള്‍പ്പെടെ 22,246 കുട്ടികളും +2 ക്ലാസ്സില്‍ 285 സെന്ററുകളിലായി 908 ആണ്‍കുട്ടികളും, 546 പെണ്‍കുട്ടികളുമുള്‍പ്പെടെ 1454 കുട്ടികള്‍ ഉള്‍പ്പെടെ ആകെ 2,09,734 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. മുന്‍വര്‍ഷത്തെക്കാള്‍ 5-ാം ക്ലാസില്‍ 51 സെന്ററുകളും 7-ാം ക്ലാസില്‍ 93 സെന്ററുകളും 10-ാം ക്ലാസില്‍ 2360 കുട്ടികളും 189 സെന്ററുകളും +2 ക്ലാസില്‍ 418 കുട്ടികളും 60 സെന്ററുകളുടേയും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 128 ഡിവിഷണല്‍ സൂപ്രണ്ടുമാരെ നിയമിച്ച് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. ഇവരുടെ പരിശീലന പരിപാടി ഇന്നും നാളെയും (2013 ജൂണ്‍ 12,13 ബുധന്‍, വ്യാഴം) ചേളാരി സമസ്താലയത്തില്‍ നടക്കും. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസലാം മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ.എന്‍..എം.അബ്ദുല്‍ഖാദര്‍, പിണങ്ങോട് അബൂബക്കര്‍ ക്ലാസെടുക്കും. 9266 മദ്‌റസകളിലെ 5,7,10,+2 ക്ലാസുകളിലെ പൊതുപരീക്ഷാ സൂപ്രവെസര്‍മാരായി നിയമിച്ച 8166 പേര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തിരിച്ചറിയല്‍ കാര്‍ഡും നല്‍കിയിട്ടുണ്ട്. 2013 ജൂണ്‍ 9 ന് ഖുര്‍ആന്‍ പൊതുപരീക്ഷ നടന്നു കഴിഞ്ഞു. 2013 ജൂണ്‍ 14ന് വെള്ളിയാഴ്ച 3 മണിക്ക് അതത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ പരീക്ഷാ സംബന്ധമായ പരിശീലന പരിപാടികള്‍ നടക്കും. ഈ വര്‍ഷം കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരിക്കുന്നത് മലപ്പുറം ജില്ല 2048 സെന്ററുകള്‍ 82335 കുട്ടികള്‍, ഏറ്റവും കുറച്ച് കുട്ടികള്‍ പരീക്ഷക്കിരിക്കുന്നത് കോട്ടയം ജില്ല 19 സെന്ററുകള്‍ 196 കുട്ടികള്‍. കേരളത്തിന് പുറത്ത് (ഇന്ത്യയില്‍) ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരിക്കുന്നത് ദക്ഷിണ കന്നട ജില്ല 363 സെന്ററുകള്‍ 7392 കുട്ടികള്‍, ഏറ്റവും കുറവ് മഹാരാഷ്ട്രയിലെ മുംബെയില്‍ ഒരു സെന്റര്‍, 2 കുട്ടികള്‍. ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരിക്കുന്നത് യു... 16 സെന്ററുകള്‍ 500 കുട്ടികള്‍, കുറവ് കുവൈറ്റ് ഒരു സെന്റര്‍, 2 കുട്ടികള്‍. എല്ലാ സ്ഥലങ്ങളിലും എല്ലാ സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കിയതായി പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ അറിയിച്ചു. പൊതുപരീക്ഷാ സംബന്ധമായ വിവരങ്ങള്‍ www.samastha.info, www.samastharesult.info, www.samastha.net എന്നീ സൈറ്റുകളില്‍ ലഭ്യമാണ്.
- Samasthalayam Chelari