Showing posts with label Samastha. Show all posts
Showing posts with label Samastha. Show all posts

തീവ്രവാദ സംഘടനകളെ എല്ലാകാലത്തും സമസ്ത എതിര്‍ത്തിട്ടുണ്ട്: ജിഫ്‌രി തങ്ങള്‍


 മനാമ: തീവ്രവാദ സംഘടനകളെ എല്ലാകാലത്തും സമസ്ത എതിര്‍ത്തിട്ടുണ്ടെന്നും സമസ്തയുടെ ചരിത്രത്തിലിന്നുവരെയും ഒരു തീവ്രവാദ ആരോപണവും ഭീകരവാദ പ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടില്ലെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ ബഹ്‌റൈനില്‍ അഭിപ്രായപ്പെട്ടു.


സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സമസ്ത കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് 90 വര്‍ഷം പിന്നിട്ടു. ഇപ്പോള്‍ 100-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഇക്കാലമത്രയും സമസ്തയുടെ ചരിത്രത്തില്‍ തീവ്രവാദ ആരോപണങ്ങളോ ഭീകരവാദ പ്രവര്‍ത്തനങ്ങളോ ഉണ്ടായിട്ടില്ല- തങ്ങള്‍ പറഞ്ഞു.

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു രീതി ഒരിക്കലും സമസ്ത സ്വീകരിച്ചിട്ടില്ലെന്നു മാത്രവുമല്ല, എല്ലാ കാലത്തും അതിനെ എതിര്‍ക്കുകയും അതിനെതിരായി പ്രചരണം നടത്തുകയുമാണ് സമസ്ത ചെയ്തിട്ടുള്ളത്. കൂടാതെ സലഫിസം, മൗദൂദിസം, കള്ള ത്വരീഖത്ത്, വ്യാജ സിദ്ധന്മാര്‍ എന്നിവരെയും സമസ്ത എല്ലാ കാലത്തും എതിര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് കേരളത്തില്‍ മത സൗഹാര്‍ദ്ധം നിലനില്‍ക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച പ്രസ്ഥാനമാണ് സമസ്ത.

ഏകസിവില്‍കോഡ്: കേന്ദ്രസര്‍ക്കാര്‍ നിലപാട് മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം- സമസ്ത

കോഴിക്കോട്: ഏകസിവില്‍കോഡുമായി മുന്നോട്ട് പോകാനുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാട് മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ പ്രസ്താവിച്ചു. ഏകീകൃത സിവില്‍കോഡുമായി ബന്ധപ്പെട്ട് നിയമകമ്മിഷന്‍ പൊതുജനാഭിപ്രായം തേടിയതിനെകുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ബാധിക്കുന്ന അടിസ്ഥാന വിഷയങ്ങളില്‍ നടപടികള്‍ സ്വീകരിക്കാതെ ഏകീകൃതസിവില്‍കോഡ് പോലുള്ള വിഷയങ്ങളില്‍ രാഷ്ട്രീയപ്രേരിതമായ തിടുക്കം കാട്ടുന്ന നിലപാട് പ്രതിഷേധാര്‍ഹമാണ്.
ഇന്ത്യന്‍ ഭരണഘടനയില്‍ ‘വിശ്വാസ സ്വാതന്ത്ര്യം’ അടിസ്ഥാനതത്വമായി അംഗീകരിക്കപ്പെട്ടതാണ്. അതേസമയം ഏക സിവില്‍കോഡിന് പരിശ്രമിക്കാന്‍ ഭരണകൂടങ്ങളോട് ആവശ്യപ്പെടുന്ന 44ാം വകുപ്പ് ഭരണഘടനയിലെ മാര്‍ഗനിര്‍ദേശക തത്വങ്ങളിലാണ് ഉള്‍പ്പെടുന്നത്. ഇത് ഭരണഘടന അടിസ്ഥാന തത്വമായി അംഗീകരിച്ച ‘മതസ്വാതന്ത്ര്യ’ത്തിന് വിരുദ്ധമാണെന്ന് നിയമനിര്‍മാണവേളയില്‍ തന്നെ മുസ്‌ലിം നേതാക്കളും സാമാജികരും ചൂണ്ടിക്കാട്ടിയിരുന്നു. മുസ്‌ലിംകളെയല്ല ഇതുകൊണ്ട് ലക്ഷ്യമാക്കുന്നതെന്നും വ്യക്തിനിയമങ്ങളെ കുറിച്ച് പ്രത്യേകം നിയമങ്ങളൊന്നുമില്ലാത്ത വിഭാഗങ്ങളെയാണെന്നുമാണ് ഭരണഘടനാശില്‍പ്പികള്‍ അന്ന് നല്‍കിയ വ്യാഖ്യാനം. ഈ ഉറപ്പിന്റെ ലംഘനമാണ് മുസ്‌ലിംകളുടെ മേല്‍ ഏകസിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കം. എന്തു വിലകൊടുത്തും ഇത് പ്രതിരോധിക്കേണ്ടതുണ്ട്. പ്രശ്‌നത്തില്‍ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് കൈക്കൊണ്ട തീരുമാനം സ്വാഗതാര്‍ഹമാണ്.
മതേതര രാജ്യത്തില്‍ മുത്വലാഖിന് പ്രസക്തിയില്ലെന്ന കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ കൈകൊണ്ട നിലപാട് മുസ്‌ലിം വ്യക്തിനിയമത്തിലുള്ള കടന്നുകയറ്റമാണെന്നും അത് അംഗീകിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ പ്രത്യക്ഷ സാക്ഷ്യമാണ് മുസ്‌ലിം വ്യക്തിനിയമം. ഇത് ഭരണഘടന നല്‍കുന്ന അവകാശമാണ്. 1937ലെ ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ടിന്റെ അടിസ്ഥാനത്തില്‍ നിലനില്‍കുന്ന അവകാശത്തിന് മേല്‍ കടന്നുകയറുന്നത് ആപത്കരമായ പ്രവണതയാണ്. ഇത് ഏകസിവില്‍കോഡിലേക്കുള്ള നീക്കത്തിന്റെ ആദ്യപടിയാണ്. മതേതരത്വം സംബന്ധമായ പരാമര്‍ശം സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയത് ദുരുദ്ദേശ്യത്തോടെയാണ്. മതേതരത്വമെന്നത് ഓരോരുത്തര്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള അവകാശമാണ്. 1937 മുതല്‍ നിലവില്‍ വന്ന ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ട് സ്വതന്ത്ര്യാനന്തരവും തുടര്‍ന്ന് പോന്നിട്ടുണ്ട്. മതേതരരാജ്യത്ത് ഏഴ് പതിറ്റാണ്ട് കാലത്തോളം മതനിയമങ്ങള്‍ക്ക് നിയമപരിരക്ഷ ലഭിക്കുകയും ചെയ്തു. ഇതിനെ എതിര്‍ക്കുന്നത് അംഗീകരിക്കാനാകില്ല. ഏതെങ്കിലും രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളുമായി ബന്ധപ്പെടുത്തി മുത്വലാഖിനെ വ്യഖ്യാനിക്കാനുള്ള നീക്കവും ശരിയല്ല. മതനിയമങ്ങളുടെ സ്രോതസ് ഖുര്‍ആനും ഹദീസുമാണ്. എന്നിരിക്കേ അവകളെ അവഗണിച്ചുള്ള നിയമനിര്‍മാണം മുസ്‌ലിംകള്‍ക്ക് സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.  -സുപ്രഭാതം

സമസ്ത പ്രസിഡന്‍റ് ശൈഖുനാ ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

ഖബറടക്കം നാളെ (ബുധന്‍) ഉച്ചക്ക്2മണിക്ക് ആനക്കരയില്‍ 
സമസ്ത മദ്റസകള്‍ക്ക് അവധി പ്രഖ്യാപിച്ചു
ആനക്കര: പ്രമുഖ സൂഫി വര്യനും പണ്ഢിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റുമായ ശൈഖുനാ ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി . 81 വയസ്സായിരുന്നു. 
ഇന്ന് രാത്രി 9.40ന് സ്വവസതിയിലായിരുന്നു അന്ത്യം. സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം, സമസ്ത പരീക്ഷാബോര്‍ഡ്, ജാമിഅ നൂരിയ പരീക്ഷാബോര്‍ഡ്, സമസ്ത പാലക്കാട് ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, പൊന്നാനി താലൂക്ക് ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പട്ടിക്കാട് ജാമിഅ നൂരിയ്യ, വളാഞ്ചേരി മര്‍കസുത്തര്‍ബിയത്തുല്‍ ഇസ്‌ലാമിയ്യ, വളവന്നൂര്‍ ബാഫഖി യതീംഖാന, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം, ദാറുല്‍ ഹിദായ എടപ്പാള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സാരഥിയും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്നു. ഖബറടക്കം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആനക്കരയില്‍ വച്ചു നടക്കും.
1988 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗമായ കോയക്കുട്ടി മുസ്‌ലിയാര്‍ 2001 മുതല്‍ വൈസ് പ്രസിഡന്റായും 2012 മുതല്‍ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ കാലശേഷം പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.1934ല്‍ ചോലയില്‍ ഹസൈനാറിന്റെയും കുന്നത്തേതില്‍ ആഇശത്ത് ഫാത്വിമയുടെയും മകനായിട്ടാണു ജനനം.
മദ്‌റസാ പ്രസ്ഥാനം രൂപീകരിക്കുന്നതിനു യത്‌നിച്ചവരില്‍ പ്രമുഖനായിരുന്നു. ഒ.കെ.സൈനുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍, കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍, കഴുപുറം മുഹമ്മദ് മുസ്‌ലിയാര്‍, സി.കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, ശൈഖ് ഹസന്‍ ഹസ്രത്ത്, ആദം ഹസ്രത്ത്, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, കെ.കെ.അബൂബക്കര്‍ ഹസ്രത്ത്, ആനക്കര സി.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍,കടുപ്രം മുഹമ്മദ് മുസ്‌ലിയാര്‍, കരിങ്ങനാട് കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍, രായിന്‍കുട്ടി മുസ്‌ലിയാര്‍ പടിഞ്ഞാറങ്ങാടി, കുഞ്ഞാനു മുസ്‌ലിയാര്‍ പട്ടാമ്പി തുടങ്ങിയവര്‍ പ്രധാന ഗുരുനാഥന്മാരാണ്. ഒതുക്കുങ്ങലില്‍ മുദരിസായി രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമാണ് വെല്ലൂര്‍ ബാഖിയാത്തില്‍ ഉന്നത പഠനത്തിനായി പോകുന്നത്. ബാഖവി ആയ ശേഷം തിരൂരങ്ങാടി വലിയപള്ളി, കൊയിലാണ്ടി, വമ്പേനാട്, മൈത്ര, വാണിയന്നൂര്‍, പൊന്‍മുണ്ടം, എടക്കുളം, കൊടിഞ്ഞി, കാരത്തൂര്‍ ബദ്‌രിയ്യാ കോളജ് എന്നിവിടങ്ങളില്‍ മുദരിസായി സേവനം ചെയ്തിട്ടുണ്ട്.
കെ.കെ. അബ്ദുല്ല മുസ്‌ലിയാര്‍ കരുവാരകുണ്ട്, അബ്ദുല്ല മുസ്‌ലിയാര്‍ കടമേരി, അബ്ദുല്ല മുസ്‌ലിയാര്‍ തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ പ്രധാന സഹപാഠികളാണ്. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കെ.സി. ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, എം.എം. ബശീര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരോടൊപ്പം സംഘടന വ്യാപിപ്പിക്കാന്‍ പ്രവര്‍ത്തിച്ചു. സൂഫീസരണയിലൂടെ മാതൃകാപരമായ ജീവിതം നയിച്ച അദ്ദേഹം ആധ്യാത്മികരംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കക്കടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍, ശൈഖുല്‍ ഖാദിരി ഞങ്ങാടി അബൂബക്കര്‍ ഹാജി എന്നീ സൂഫിവര്യന്മാരുടെ ആത്മീയ പരമ്പരയില്‍ കണ്ണിചേര്‍ന്ന ഉസ്താദ് നിരവധി സ്ഥലങ്ങളില്‍ ആത്മീയ സദസ്സുകള്‍ക്ക് നേതൃത്വം നല്‍കി വരികയായിരുന്നു.
കാട്ടിപരുത്തി കുഞ്ഞയിദ്രു മുസ്‌ലിയാരുടെ മകള്‍ കെ.കെ ഫാത്വിമയാണ് ഭാര്യ. മക്കള്‍: മുഹമ്മദ്‌നൂര്‍ ഫൈസി ആനക്കര (യു.എ.ഇ), അബ്ദുനാസര്‍ ഫൈസി ആനക്കര, ആബിദുല്‍ ഹകീം ഫൈസി, അബ്ദുസലാം ഫൈസി, അബ്ദുല്‍സമദ്, ഹാജറ, സഫിയ്യ. മരുമക്കള്‍: കുട്ടിരായിന്‍ ഫൈസി കാവനൂര്‍, ഉമര്‍ ഫൈസി കാവനൂര്‍, സുലൈഖ കാടഞ്ചേരി, ബുശ്‌റ കാട്ടിപരുത്തി, ഉമ്മുആഇശ കാരക്കാട്, ഫാത്വിമ കുറ്റിപ്പാല, മുബശ്ശിറത്ത് ചേകന്നൂര്‍.
ഉസ്താദിന്‍റെ നിര്യാണത്തില്‍ സമസ്ത നേതാക്കളും വിവിധ സംഘടനകളും അനുശോചനമറിയിച്ചു. കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

കണ്ണിയത്തുസ്താദിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന്.. സമസ്തയെ വഴി നടത്തിയ സൂഫി വര്യന്‍..

രണ്ടര പതിറ്റാണ്ടുകാലം സമസ്തയുടെ പ്രസിഡന്‍രായിരുന്ന റഈസുല് മുഹഖിഖീന്‍ കണ്ണിയത്ത് അഹമ്മദ് മുസ്ലിയാരുടെ അരുമ ശിഷ്യനായിരുന്നു ശൈഖുനാ ആനക്കര സി.കോയക്കുട്ടി മുസ്ലിയാര്‍.

1934 ചോലായില്‍ ഹസൈനാരുടെയും ആലത്തില്‍ ഫാത്വിമയുടെയും മകനായിട്ടാണ് പാലക്കാട് ജില്ലയിലെ ആനക്കരയില്‍ ജനിക്കുന്നത്. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിശും സഹോദരനുമായിരുന്ന സി. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സിലായരുന്നു കിതാബോതി തുടങ്ങിയത്. 
കടുപ്രം മുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്ന് ഓത്ത് തുടര്‍ന്ന ഉസ്താദ് പിന്നെ ചേരുന്നത് കണ്ണിയത്ത് ഉസ്താദിന്റെ ദര്‍സിലാണ്.

കരിങ്ങനാട് കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍, കെകെ.അബൂബക്കര്‍ ഹസ്രത്ത്, ഒ.കെ.സൈനുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയവരാണ് മറ്റു ഉസ്താദുമാര്‍.

കണ്ണിയത്ത് ഉസ്താദിന് ശിഷ്യനായ കോയക്കുട്ടി ഉസ്താദിനോട് വലിയ സ്‌നേഹമായിരുന്നു. 
ഇടക്ക് വീട്ടില്‍ പോവുമ്പോള്‍ കൂടെ കൂട്ടിയിരുന്നത് ഉസ്താദിനെയായിരുന്നു. കണ്ണിയത്ത് ഉസ്താദ് പൊന്നാനിയിലെ ദര്‍സ് അവസാനിപ്പിച്ചപ്പോള്‍ ശിഷ്യനോട് പറഞ്ഞു: ‘നീ എന്റെ വീട്ടില് നിന്നോ, നിനക്ക് ഞാന്‍ ഓതിത്തരാം’. അത്രമേലായിരുന്നു ഉസ്താദുമായുള്ള ബന്ധം.
കുഴിപ്പുറത്ത് ഓ.കെ സൈനുദ്ദീന്‍ മുസ്ലിയാരുടെ ദര്‍സില് ഓതിക്കൊണ്ടിരിക്കെ ഒഴിവുസമയങ്ങളില്‍ വഅദ് പറഞ്ഞാണ് ബാഖിയാത്തിലേക്ക് പോകാനുള്ള പണം സമ്പാദിക്കുന്നത്. അങ്ങനെ വെല്ലൂരിലേക്ക് ഉപരിപഠനത്തിന് പോയി. 

ശൈഖ് ഹസന്‍ ഹസ്രത്ത്, ആദം ഹസ്രത്ത് തുടങ്ങിയവരാണ് ബാഖിയാത്തിലെ പ്രധാന അധ്യാപകര്‍‍.

ബാഖിയാത്തിലെ പഠനം കഴിഞ്ഞ് തിരിച്ചുവന്നത് തിരൂരങ്ങാടി ജുമുഅത്ത് പള്ളിയില്‍ മുദരിസാകാനായിരുന്നു. അക്കാലത്ത് അന്യദേശക്കാരായ 75 വിദ്യാര്‍ഥികളുണ്ടായിരുന്നു അവിടെ. കുറച്ച് കാലത്തെ സേവനത്തിന് ശേഷം അവിടം വിട്ടു. പിന്നെ നന്നമ്പ്ര, കൊയിലാണ്ടി, അരീക്കോട്, മൈത്ര, വാണിയന്നൂര്‍, പൊന്മുണ്ടം, എടക്കുളം, കൊടിഞ്ഞി തുടങ്ങി വിവിധ പള്ളികളില്‍ ദര്‍സു നടത്തി. 

നിരവധി ശിഷ്യഗണങ്ങള്‍ ആ ദര്‍സിലിരുന്നു മതത്തിന്റെ മര്‍മമറിഞ്ഞു. അല്ലാഹുവിന്റെ മാര്‍ഗവും തൃപ്തിയുമായിരുന്നു അരനൂറ്റാണ്ടിലേറെ കാലം ഉസ്താദിനെ ദര്‍സ് രംഗത്ത് ഉറപ്പിച്ചു നിര്‍ത്തിയത്. അതിനു ശേഷം കാരത്തൂര്‍ ജാമിഅ ബദരിയ്യയില്‍ പ്രിന്‍സിപ്പളായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1988 ലാണ് സമസ്തയുടെ മുശാവറയില് അംഗമാകുന്നത്. 2001 ല്‍ സമസ്തയുടെ വൈസ് പ്രസിഡണ്ടു സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 2012 ലാണ് സമസ്ത പ്രസിഡന്‍ര് പദവിയെലുത്തുന്നത്.

സമസ്തയുടെ പ്രസിഡന്‍റാകുന്നതിനു മുന്പു തന്നെ ആനക്കരയടക്കം നിരവധി മഹല്ലുകളുടെ ഖാദിയായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന ദുആസമ്മേളനങ്ങളില്‍ ഉസ്താദിന്റെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.

സമസ്ത പാലക്കാട് ജില്ലാകമ്മിറ്റി പ്രസിഡണ്ട്, മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട്, സമസ്ത പരീക്ഷ ബോഡിലെയും വിദ്യാഭ്യാസ ബോഡിലെയും അംഗം തുടങ്ങി നിരവധി പദവികള്‍ സമസ്തയുടെ പ്രസിഡന്‍റാകുന്നതിനു മുന്പു തന്നെ വഹിച്ചു വന്നിരുന്നു..










കൂടുതല്‍ വാര്‍ത്തകള്‍ക്കും ഫോട്ടോകള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക 

സൈനുൽ ഉലമ ചെറുശ്ശേരി ഉസ്താദ്‌ വഫാത്തായി

കൊണ്ടോട്ടി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ വഫാത്തായി. 78 വയസ്സായിരുന്നു ഇന്ന് രാവിലെ 6.20ന് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. കുണ്ടോട്ടിയിലെ സ്വവസതിയില്‍ എത്തിച്ച ശേഷം ഉച്ചയ്ക്ക് 12മുതല്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഖബറടക്കം വൈകിട്ട് 4.30 ദാറുല്‍ഹുദാ അങ്കണത്തില്‍.
മലപ്പുറം ജില്ലയിലെ അതിപ്രശസ്ത പണ്ഡിതകുടുംബമായ ഖാസിയാരകം കുടുംബത്തില്‍ ചെറുശ്ശേരി മുഹമ്മദ് മുസ് ല്യാര്‍ പാത്തുമ്മുണ്ണി ദമ്പതികളുടെ ഏകമകനായി 1937ലായിരുന്നു ജനനം. വീടിനു സമീപത്തെ ഖാസിയാരകം പള്ളിയില്‍ നിന്നു തന്നെയായിരുന്നു പ്രാഥമിക പഠനം. കൊണ്ടോട്ടി സ്‌കൂളില്‍ ഭൗതിക പഠനത്തിന് ശേഷം മഞ്ചേരി, ചാലിയം എന്നീ ദര്‍സുകളില്‍ മതപഠനം നടത്തി. ഓവുങ്ങല്‍ അബ്ദുര്‍റഹ് മാന്‍ മുസ് ല്യാര്‍, ഓടയ്ക്കല്‍ സൈനുദ്ദീന്‍ കുട്ടി മുസ് ല്യാര്‍
എന്നിവരായിരുന്നു പ്രധാന ഗുരുനാഥന്‍മാര്‍. പള്ളിദര്‍സുകളിലെ പഠനത്തിനു ശേഷം വളരെ ചെറുപ്രായത്തില്‍ തന്നെ മുദരിസായി സേവനനിരതനായി.
20 വര്‍ഷത്തോളം കൊണ്ടോട്ടി കോടങ്ങാട് ജുമാമസ്ജിദിലും 18 വര്‍ഷത്തോളം ചെമ്മാട് ജുമാമസ്ജിദിലും മുദരിസായിരുന്നു. 1994 മുതല്‍ ചെമ്മാട് ദാറുല്‍ ഹുദയിലായിരുന്നു സേവനം. എം.എം ബശീര്‍ മുസ്‌ലിയാരുടെ നിര്യാണത്തോടെ ദാറുല്‍ ഹുദയുടെ പ്രിന്‍സിപ്പല്‍ സ്ഥാനത്തെത്തി. ദാറുല്‍ ഹുദാ ഇസ് ലാമിക് യൂനിവേഴിസിറ്റിയായി ഉയര്‍ന്നപ്പോള്‍ അതിന്റെ പ്രൊ ചാന്‍സലറുമായി. ഇന്ത്യയിലെ തന്നെ മികച്ച മത ഭൗതിക കലാലയങ്ങളിലൊന്നാക്കി ദാറുല്‍ഹുദായെ മാറ്റിയെടുക്കുന്നതില്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ് ലിയാര്‍ വഹിച്ച പങ്ക് ചെറുതൊന്നുമല്ല.
മൊറയൂര്‍ ബംഗാളത്ത് കമ്മദാജിയുടെ മകള്‍ മറിയുമ്മ, എ.ആര്‍ നഗര്‍ സ്വദേശി ഖദീജ എന്നിവര്‍ ഭാര്യമാരാണ്. മക്കള്‍: റഫീഖ്(ഗള്‍ഫ്), മുഹമ്മദ് സാദിഖ്, ഫാത്വിമ, റൈഹാനത്ത്. മരുമക്കള്‍: ഇസ്മാഈല്‍ ഫൈസി, സൈനുല്‍ ആബിദീന്‍. ഇസ് ലാമിക കര്‍മ ശാസ്ത്ര വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ചെറുശ്ശേരിയെ സൈനുല്‍ ഉലമാ (പണ്ഡിതരിലെ ശോഭ) എന്നായിരുന്നു അനുയായികളും സഹപ്രവര്‍ത്തകരും ആദരപൂര്‍വം വിളിച്ചിരുന്നത്. 1980ല്‍ സമസ്ത മുശാവറയിലെത്തിയ ചെറുശ്ശേരി സമസ്ത ഫത്‌വ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായിരുന്നു. ദീര്‍ഘകാലം സമസ്ത ജനറല്‍ സെക്രട്ടറിയായിരുന്ന ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്‍ന്നു 1996 ല്‍ സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

സമസ്ത പൊതുപരീക്ഷാ അവാര്‍ഡ് വിതരണം 15 ന് പൂവ്വാട്ട്പറമ്പ്

മുഅല്ലിംകളും വിദ്യാര്‍ഥികളും  984628763 എന്ന നമ്പറില്‍ ബന്ധപ്പെടണം
കോഴിക്കോട്: സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പൊതുപരീക്ഷയില്‍ ജില്ലയിലെ റാങ്ക് ജേതാക്കള്‍ക്കും അധ്യാപകര്‍ക്കും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ അവാര്‍ഡ് 15 ന് പൂവ്വാട്ട്പറമ്പ് പി.വി കോംപ്ലക്‌സ് ഓഡിറ്റോറിയത്തില്‍ നടത്തുന്ന ജില്ലാ സ്വദര്‍ സംഗമത്തില്‍ വിതരണം ചെയ്യും.
അഞ്ചാം തരത്തില്‍ നാദാപുരം തഅ്‌ലീമുല്‍ ഇസ്‌ലാം മദ്‌റസയിലെ കെ.പി മുഹമ്മദ് സിനാര്‍ (നാദാപുരം റെയ്ഞ്ച്), ഏഴാം തരത്തില്‍ കുയ്‌തേരി ബദറുല്‍ ഹുദാ മദ്‌റസയിലെ ബഷീര്‍ (വാണിമേല്‍), കോട്ടക്കല്‍ ഹിദായത്തുസ്വിബ്‌യാന്‍ മദ്‌റസയിലെ കെ മുഹമ്മദ് നിയാസ് (വടകര), അല്‍ മദ്‌റസത്തുല്‍ ഇര്‍ശാദിയ്യ ജാതിയേരിയിലെ ഫാത്വിമ അഫ്‌നിദ (കല്ലാച്ചി), മുതുവണ്ണാച്ച മമ്പഉല്‍ ഉലൂം മദ്‌റസയിലെ കെ.എം ഹസനത് (കടിയങ്ങാട്), ചീറോത്ത് തര്‍ബിയ്യത്തുസ്വിബ്‌യാന്‍ മദ്‌റസയിലെ കെ.കെ അഫ്‌നാസ് അബ്ബാസ് (കല്ലാച്ചി), പത്താംതരത്തില്‍ കടമേരി മിഫ്താഹുല്‍ ഉലൂം മദ്‌റസയിലെ കെ അന്‍ഷിറ (കടമേരി), നിടുമ്പ്രമണ്ണ നൂറുല്‍ഹുദ മദ്‌റസയിലെ ശാഹിന മുംതാസ് (തിരുവള്ളൂര്‍), പ്ലസ്ടുവില്‍ ചേലക്കാട് റെയ്ഞ്ചിലെ സിറാജുല്‍ ഹുദാ മദ്‌റസയിലെ പി സുഹൈല (കല്ലാച്ചി റെയ്ഞ്ച്) എന്നീ വിദ്യാര്‍ഥികളാണ് അവാര്‍ഡിനര്‍ഹരായിരിക്കുന്നത്. പ്രസ്തുത വിദ്യാര്‍ഥികളും അവരുടെ ഉസ്താദുമാര്‍ 984628763 എന്ന നമ്പറില്‍ ബന്ധപ്പെടണം.

ബഹ്‌റൈന്‍ സമസ്‌ത കേന്ദ്ര മദ്‌റസ 20 ാം വാർഷികം; ത്രൈമാസ കാമ്പയിൻ ജൂണ്‍ 5 മുതല്‍

മനാമ: സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ബഹ്‌റൈന്‍ കേന്ദ്ര കമ്മിറ്റിയുടെ മേല്‍ നോട്ടത്തില്‍ ബഹ്‌റൈന്‍ റൈഞ്ചിലെ ഒമ്പത്‌ മദ്‌റസകളുടെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനാമ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ ഹയര്‍ സെക്കണ്ടറി മദ്‌റസയുടെ 20 ാം വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
2015 ജൂണ്‍ 5 മുതല്‍ ആഗസ്റ്റ്‌ 29 വരെ നീണ്ടു നില്‍ക്കുന്ന ത്രൈമാസ കാമ്പയിനില്‍ പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും
സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 7499–ാം അംഗീകാരം ലഭിച്ച മദ്‌റസ 1995 മുതലാണ്‌ ഔദ്യോഗികമായി സമസ്‌തയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചത്‌. മനാമയുടെ ഹൃദയ ഭാഗത്ത്‌ ഗോള്‍ഡ്‌ സിറ്റിക്ക്‌ സമീപം വിശാലമായ സൌകര്യത്തോടെ 1 മുതല്‍ 12 വരെ ക്ലാസ്സുകളിലായി 300 ഓളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ പഠനം നടത്തി കൊണ്ടിരിക്കുന്നു പത്ത്‌ അധ്യാപകര്‍ എം.സി. മുഹമ്മദ്‌ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സേവനം ച്ചെയ്‌തു കൊണ്ടിരിക്കൂന്നു. മദ്‌റസയോടനൂബന്‍ഡിച്ച്‌ പ്രഗത്‌ഭനായ ഹാഫിളിന്റെ നേതൃത്വത്തില്‍ ഹിഫ്‌ള്‌ ക്കോഴ്സും നടന്നു വരുന്നുണ്ടെന്നും പത്ര ക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 39828718 ബന്ധപ്പെടുക.

SKSSF Neethi bhodhana Yathra Live from Kozhikkode (Record)



കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന നീതിബോധന യാത്ര പരിപാടിയില്‍ വെച്ച് സമസ്തയിലേക്ക് കടന്നുവന്ന 60 ഓളം സഖാഫി, സഅദി, മിസ്ബാഹി തുടങ്ങിയ ബിരുധ ദാരികളും ബിരുധ മില്ലാത്തവരും.. (കേരള ഇസ്ലാമിക് ക്ലാസ്സ് റൂം തല്‍സമയ സംപ്രേഷണത്തില്‍ നിന്ന്), കൂടുതല്‍ ക്ലാസ്സ് റൂം റെക്കോര്‍ഡുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഹമീദ്‌ ഫൈസി അമ്പലക്കടവിനും സുലൈമാന്‍ ദാരിമിക്കും ബഹ്‌റൈനില്‍ ഉജ്ജ്വല സ്വീകരണം

മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നാളെ (വെള്ളി)നടക്കുന്ന സമസ്‌ത ആദര്‍ശ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ എത്തിയ എസ്‌.വൈ.എസ്‌ സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവിനും പ്രമുഖ വാഗ്മിയും സത്യധാര ജന.മാനേജറുമായ ഏലങ്കുളം സുലൈമാന്‍ ദാരിമിക്കും ബഹ്‌റൈന്‍ സമസ്‌ത, എസ്‌.കെ.എസ്‌.എസ്‌.എഫ്‌ നേതാക്കളും പ്രവര്‍ത്തകരും ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കിയപ്പോള്‍..

സമസ്‌ത എസ്.പി ഓഫീസ് മാര്‍ച്ച് മാറ്റിവെച്ചു

മലപ്പുറം: മത സ്ഥാപനങ്ങള്‍ കയ്യേറാനും മഹല്ലുകളില്‍ ഛിദ്രതയുണ്ടാക്കാനും ശ്രമിക്കുന്നവരില്‍ നിന്ന് മോചനമാവശ്യപ്പെട്ട് 20 ന് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് സമസ്‌ത കോ-ഓഡിനേഷന്‍ കമ്മിറ്റി നടത്താന്‍ തീരുമാനിച്ച മാര്‍ച്ച് മാറ്റി വെച്ചു. അക്രമങ്ങളഴിച്ചു വിടുന്ന കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായ സാഹചര്യത്തില്‍ സമസ്ത തീരുമാനിച്ച പ്രക്ഷോഭ പരിപാടികള്‍ നിര്‍ത്തിവെക്കാന്‍ സമസ്ത സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിക്കുകയായിരുന്നു. 
കുറ്റവാളികളെ പിടികൂടാന്‍ തയ്യാറായ പോലീസ് മേധാവികളെയും നീതിക്ക് വേണ്ടി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേങ്ങള്‍ നല്‍കിയ അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരെയും യോഗം അഭിനന്ദിക്കുകയും ചെയ്തു.സമാധാനത്തോടെ നടക്കുന്ന സ്ഥാപനങ്ങളെയും മഹല്ലുകളെയും പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള സാഹായം വേണമെന്നും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശത്തുള്ള സ്ഥാപനങ്ങളുടെ രേഖകള്‍ പ്രകാരം അവകാശികള്‍ക്ക് വിട്ടുകിട്ടാനും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
ഹാജി കെ മമ്മദ് ഫൈസി, അഡ്വ യു.എ ലത്തീഫ്, പി.എ ജബ്ബാര്‍ ഹാജി, കാടാമ്പുഴ മൂസ ഹാജി, സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ടി.പി മുഹമ്മദ് മുസ്‌ലിയാര്‍, കാളാവ് പി സൈതലവി മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ടി.പി സലീം എടക്കര, ഉമര്‍ ദര്‍സി തച്ചണ്ണ സംബന്ധിച്ചു.(സുപ്രഭാതം)

കഷ്ടപ്പെടുന്നവർക്കു സാന്ത്വനം പകരുക: സൈനുൽ ഉലമ

കോഴിക്കോട് : പീഡനങ്ങളും ദാരിദ്ര്യവും മുഖേന കഷ്ടപ്പെടു അനേകായിരങ്ങള്‍ക്ക് സാന്ത്വനം പകരാന്‍ നാം തയ്യാറാവണമെന്ന് സമസ്ത ജനറല്‍ സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു.
സൈനുൽ ഉലമയുടെ പെരുന്നാൾ സന്ദേശത്തിന്റെ പൂർണ രൂപം:
പവിത്രമായ റമദാന്‍ ദിനരാത്രങ്ങള്‍ക്ക് സമാപ്തി കുറിച്ച് ഒരിക്കല്‍ കൂടി ഈദുല്‍ഫിത്വര്‍ സമാഗതമായിരിക്കുു. വിശ്വാസി ഹൃദയങ്ങള്‍ സ്ഫുടം ചെയ്‌തെടുക്കാനുള്ള സമര്‍പ്പണ വേളയാണ് റമദാന്‍ സമ്മാനിച്ചത്. വ്രതാനുഷ്ടാനത്തിലൂടെയും മറ്റും നാം നേടിയെടുത്ത കരുത്ത് തുടര്‍ ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞാവേളയാണ് പെരുാള്‍ സുദിനം.
മാനവഹൃദയങ്ങളില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കണം. പരസ്പര സ്‌നേവും സൗഹൃദവും കൈമാറ്റം ചെയ്യപ്പെടാത്തതാണ് അഭിനവ ലോകം അഭിമുഖീകരിക്കു വലിയ പ്രതിസന്ധി. പീഡനങ്ങളും ദാരിദ്ര്യവും മുഖേന കഷ്ടപ്പെടു അനേകായിരങ്ങള്‍ക്ക് സാന്ത്വനം പകരാന്‍ നാം തയ്യാറാവണം. ഇല്ലായ്മകളില്‍ കഷ്ടത അനുഭവിക്കു അസംഖ്യം സഹോദരങ്ങള്‍ക്ക് തുണയായി മാറേണ്ടവരാണ് നാം.

ഇറാഖ്: കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം: സൈനുൽ ഉലമ

കോഴിക്കോട്: മധ്യേഷ്യന്‍ രാജ്യങ്ങളില്‍ വീണ്ടും ഉരുണ്ടുകൂടുന്ന ആഭ്യന്തര കലാപങ്ങള്‍ ഇന്ത്യയെയും സാരമായി ബാധിക്കും.
ഇറാഖ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ആസ്പത്രികളിലും നിര്‍മാണ മേഘലകളിലും ധാരാളം ഇന്ത്യക്കാര്‍ ജോലി നോക്കുന്നുണ്ട്. അവരുടെ അവസ്ഥ ആശങ്കാജനകമാണ്. പലപ്രദേശങ്ങളിലും ടെലഫോണ്‍ബന്ധം പോലും അസാധ്യമായിട്ടുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി സൈനുൽ ഉലമ  ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു.
കേന്ദ്രസര്‍ക്കാര്‍ ഇറാഖ് വിഷയം സൂക്ഷമം നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യവകുപ്പ് പ്രസ്താവന ഇറക്കിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അടിയന്തിര ഇടപെടലുകള്‍ ഉണ്ടായില്ലങ്കില്‍ അപകടസാധ്യത അധികമാണ്.
നരേന്ദ്രമോദി സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രവാസികളെ വിസ്മരിച്ചിരുന്നു. ഇന്ത്യക്കാരായ പലരേയും ഇറാഖില്‍ തട്ടിക്കൊണ്ടുപോയ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയും പുറത്ത് വന്നിട്ടുണ്ട്.
ബഗ്ദാദുമായി കേന്ദ്രസര്‍ക്കാര്‍ നയതന്ത്രതലത്തില്‍ ബന്ധപ്പെടാന്‍ താമസിച്ചുകൂടാ. ഉന്നതതല സംഘം ബഗ്ദാദ് സന്ദര്‍ശിച്ചു ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടതും അനിവാര്യമെങ്കില്‍ നാട്ടിലെത്തിക്കേണ്ടതും ഉണ്ട്. ഇറാഖില്‍ സന്ദര്‍ശനത്തിന് പോകുന്നവര്‍ നിയന്ത്രിക്കണമെന്ന് മാത്രമാണ് ഇത്‌വരെ വിദേശകാര്യ വകുപ്പ് നല്‍കിയ മുന്നറിയിപ്പ്. രാഷ്ട്രത്തിലെ പൗരന്മാരുടെ സുരക്ഷയും രാഷ്ട്രത്തിന്റെ അഭിമാനവും കാക്കാന്‍ അടിയന്തിര നടപടികള്‍ ഉണ്ടാവണമെന്നും സൈനുൽ ഉലമ ആവശ്യപ്പെട്ടു.

സമസ്ത: പൊതുപരീക്ഷ മൂല്യനിര്‍ണയ ക്യാമ്പ് ഇന്ന് സമാപിക്കും

മൂല്യനിര്‍ണയ ക്യാമ്പിൽ കോഴി
ക്കോട് ഖാസി സംസാരിക്കുന്നു
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ജൂണ്‍ 7, 8 തിയ്യതികളില്‍ 9389 മദ്‌റസകളില്‍ നടത്തിയ പൊതുപരീക്ഷയുടെ 810773 ഉത്തരപേപ്പറുകളുടെ പരിശോധന ഇന്ന് പൂര്‍ത്തിയാകും.
ചേളാരി സമസ്താലയത്തില്‍ 15ാം തിയ്യതി മുതല്‍ തെരഞ്ഞെടുക്കപ്പെട്ട 888 പരിശോധകരാണ് ക്യാമ്പിലുണ്ടായിരുന്നത്. 19 വിഷയാധിഷ്ടിത കൗണ്ടറുകളിലായി വിഭജിച്ചാണ് പേപ്പറുകള്‍ പരിശോധന നടത്തിയത്. 
ഒന്നാം ഘട്ടത്തില്‍ തന്നെ മേല്‍പരിശോധനയും നടത്തി അപാകമില്ലാതിരിക്കാന്‍ സംവിധാനം ചെയ്തിരുന്നു. എല്ലാ ദിവസവും രാവിലെ 6 മണി മുതല്‍ 9 വരെ, 10 മുതല്‍ 12 വരെ, 2 മുതല്‍ 5 വരെ, 7.30 മുതല്‍ 9.30 വരെ എന്നിങ്ങനെയാണ് പരിശോധനകള്‍ നടന്നത്. പ്രമുഖ നേതാക്കളും പണ്ഡിതരും ക്യാമ്പിന് നേതൃത്വം നല്‍കി. 

12 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി; സമസ്ത അംഗീകൃത മദ്‌റസകളുടെ എണ്ണം 9401 ആയി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ചേളാരി സമസ്താലയത്തില്‍ ചേര്‍ന്നു. 12 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. 
മൂഡ്ബിദ്‌രി ലിറ്റില്‍ സ്റ്റാര്‍സ് ഇന്ത്യന്‍സ്‌കൂള്‍ മദ്‌റസ (ദക്ഷിണ കന്നഡ), ചെന്നടുക്ക ബദ്‌റുല്‍ഹുദാ മദ്‌റസ (കാസര്‍ഗോഡ്), പടിഞ്ഞാറെ കൂരാറ ബദ്‌റുല്‍ഹുദാ മദ്‌റസ, നാറാത്ത് ഹൈദ്രോസ് മദ്‌റസ (കണ്ണൂര്‍), വെളിയംകോട് എസ്.കെ.ഡി.ഐ. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മദ്‌റസ, വേങ്ങൂര്‍ നെല്ലിക്കുന്ന് അല്‍ഫൗസ് ജാമിഅ മദ്‌റസ, പകര-നിരപ്പില്‍ ശിഹാബ് തങ്ങള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മദ്‌റസ (മലപ്പുറം), ചിറ്റൂര്‍ - കച്ചേരിമേട് ജന്നത്തുല്‍ ഉലൂം മദ്‌റസ, ചെറുവട്ടം മദ്‌റസത്തുല്‍ ഖൗലിയ്യ, വടക്കഞ്ചേരി ദാറുല്‍ഹുദാ ഇസ്‌ലാമിക് റിസര്‍ച്ച് മദ്‌റസ, വെള്ളാരം ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ (പാലക്കാട്), മസ്‌ക്കറ്റ് -നിസ്‌വ നൂറുല്‍ഹുദാ മദ്‌റസ (ഒമാന്‍) എന്നിങ്ങനെ 12 മദ്‌റസകള്‍ക്കാണ് സമസ്ത അംഗീകാരം നല്‍കിയത്. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9401 ആയി.
ചടങ്ങിൽ പ്രസിഡണ്ട് പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

സമസ്ത: പൊതുപരീക്ഷക്ക് തുടക്കമായി; പരീക്ഷക്കിരിക്കുന്നത് 2,24,007 ലക്ഷം വിദ്യാര്‍ത്ഥികള്‍

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിൽ  ഈ വർഷം നടക്കുന്ന പൊതുപരീക്ഷക്ക് കഴിഞ്ഞ ദിവസം തുടക്കമായി.
 5-ാം തരത്തില്‍ 6652 സെന്ററുകളിലായി 58,122 ആണ്‍കുട്ടികളും, 54,828 പെണ്‍കുട്ടികളുമുള്‍പ്പെടെ 1,12,950 കുട്ടികളും, 7-ാം തരത്തില്‍ 6017 സെന്ററുകളിലായി 43,486 ആണ്‍കുട്ടികളും, 41,769 പെണ്‍കുട്ടികളുമുള്‍പ്പെടെ 85,255 കുട്ടികളും, 10-ാം തരത്തില്‍ 2877 സെന്ററുകളിലായി 13,073 ആണ്‍കുട്ടികളും, 11,011 പെണ്‍കുട്ടികളുമുള്‍പ്പെടെ 24,084 കുട്ടികളും പ്ലസ്ടു ക്ലാസ്സില്‍ 340 സെന്ററുകളിലായി 1,069 ആണ്‍കുട്ടികളും, 649 പെണ്‍കുട്ടികളുമുള്‍പ്പെടെ 1,718 കുട്ടികള്‍ ഉള്‍പ്പെടെ ആകെ 2,24,007 വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. 
മുന്‍വര്‍ഷത്തെക്കാള്‍ 5-ാം ക്ലാസില്‍ 87 സെന്ററുകളും 3,987 വിദ്യാര്‍ത്ഥികളും, 7-ാം ക്ലാസില്‍ 221 സെന്ററുകളും 8,175 വിദ്യാര്‍ത്ഥികളും, 10-ാം ക്ലാസില്‍ 203 സെന്ററുകളും 1,838 കുട്ടികളും, പ്ലസ്ടു ക്ലാസില്‍ 55 സെന്ററുകളും 264 കുട്ടികളുടെയും ഉള്‍പ്പെടെ 566 സെന്ററുകളുടെയും 14,264 കുട്ടികളുടെയും വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

വിശ്വാസികൾ ഒഴുകിയെത്തി; സമസ്‌ത ബഹ്‌റൈന്‍ ദ്വിദിന പ്രഭാഷണപരമ്പരക്ക്‌ പ്രൌഢോജ്ജ്വലസമാപനം

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‌ ഉള്‍ക്കൊള്ളാനാവാത്ത വിധം ഒഴുകിയെത്തിയ വിശ്വാസി സഞ്ചയത്തെ സാക്ഷി നിര്‍ത്തി സമസ്‌ത ബഹ്‌റൈന്‍ ദ്വിദിന വിജ്ഞാന സദസ്സിന്‌ പ്രൌഢോജ്ജ്വല പരിസമാപ്‌തി. സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ഗുദൈബിയ, ഹൂറ ഏരിയകള്‍ സംയുക്തമായി സംഘടിപ്പിച്ച പ്രമുഖ വാഗ്‌മി ഹാഫിസ്‌ അഹ്‌മദ്‌ കബീര്‍ ബാഖവിയുടെ പ്രഭാഷണത്തിനാണ്‌ സമീപകാലത്തെ കേരളീയ സമാജത്തിന്റെ റെക്കോര്‍ഡ്‌ തകര്‍ത്ത ശ്രോതാക്കള്‍ തടിച്ചു കൂടിയത്‌. 
സ്‌ത്രീ പുരുഷ ഭേദമന്യെ ഒഴുകിയെത്തിയ ആയിരങ്ങളെ ഉള്‍ക്കൊള്ളാനാവാതെ ബഹ്‌റൈന്‍ കേരളീയ സമാജം അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പുമുട്ടുകയായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന പ്രഭാഷണ പരമ്പരയിലെ അവതരണം പൂര്‍ണ്ണമായും പ്രവാസികളുമായി ബന്ധപ്പെടുത്തിയതായിരുന്നതിനാല്‍ ഏറെ വൈകിയും ഒഴുകിയെത്തിയ ശ്രോതാക്കള്‍ പാതിരാത്രിയോടെ നടന്ന കൂട്ടു പ്രാര്‍ത്ഥനക്കു ശേഷമാണ്‌ പിരിഞ്ഞു പോയത്‌. 
പ്രവാസികള്‍ ന•യുടെ പ്രചാരകരാവണമെന്നും ന• വര്‍ദ്ധിപ്പിക്കുന്നതിലല്ല ഒരു തി•യെങ്കിലും ഉപേക്ഷിക്കുന്നതിലാണ്‌ അല്ലാഹുവിന്റെ പ്രീതിയെന്നും പ്രഭാഷണത്തിനിടെ ബാഖവി ഓര്‍മ്മിപ്പിച്ചു. സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്ന പോസ്റ്റുകളുടെ സത്യാവസ്ഥ അറിയാതെ അവ പ്രചരിപ്പിക്കരുതെന്നും നാട്ടിലെ നിരവധി സ്‌ത്രീകളുടെയും കുട്ടികളുടെയും

മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കരുത് - സമസ്ത ബഹുജന സംഗമം

മലപ്പുറം: രാജ്യം പൊതു തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. വര്‍ഗീയ കക്ഷികളും ഫാസിസ മനോഭാവ മുള്ളവരും അധികാര ത്തിലേറാന്‍ പരിശ്രമി ക്കുകയാണ്. ഇന്ത്യാ രാജ്യത്തിന്റെ നിലനില്‍ക്കുന്ന പൈതൃകത്തെ നശിപ്പിച്ചു കളയുന്ന ഇത്തരം പ്രവണത വരാന്‍ പാടില്ല. മതേതര ത്വത്തിന് വേണ്ടി നിലകൊള്ളുന്ന കക്ഷികള്‍ അധികാരത്തില്‍ വരണം. മത പ്രവര്‍ത്തന ങ്ങള്‍ക്ക് സൗകര്യം ചെയ്യുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്തണം. ജനാധിപത്യ രീതിയില്‍ ഭരണാധികാ രികളെ തെരഞ്ഞടുക്കാനുള്ള സുവര്‍ണാവസരം പാഴാക്കരുത്. വിജയ സാധ്യത ഇല്ലാത്തവരും പ്രധാന മുന്നണികളിലെ കക്ഷികളില്‍ പെടാത്തവരുമായ വ്യക്തികള്‍ക്ക് വോട്ട് നല്‍കി മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കരുത്. പ്രാദേശിക അഭിപ്രായ വിത്യാസങ്ങളും എതിര്‍പ്പുകളും തെരഞ്ഞടുപ്പ് വേളയില്‍ പ്രകടിപ്പിച്ച് സാമുദായിക വോട്ടുകള്‍ ചിതറുത്.
രാജ്യത്തിന്റെ ഭരണ ഘടനയോടും മാനുഷിക മൂല്യങ്ങളോടും കടപ്പാടുള്ള പണ്ഡിത സഭയായ സമസ്ത സത്യത്തെയും നന്മയെയും പിന്തുണക്കുന്നവരാണ്. രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണി കാണാതെ പോകരുത്. ചെറിയ പ്രശ്‌നങ്ങള്‍ പര്‍വ്വതീകരിച്ച് വലിയ പ്രശ്‌നങ്ങള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്ന ദുര്‍ബല കക്ഷികളുടെ പ്രചാരണങ്ങളില്‍ വഞ്ചിതരാവാതെ മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് സൂക്ഷമതയോടെ വോട്ട് രേഖപ്പെടുത്തണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും പോഷക ഘടകങ്ങളും കോട്ടക്കലില്‍ സംഘടിപ്പിച്ച ബഹുജന സംഗമം അംഗീകരിച്ച പ്രമേയം സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.

'ഫാസിസം ഇന്ത്യക്ക് ഭീഷണി' : സമസ്ത ബഹുജന സംഗമം ഏപ്രില്‍ 3 ന് കോട്ടക്കലിൽ

മലപ്പുറം: മതേതര ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന ഫാസിസത്തിനെതിരെ സമൂഹത്തെ ബോധവല്‍ക രിക്കാന്‍ മത സംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മലപ്പുറം ജില്ലയില്‍ ബഹുജന സംഗമം സംഘടിപ്പിക്കുന്നു. ആസന്നമായ പൊതുതെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ കേരളത്തിനകത്തേക്ക് വരരുതെന്ന നിലപാടിലാണ് മതപണ്ഡിതന്മാരെയും പൊതുജനങ്ങളെയും സമസ്ത ബോധവല്‍കരിക്കുന്നത്. രാജ്യത്തിന്റെ ഭാവിയെ അസ്ഥിരപ്പെടുത്താന്‍ വരുന്ന ദുശ്ശക്തികള്‍ക്കെതിരെ എല്ലാ കാലത്തും പണ്ഡിതന്മാര്‍ രംഗത്ത് വന്നിട്ടുണ്ടെന്നും എല്ലാ മത വിഭാഗങ്ങളും സാഹോദര്യത്തോടെ കഴിയുന്ന ഇന്ത്യയുടെ സൗന്ദര്യ മുഖം നില നിര്‍ത്താന്‍ കക്ഷി ഭേദമില്ലാതെ ഒന്നിക്കേണ്ട സമയമാണിതെന്നും മലപ്പുറത്ത് ചേര്‍ന്ന സുന്നി യുവജന സംഘം ജില്ലാ ഭാരവാഹികളുടെയും മണ്ഡലം സെക്രട്ടറിമാരുടെയും യോഗം അഭിപ്രായപ്പെട്ടു.
ഏപ്രില്‍ 3 ന് കോട്ടക്കല്‍ സംഘടിപ്പിക്കുന്ന ബഹു ജന സംഗമത്തില്‍ മത പണ്ഡിതരും രാഷ്ട്രീയ നേതാക്കളും സംബന്ധിക്കും.

മഅദനി; വിചാരണത്തടവിന്റെ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണം : സമസ്ത

കോഴിക്കോട് : അബ്ദുന്നാസര്‍ മഅദനിക്ക്‌ ജാമ്യ ലഭിക്കുന്നതിനെതിരെ നിലപാടെടുത്ത കര്‍ണാടക സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. അതിനെ പിന്തുണച്ച കേരളത്തിലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിലപാടും അംഗീകരിക്കാനാവില്ല. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് കര്‍ണാടക സര്‍ക്കാര്‍ ഈ നിലപാടെടുക്കുന്നത്. ബി.ജെ.പിയുടെ അതേ നിലപാട് സ്വീകരിക്കുന്നവരെ ന്യായീകരിക്കുന്ന കേരളത്തിലെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കാപട്യക്കാരാണെന്നും സമസ്ത വാര്‍ത്താക്കുറിപ്പിലൂടെ വിമര്‍ശിക്കുന്നു. 
മഅ്ദനിയോട് മാനുഷിക നിലപാട് പോലും സ്വീകരിക്കാത്ത കോണ്‍ഗ്രസിന്റെ നടപടി വലിയ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തും. അനന്തമായ വിചാരണത്തടവില്‍ ക‍ഴിയുന്ന മുസ്ലിം യുവാക്കളുടെ കാര്യത്തില്‍ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ സമസ്ത ആവശ്യപ്പെട്ടു. സമസ്തയും കോണ്‍ഗ്രസും തമ്മില്‍ നല്ല ബന്ധമല്ല ഉള്ളത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഅ്ദനി വിഷയം ഉന്നയിച്ച് കോണ്‍ഗ്രസിനെ പരസ്യമായി വിമര്‍ശിച്ച സമസ്തയുടെ നടപടി നേരത്തെയുള്ള അതൃപ്തിയുടെ ഭാഗമായാണ് കണക്കാക്കുന്നത്.

സൈനുല്‍ ഉലമക്കുവേണ്ടി പ്രാര്‍ത്ഥിക്കുക: സമസ്‌ത

കോഴിക്കോട്‌: അസുഖബാധിതനായി ചികിത്സയില്‍ കഴിയുന്ന സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന.സെക്രട്ടറി സൈനുല്‍ഉലമാ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാരുടെ രോഗ ശമനത്തിന്‌ വേണ്ടി ഇന്ന്‌ മദ്‌റസകളില്‍ പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ മുഴുവന്‍ മദ്‌റസാ മാനേജ്‌മെന്റ്‌ കമ്മറ്റികളോടും, മുഅല്ലിംകളോടും സമസ്‌ത നേതാക്കള്‍ ആഹ്വാനം ചെയ്‌തു.
ഇതു സംബന്ധിച്ച്‌ സമസ്‌ത ഉപാദ്ധ്യക്ഷന്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി തങ്ങള്‍, ട്രഷറര്‍ സയ്യിദ്‌ ജിഫ്രി മുത്തുകോയ തങ്ങള്‍, പ്രസിഡന്റ്‌ ആനക്കര സി.കോയക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ ഒപ്പുവെച്ച പത്രക്കുറിപ്പ്‌ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.
നേതാക്കളുടെ ആഹ്വാന പ്രകാരം മദ്‌റസകള്‍ക്കു പുറമെ നിരവധി പള്ളികളിലും സംഘടനാ ആസ്ഥാനങ്ങളിലും മത സ്ഥാപനങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനാ മജ്‌ലിസുകള്‍

ബഹ്‌റൈനിൽ എം.പി മാര്‍ സമസ്ത മദ്റസ സന്ദര്‍ശിച്ചു

മനാമ: ബഹ്‌റൈന്‍ എം.പിമാരായ ബഹു. അഹ്മദ്അബ്ദുല്‍വാഹിദ് അല്‍ ഖറാത്ത, ബഹു. ഹസന്‍ ഈദ് ബുഖമ്മാസ് എന്നിവര്‍ മനാമ സമസ്ത മദ്റസ  സന്ദര്‍ശിച്ചു. സ്മസ്ത ബഹ്‌റൈന്‍ പ്രസിഡണ്ട് സയ്യിദ് ഫഖ്രുദ്ദീന്‍ തങ്ങള്‍, മൂസ മൗലവി വണ്ടൂര്‍, എം.സി മുഹമ്മദ് മുസ്ലിയാര്‍, ഫൈസല്‍ ദാരിമി. അബ്ദു റഹ്മാന്‍ മുസ്ലിയാര്‍, ഖാസിം മുസ്ലിയാര്‍, ഷിഹാബ് മുസ്ലിയാര്‍. വി.കെ. കൂഞ്ഞഹമദ് ഹാജി, ഷഹീര്‍ കാട്ടാമ്പള്ളി, കളത്തില്‍ മുസ്തഫ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വിദ്യാര്‍ത്ഥികളുടെ ഖുര്‍ആന്‍ പരായണ മികവ് ഞങ്ങളില്‍ സന്തോഷം ഉളവാക്കി എന്ന് എം.പി മാര്‍ അഭിപ്രായ പെട്ടു.