കെ.കെ ഹസ്രത്ത് അവാര്‍ഡ് കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ക്ക്
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ടും ജാമിഅഃ നൂരിയ്യഃ പ്രിന്‍സിപ്പാളുമായിരുന്ന മര്‍ഹൂം കെ.കെ അബൂബക്കര്‍ ഹസ്രത്ത് അവാര്‍ഡിന് കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ അര്‍ഹനായി. ജാമിഅഃ നൂരിയ്യഃ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓസ്ഫോജ്നയുടെ യു.എ.ഇ ചാപ്റ്ററാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹദീസ്-കര്‍മ്മശാസ്ത്ര വിഷയങ്ങള്‍ക്ക് പുറമേ ഗോള ശാസ്ത്രം, ഖിബ് ല നിര്‍ണ്ണയ ശാസ്ത്രം എന്നിവയില്‍ ഏറെ ശ്രദ്ധേയനായ കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ സമസ്ത കേന്ദ്ര മുശാവറ അംഗമാണ്.
സമസ്ത വിമന്‍സ് ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഈ വര്‍ഷം മുതല്‍ ആരംഭിച്ച സമസ്ത വിമന്‍സ് ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ് സംസ്ഥാന ഓഫീസ് ചേളാരി സമസ്താലയത്തില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. കണ്‍വീനര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സ്വാഗതവും ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ഈ വര്‍ഷം 97 സ്ഥാപനങ്ങള്‍ക്കാണ് സമസ്ത അഫ്‌ലിയേഷന്‍ നല്‍കിയിട്ടുള്ളത്.
സഹചാരി ഫണ്ട് ശേഖരണം; ഒന്നാം സ്ഥാനം കൊടക്കൽ ശാഖക്ക്
കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുരസേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിലേക്ക് നടത്തിയ ഫണ്ട് ശേഖരണത്തിൽ ഏറ്റവും കൂടുതൽ സംഖ്യ സ്വരൂപിച്ച ശാഖയായി കോഴിക്കോട് ജില്ലയിലെ കൊടക്കൽ ശാഖയെ തെരഞ്ഞെടുത്തു. 123786 രൂപയാണ് ശാഖ കമ്മിറ്റി സ്വരുപിച്ചത്. മേഖലാ തലത്തിൽ ഒന്നാം സ്ഥാനം കുറ്റ്യാടിയും രണ്ടാം സ്ഥാനം ആയഞ്ചേരിയും നേടി. ഇവർക്ക് പ്രത്യേക അനുമോദന പത്രവും ഉപഹാരവും നൽകുമെന്ന് ചെയർമാൻ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അറിയിച്ചു.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE
ദാറുല്‍ഹുദാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം (29 ശനി)
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയുടെ യു.ജി വിദ്യാര്‍ത്ഥി യൂണിയന്‍ അല്‍ഹുദാ സ്റ്റുഡന്‍സ് അസോസിയേഷന്‍ അസാസിന്റെ പ്രസാധക വിഭാഗം സംഘടിപ്പിക്കുന്ന ദാറുല്‍ഹുദാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം.
പ്രമുഖ സാഹിത്യകാരന്‍ ടി.ഡി രാമകൃഷ്ണന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടാനം ചെയ്യും. ഡിഗ്രി വിഭാഗം പ്രിന്‍സിപ്പാള്‍ സി.യൂസുഫ് ഫൈസി മേല്‍മുറി അദ്ധ്യക്ഷത വഹിക്കും.
അറബി ഭാഷാ പഠനത്തിന് ശാസ്ത്രീയ രീതികള്‍ അവലംഭിക്കണം: പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
പട്ടിക്കാട് : അറബി ഭാഷാ പഠനത്തിന് ശാസ്ത്രീയ രീതികള്‍ അവലംഭിക്കണമെന്നും അറബി ഭാഷയുടെ തനിമയും സൗന്ദര്യവും പ്രചരിപ്പിക്കാന്‍ പണ്ഡിതന്‍മാര്‍ കൂടുതല്‍ ശ്രമങ്ങളള്‍ നടത്തണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവിച്ചു. കോഡിനേഷന്‍ ഓഫ് ജൂനിയര്‍ കോളേജസിന്റെ ആഭിമുഖ്യത്തില്‍ ജൂനിയര്‍ കോളേജ് അധ്യാപകര്‍ക്കായി ജാമിഅയില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത ലീഗല്‍ സെല്‍ യോഗം ഇന്ന് (29-06-2019)
ചേളാരി: സമസ്ത ലീഗല്‍ സെല്‍ സംസ്ഥാന സമിതി യോഗം ഇന്ന് രാവിലെ 11 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ചേരും. അംഗങ്ങള്‍ കൃത്യസമയത്ത് സംബന്ധിക്കണമെന്ന് കണ്‍വീനര്‍ പിണങ്ങോട് അബൂബക്കര്‍ അറിയിച്ചു.
- Samasthalayam Chelari
- Samasthalayam Chelari
സമസ്ത ഫാളില കോഴ്‌സ്; പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഈ വര്‍ഷം മുതല്‍ ആരംഭിച്ച ഫാളില കോഴ്‌സിന്റെ പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ചേളാരി സമസ്താലയത്തില്‍ സംഘടിപ്പിച്ച സമസ്ത വിമന്‍സ് ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ് മാനേജ്‌മെന്റ് മീറ്റില്‍ വെച്ച് സമസ്ത കേരള ഇസ്‌ലാം ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ പുസ്തകങ്ങളുടെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. പ്ലസ്ടു വിഷയങ്ങള്‍ക്ക് പുറമെ തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, അഖീദ, നഹ്‌വ്, താരീഖ് എന്നീ വിഷയങ്ങളാണ് ഫാളില കോഴ്‌സിനുള്ളത്.
ദേശീയ വിദ്യാഭ്യാസ നയം ടേബിള്‍ ടോക്ക് ഇന്ന് (വെള്ളി)
കോഴിക്കോട്: 2019 പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനമാക്കിയുള്ള ചര്‍ച്ച ഇന്ന് (വെള്ളി) വൈകിട്ട് 7 മണിക്ക് കോഴിക്കോട് ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ട്രെന്‍ഡ് സംസ്ഥാന സമിതിയാണ് സംഘാടകര്‍. 5 വ്യത്യസ്ത മേഖലകളിലായി പാനല്‍ ചര്‍ച്ചകള്‍ നടക്കും. ഡോ.ഫൈസല്‍ ഹുദവി, മുഹമ്മദ് റാഫി വിളയില്‍, പ്രൊഫ. കമറുദ്ദീന്‍ പരപ്പില്‍, സിദ്ദീഖ് ചെമ്മാട്, അലി ഹുസൈന്‍ എന്നിവര്‍ വിഷയാവതരണം നടത്തും.
ആള്‍ക്കൂട്ട കൊലപാതങ്ങള്‍ തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നിയമനിര്‍മ്മാണം നടത്തണം: SKSSF
കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ച് വരുന്ന ആള്‍ക്കൂട്ട കൊലപാതങ്ങള്‍ തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇത്തരം കൊലപാതകങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സുപ്രീം കോടതി തന്നെ നിയമ നിര്‍മ്മാണം നടത്താന്‍ സര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
അന്താരാഷ്ട്ര ഖുര്‍ആന്‍ കോണ്‍ഫറന്‍സ്; പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു
ചെമ്മാട്: ദാറുല്‍ ഹുദാ ഇസ്്ലാമിക് യൂനിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഖുര്‍ആന്‍ ആന്റ് റിലേറ്റഡ് സയന്‍സസ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ കോണ്‍ഫറന്‍സിലേക്ക് പ്രബന്ധാവതരണത്തിനുള്ള സംക്ഷിപ്തങ്ങള്‍ ക്ഷണിക്കുന്നു. വൈവിധ്യവും ബഹുസ്വരതയും: ഒരു ഖുര്‍ആന്‍ വീക്ഷണം എന്ന പ്രമേയത്തില്‍ അലിഗഡ് മുസ്്ലിം യൂനിവേഴ്സിറ്റി കെ. എ നിസാമി സെന്റര്‍ ഫോര്‍ ഖുര്‍ആനിക് സ്റ്റഡീസുമായി സഹകരിച്ചാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.
ധാർമ്മിക മൂല്യങ്ങളടങ്ങിയ വിദ്യാഭ്യാസമാണ് വിദ്യാർത്ഥികളെ യഥാർത്ഥ മനുഷ്യരാക്കുക: എം.ടി. അബ്ദുല്ല മുസ്ലിയർ.
ചേളാരി: ധാർമ്മിക മൂല്യങ്ങളടങ്ങിയ വിദ്യാഭ്യാസമാണ് വിദ്യാർത്ഥിയെ യഥാർത്ഥ മനുഷ്യരാക്കുന്നതെന്നും ദൈവിക -വിശ്വ മാനവിക പുരോഗതിയും കാംക്ഷിച്ചുള്ള ആത്മാർത്ഥമായ ഇടപെടലാണ് വിദ്യാഭ്യാസ പ്രവർത്തകർക്ക് വേണ്ടതെന്നും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ പറഞ്ഞു.
സമസ്ത: 'സേ പരീക്ഷ' 92.42% വിജയം
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാബോര്‍ഡ് 2019 മാര്‍ച്ച് 30,31 തിയ്യതികളില്‍ സ്‌കൂള്‍ കലണ്ടര്‍ പ്രകാരവും, ഏപ്രില്‍ 14, 15 തിയ്യതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരവും നടത്തിയ പൊതുപരീക്ഷയില്‍ ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി 135 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ജൂണ്‍ 23ന് നടത്തിയ സേ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
SKSSF TREND ട്രൈനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: എസ് കെ എസ് എസ് എഫ് ട്രെന്റിന്റെ അടുത്ത ബാച്ച് പരിശീലകരെ സജ്ജമാക്കുന്നതിനുള്ള അടിസ്ഥാന ട്രൈനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 13, 14 തിയ്യതികളില്‍ കോഴിക്കോട് യൂത്ത് ഹോസ്റ്റലില്‍ വെച്ച് ട്രെന്റ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന രണ്ട് ദിവസത്തെ റെസിഡന്‍ഷ്യല്‍ പ്രോഗ്രാമിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിശദ വിവരങ്ങള്‍ക്ക് കോഴിക്കോട് ഇസ്ലാമിക് സെന്ററുമായി ബന്ധപ്പെടുക.
ഇബാദ് ഖാഫിലക്ക് SKSSF യു എ ഇ കമ്മിറ്റിയുടെ ടെമ്പോ ട്രാവലര്‍
കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ പ്രബോധക വിഭാഗമായ ഇബാദിന്റെ ഖാഫില പദ്ധതിക്കായി സംഘടനയുടെ യു എ ഇ ഘടകം ടെമ്പോ ട്രാവലര്‍ നല്‍കി. ഇബാദിന്റെ കീഴില്‍ ലഹരിക്കും മറ്റു സാമൂഹ്യ തിന്മകള്‍ക്കുമെതിരെ വിവിധ പ്രദേശങ്ങളില്‍ നടന്നുവരുന്ന ബോധവത്കരണ സംഘമാണ് ഖാഫില. ഗൃഹസമ്പര്‍ക്ക പരിപാടികള്‍, പഠന ക്ലാസ്സുകള്‍, കൗണ്‍സലിംഗ്, ഡിഅഡിക്ഷന്‍ തുടങ്ങിയ പദ്ധതികളാണ് ഖാഫിലയുടെ ഭാഗമായി നടക്കുന്നത്.
SKSSF പ്രവാസി കുടുംബ സംഗമം
കോഴിക്കോട്: ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരിച്ചു വരുന്ന പ്രവാസികൾക്ക് പുനരധിവാസത്തിനും വിവിധ സംരംഭങ്ങൾക്കും സർക്കാർ സർക്കാറേതര ഏജൻസികൾ നടപ്പിലാക്കുന്ന പദ്ധതികൾ പരിചയപ്പെടുത്തുന്നതിനും കുടുംബ കൗൺസലിംഗ്, ഫാമിലി ബജറ്റ്, സ്കിൽ ഡവലപ്മെന്റ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്നതിനും വേദിയൊരുക്കുന്നു. എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള പ്രവാസി വിംഗാണ് ജൂലൈ 10 നു വളാഞ്ചേരി അത്തിപ്പറ്റ ഫത്ഹുൽ ഫതാഹ് സെന്ററിൽ സംസ്ഥാന തല പ്രവാസി കുടുംബ സംഗമം സംഘടിപ്പിക്കുന്നത്.
തഹ്‌സീനുല്‍ ഖിറാഅ: പദ്ധതി വന്‍വിജയമാക്കുക: കെ ആലിക്കുട്ടി മുസ്‌ലിയാര്‍
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഈ വര്‍ഷം മുതല്‍ നടപ്പാക്കുന്ന 'തഹ്‌സീനുല്‍ ഖിറാഅ പദ്ധതി' വന്‍വിജയമാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അഭ്യര്‍ത്ഥിച്ചു. ചേളാരി സമസ്താലയത്തില്‍ നടന്ന സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറിമാരുടെയും സംയുക്തയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത: ''സേ പരീക്ഷ'' ഇന്ന് (23-06-2019)
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2019 മാര്‍ച്ച് 30, 31 തിയ്യതികളില്‍ സ്‌കൂള്‍ കലണ്ടര്‍ പ്രകാരവും, ഏപ്രില്‍ 14, 15 തിയ്യതികളില്‍ ജനറല്‍ സിലബസ് പ്രകാരവും നടത്തിയ 5, 7, 10, പ്ലസ്ടു ക്ലാസുകളിലെ പൊതുപരീക്ഷയില്‍ ഒരു വിഷയത്തില്‍ മാത്രം പരാചയപ്പെട്ടവര്‍ക്കുള്ള സേ പരീക്ഷ ഇന്ന് രാവിലെ 10 മണിക്ക് 132 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും.
ദാറുല്‍ഹുദാ പ്രവേശനോത്സവം നാളെ (24 തിങ്കള്‍)
സംസ്ഥാന തല ഉദ്ഘാടനം ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ സെക്കന്‍ഡറി ഒന്നാം വര്‍ഷത്തിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവം നാളെ (24 തിങ്കള്‍) വാഴ്‌സിറ്റിയിലും ഇതര യു.ജി കോളേജുകളിലുമായി നടക്കും. സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ പത്തിന് വാഴ്‌സിറ്റിയില്‍ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ സെക്കന്‍ഡറി ഒന്നാം വര്‍ഷത്തിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവം നാളെ (24 തിങ്കള്‍) വാഴ്‌സിറ്റിയിലും ഇതര യു.ജി കോളേജുകളിലുമായി നടക്കും. സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ പത്തിന് വാഴ്‌സിറ്റിയില്‍ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
തഹ്‌സീനുല്‍ ഖിറാഅ: പദ്ധതി; സംസ്ഥാന തല ഉദ്ഘാടനം 25ന് എടവണ്ണപ്പാറയില്‍
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഈ വര്‍ഷം മുതല്‍ നടപ്പാക്കുന്ന 'തഹ്‌സീനുല്‍ ഖിറാഅ പദ്ധതി'യുടെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ 25ന് രാവിലെ 10 മണിക്ക് എടവണ്ണപാറ റശീദിയ്യ അറബിക് കോളേജില്‍ വെച്ച് നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
13 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 9925 ആയി
കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി 13 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9925 ആയി.
ഇന്ത്യയുടെ ഇസ്രാഈല്‍ അനുകൂല നിലപാട് ആശങ്കാജനകം: എസ്. വൈ. എസ്
കോഴിക്കോട്: ഇന്ത്യ നാളിത് വരെ തുടര്‍ന്നുവന്ന മര്‍ദ്ദിത പക്ഷ നിലപാടും, നൈതികതയും മതിയാക്കി ഫാലസ്തീനെതിരില്‍ ഇസ്രാഈലിന് അനുകൂലമായി അമേരിക്കക്കൊപ്പം ചേര്‍ന്ന് ഐക്യരാഷ്ട്രസഭയുടെ ഉപസമിതിയില്‍ വോട്ട് ചെയ്ത നടപടി ആശങ്കാജനകമെന്ന് എസ്. വൈ. എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിംഗ് സെക്രട്ടറിമാരായ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ പ്രസ്താവിച്ചു.
കഴിഞ്ഞ ആറര പതിറ്റാണ്ടിലധികമായി ഇസ്രാഈല്‍ ഫലസ്തീനികളെ മര്‍ദ്ദിച്ചും, കൊന്നും ഒതുക്കുകയാണ്. ഐക്യരാഷ്ട്ര സഭ പാസാക്കിയ 44 പ്രമേയങ്ങളാണ് ഇസ്രാഈല്‍ ചവറ്റുകൊട്ടയിലെറിഞ്ഞത്.
സർവ്വ സമർപ്പമാണ് തസ്വവ്വുഫ്: മുസ്തഫൽ ഫൈസി
അൽ ഐൻ : ജീവിത രീതിയിലും ചിന്തയിലും ഏറ്റവും അഭികാമ്യം സൂഫിസമാണെന്നും സർവ്വ സമർപ്പണമാണ് തസവ്വു ഫെന്നും പ്രമുഖ വാഗ്മിയും സമസ്ത മുശാവറ അംഗവുമായ എം പി മുസ്തഫൽ ഫൈസി പറഞ്ഞു.
ശരീര പരിശുദ്ധിയും ആത്മീയ പുരോഗതിയും നേടാൻ ഇത്രമേൽ നല്ല ദർശനമില്ല, എളിയ സാധാരണ ജീവിതമാണ് തസ്വവ്വുഫ്, പ്രവാചകന്മാരും മഹാത്മാക്കളും അജപാലനം നടത്തിയത് ഇതിന്റെ ഭാഗമാണ്.
ദാറുല്‍ഹുദാ അഡ്മിഷന്‍ ടെസ്റ്റ് ഫലം പ്രസിദ്ധീകരിച്ചു
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയിലെയും വിവിധ യു.ജി കോളേജുകളിലെയും സെക്കന്‍ഡറിയിലേക്ക് നടന്ന ഏകീകൃത പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം വാഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അറിയാവുന്നതാണ്.
വാഴ്സിറ്റിക്കു കീഴിലുള്ള ഫാഥ്വിമ സഹ്റാ വനിതാ കോളജ്, മമ്പുറം ഹിഫ്ളുല്‍
ജാമിഅഃ ജൂനിയര്‍ കോളേജുകള്‍ നാളെ (ശനി) തുറക്കും
പട്ടിക്കാട്: വാര്‍ഷിക അവധി കഴിഞ്ഞ് ജാമിഅഃ ജൂനിയര്‍ കോളേജുകള്‍ ജൂണ്‍ 15 ശനി തുറക്കുമെന്നും മുഴുവന്‍ പ്രിന്‍സിപ്പാള്‍മാരുടെയും വ്യാകരണ-അറബി സാഹിത്യ അധ്യാപകരുടെ ശില്‍പശാല 25 ന് 11 മണിക്ക് ജാമിഅഃ ഓഡിറ്റോറിയത്തില്‍ ചേരുമെന്നും കോര്‍ഡിനേഷന്‍ ഓഫീസില്‍ നിന്നും അറിയിച്ചു.
- JAMIA NOORIYA PATTIKKAD
- JAMIA NOORIYA PATTIKKAD
ബഹ്റൈനിലെ സമസ്ത മദ്റസകള്‍ ശനിയാഴ്ച തുറക്കും
മനാമ: ബഹ്റൈനിലെ സമസ്ത മദ്‌റസകള്‍ റമദാന്‍ അവധി കഴിഞ്ഞ് ജൂണ്‍ 15ന് ശനിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സമസ്ത ബഹ്റൈന്‍ റൈയ്ഞ്ച് ഭാരവാഹികള്‍ അറിയിച്ചു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത ബഹ്റൈനിലെ മനാമ, റഫ, ഗുദൈബിയ, മുഹര്‍റഖ്, ഹൂറ, ജിദാലി, ഹമദ് ടൗണ്‍, ഹിദ്ദ്,
കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സ് എറണാംകുളത്ത്
കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ പ്രബോധക വിഭാഗമായ ഇബാദ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സ് എറണാംകുളത്ത് നടക്കും. ഈ മാസം 29, 30 തിയ്യതികളില്‍ പുക്കാട്ടുപടിയില്‍ നടക്കുന്ന പരിപാടിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആയിരം പ്രതിനിധികള്‍ സംബന്ധിക്കും.
സഹിഷ്ണുതാ സന്ദേശം പകർന്ന് ഹാദിയ റമദാൻ സംഗമം
അൽ ഐൻ: സഹിഷ്ണുതാ വർഷത്തിന്റെ ഭാഗമായി ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്‌മ ഹാദിയയുടെ അൽ ഐൻ ചാപ്റ്റർ സംഘടിപ്പിച്ച സഹിഷ്ണുതാ സന്ദേശ പ്രചരണ റമദാൻ സംഗമം ജന ബാഹുല്യം കൊണ്ടും സംഘടന മികവ് കൊണ്ടും ശ്രദ്ധേയമായി.
സായിദ് സെൻട്രൽ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സ്റ്റേറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു
സി. കെ. എം. സ്വാദിഖ് മുസ്‌ലിയാര്‍ പ്രസിഡണ്ട്,
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സെക്രട്ടറി,
എം. എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ കംബ്ലക്കാട് ട്രഷറര്‍.
ദാറുല്‍ഹുദാ യു.ജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയുടെ യുജി ഡിഗ്രി സെമസ്റ്റര്‍ പരീക്ഷയുടെയും സീനിയര്‍ സെക്കണ്ടറി, സെക്കണ്ടറി വാര്‍ഷിക പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. വാഴ്‌സിറ്റിക്കു കീഴിലുള്ള ഫാത്വിമ സഹ്‌റാ വനിതാ കോളേജ് ഫൈനല്‍ പരീക്ഷാ ഫലവും മമ്പുറം ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ് പരീക്ഷാ ഫലവും പ്രസിദ്ധീകരിച്ചു.
നിഖാബ്; സമസ്ത പണ്ഡിതരെ പരിഹസിച്ച ഫസല്‍ ഗഫൂര്‍ സമൂഹത്തോട് മാപ്പ് പറയണം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
തേഞ്ഞിപ്പലം : നിഖാബ് നിരോധിച്ചുകൊണ്ട് എം. ഇ. എസ്. ഇറക്കിയ ഇസ്‌ലാമിക ശരീഅത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനുമെതിരായ ഉത്തരവിനെതിരെ നിയമാനുസൃതമായി പ്രതികരിച്ച 'സമസ്ത' പണ്ഡിതന്മാരെ പരിഹസിച്ച ഫസല്‍ ഗഫൂര്‍ പ്രസ്താവന പിന്‍വലിച്ച് സമൂഹത്തോട് മാപ്പ് പറയണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
മലബാറിലെ ഉപരിപഠനത്തിന് അധിക ബാച്ചുകള്‍ അനുവദിക്കണം: SKSSF
കോഴിക്കോട്: എസ് എസ് എല്‍ സി പരീക്ഷയില്‍ ഉപരിപഠന യോഗ്യത നേടിയ മലബാറിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഹയര്‍ സെക്കന്ററി ബാച്ചുകള്‍ അനുവദിച്ച് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഡോ. കെ. ടി ജാബിര്‍ ഹുദവി അധ്യക്ഷത വഹിച്ചു.
നിഖാബ് ധരിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് നിയമ സഹായം നല്‍കും: SKSSF
കോഴിക്കോട്: നിഖാബ് ധരിച്ച് കാമ്പസുകളില്‍ വരാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമായ നിയമ സഹായം നല്‍കാന്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഇതിനായി പ്രത്യേകം അഭിഭാഷകരുടെ പാനല്‍ രൂപീകരിച്ച് ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തനമാരംഭിക്കും. വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായി
സമസ്ത: എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചു
ചേളാരി: പാഠപുസ്തക പരിഷ്‌കരണങ്ങളുടെ തുടര്‍ച്ചയായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അടുത്ത അദ്ധ്യയന വര്‍ഷം സ്‌കൂള്‍ വര്‍ഷ സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്നവയുള്‍പ്പെടെയുള്ള മുഴുവന്‍ മദ്‌റസകളിലെയും എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ മുഴുവന്‍ പാഠപുസ്തകങ്ങളും പരിഷ്‌കരിച്ചു. റമളാന്‍ 20 മുതല്‍ കോഴിക്കോട്
സഹചാരി ഫണ്ട് ശേഖരണം വൻ വിജയമാക്കുക - സമസ്ത
കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുരസേവന വിഭാഗമായ സഹചാരി റിലീഫ് സെൽ വാർഷിക ഫണ്ട് ശേഖരണം വൻ വിജയമാക്കാൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ.
സഹചാരി ഫണ്ട് ശേഖരണം ഇന്ന് (വെള്ളി)
കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുരസേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിന്റെ ഫണ്ട് ശേഖരണം റമളാനിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്ന് നടക്കും. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന സഹചാരി റിലീഫ് സെല്ലില്‍ നിന്ന് ഇതിനകം ആയിരകണക്കിന് രോഗികള്‍ക്ക് ധനസഹായം
SKSBV സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് നാളെ (ബുധന്‍) തുടങ്ങും
കാസര്‍ഗോഡ്: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് നാളെ കാസര്‍ഗോഡ് ജില്ലയിലെ കോട്ടിക്കുളം നൂറുല്‍ ഹുദയില്‍ വെച്ച് നടക്കും. രണ്ടു ദിവസമായി നടക്കുന്ന ക്യാമ്പ് എസ്. കെ. എസ്. ബി. വി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും.
കാന്തപുരത്തിന്റെ ഗ്രാന്‍ഡ് മുഫ്തി പദവി വ്യാജമാണെന്ന് ബറേല്‍വി നേതൃത്വം
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഗ്രാന്‍ഡ് മുഫ്തി പദവി വ്യാജമാണെന്ന് ബറേല്‍വി പണ്ഡിത നേതൃത്വം. ഇക്കാര്യം പൊതു ജനങ്ങളെയും മാധ്യമങ്ങളെയും വേണ്ട രീതിയില്‍ അറിയിക്കണമെന്ന് ബറേല്‍വി മുസ്‌ലിംകളുടെ ആസ്ഥാനകേന്ദ്രമായ ബറേലി ശരീഫില്‍ നിന്നു തങ്ങളെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന്
തമിഴ്‌നാട്ടിലെ പറങ്കിപേട്ടില്‍ സമസ്ത വിദ്യാഭ്യാസ സമുച്ചയത്തിന് ശിലയിട്ടു
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ തമിഴ്‌നാട്ടിലെ പറങ്കിപേട്ട് സ്ഥാപിക്കുന്ന വിദ്യാഭ്യാസ സമുച്ചയത്തിന് ശിലയിട്ടു. തമിഴ്‌നാടിന്റെയും പോണ്ടിച്ചേരിയുടെയും അതിര്‍ത്തി പ്രദേശമായ ഇവിടെ കലിമ ശൈഖ് അബ്ദുല്‍ഖാദിര്‍ ഹാജി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് സൗജന്യമായി നല്‍കിയ
ഹാജി കെ.മമ്മദ് ഫൈസി ഖുര്‍ആന്‍ ടാലന്റ് ഷോ; ഒന്നാം സ്ഥാനം ഹാഫിള് റശാദിന്
പെരിന്തല്‍മണ്ണ : ഹാജി കെ.മമ്മദ് ഫൈസി ഫൗണ്ടേഷന്‍ തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്‌ലാമില്‍ നടത്തിയ ഖുര്‍ആന്‍ ടാലന്റ് ഷോയില്‍ ഹാഫിള് റശാദ് കാച്ചിനിക്കാട് ഒന്നാമനായി. നൂറുകണക്കിന് മല്‍സരാര്‍ത്ഥികള്‍ പങ്കെടുത്ത വിശുദ്ധ ഖുര്‍ആന്‍ പാരായണ മല്‍സരം ഏറെ ശ്രദ്ധേയമായിരുന്നു. സെമി ഫൈനല്‍ റൗണ്ടിലേക്ക് പ്രവേശിച്ച 32 പേരില്‍ നിന്ന്
ഹാദിയ റമദാന്‍ പ്രഭാഷണത്തിന് സ്വാഗത സംഘമായി
ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലാ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഹാദിയ സംഘടിപ്പിക്കുന്ന ആറാമത് റമദാന്‍ പ്രഭാഷണത്തിന്റെ സ്വാഗതസംഘമായി. മെയ് 8, 9, 11, 12 തിയ്യതികളില്‍ രാവിലെ ഒമ്പത് മുതല്‍ വാഴ്‌സിറ്റി കാമ്പസില്‍ പ്രത്യേകം സജ്ജമാക്കിയ മര്‍ഹും ഡോ. യു. ബാപ്പുട്ടി ഹാജി നഗറിലാണ്
നീറ്റ് പരീക്ഷ; മത വസ്ത്രങ്ങൾക്ക് വിലക്കില്ല: SKSSF
കോഴിക്കോട്: മേയ് 5 ന് നടക്കുന്ന നീറ്റ് പരീക്ഷയിൽ മതപരമായ വസ്ത്രം ധരിക്കാമെന്ന് C.B.S.E ൽ നിന്നും ഉറപ്പ് ലഭിച്ചതാണെന്ന് എസ്. കെ. എസ്. എസ്. എഫ് ക്യാമ്പസ് വിങ്. മുൻ വർഷങ്ങളിൽ വിദ്യാർത്ഥി കളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടു ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എസ്. കെ. എസ്. എസ്. എഫ്
'റമളാനിലൂടെ റയ്യാനിലേക്ക്'; SKSSF ആത്മ പ്രചാരണത്തിന് തുടക്കമായി
കോഴിക്കോട്: 'റമളാനിലൂടെ റയ്യാനിലേക്ക്' എന്ന പ്രമേയത്തില്‍ ഏപ്രില്‍ 25 മുതല്‍ ജൂണ്‍ 5 വരെ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ആത്മ പ്രചരണത്തിന് തുടക്കമായി. കോഴിക്കോട് ജില്ലയിലെ നരിക്കുനി പാറന്നൂരില്‍ നടന്നചടങ്ങില്‍ സംസ്ഥാന തല ഉദ്ഘാടനംസംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി
ജാമിഅഃ ജൂനിയര്‍ കോളേജ്; ഏകീകൃത പ്രവേശന പരീക്ഷ നാളെ (തിങ്കള്‍)
പെരിന്തല്‍മണ്ണ : ജാമിഅഃ നൂരിയ്യക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ കോളേജുകളിലേക്കുള്ള ഏകീകൃത പ്രവേശന പരീക്ഷ നാളെ (29-04-2019) നടക്കും. ഉച്ചക്ക് രണ്ട് മണി മുതല്‍ നാല് മണി വരെയാണ് പരീക്ഷാ സമയം. സെക്കന്ററി വിഭാഗത്തിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ നിര്‍ദ്ദേശിച്ച പരീക്ഷാ കേന്ദ്രങ്ങളില്‍
സമസ്ത പൊതുപരീക്ഷ; മൂല്യനിര്‍ണയ ക്യാമ്പുകള്‍ മാതൃകയാവുന്നു
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡിന്റെ പൊതുപരീക്ഷയും മൂല്യനിര്‍ണയ ക്യാമ്പുകളും മാതൃകയാവുന്നു. 9912 മദ്‌റസകളില്‍ നിന്നായി 2,41,805 കുട്ടികളുടെ 10 ലക്ഷത്തോളം ഉത്തരപേപ്പറുകളാണ് 9 കേന്ദ്രങ്ങളില്‍ വെച്ച് പരിശോധന നടത്തുന്നത്. ഏപ്രില്‍ 25 മുതല്‍ തുടങ്ങിയ മൂല്യനിര്‍ണയം നാളെ അവസാനിക്കും.
സമസ്ത ഇസ്‌ലാമിക് സെന്റര്‍ പ്രവര്‍ത്തക സംഗമം മെയ് ഒന്നിന്
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കീഴില്‍ സഊദി അറേബ്യയില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത ഇസ്‌ലാമിക് സെന്ററിന്റെ നാട്ടിലുള്ള ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും സംഗമം മെയ് ഒന്നിന് ബുധനാഴ്ച രാവിലെ 9 മണിക്ക് ചേളാരി സമസ്താലയത്തില്‍ വെച്ച് നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ്
തഹ്‌സീനുല്‍ ഖിറാഅ: പദ്ധതി ഇന്റര്‍വ്യൂ മെയ് 4ന്
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുന്ന 'തഹ്‌സീനുല്‍ ഖിറാഅ' പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിന് മുജവ്വിദുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ മെയ് 4ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ചേളാരി സമസ്താലയത്തില്‍ നടക്കും.
മാതൃ-ശിശു ആസ്പപത്രിയിൽ ശുദ്ധജല വിതരണത്തിന് സംവിധാനം ഒരുക്കി SKSSF പൊന്നാനി ക്ലസ്റ്റർ
പൊന്നാനി: മാതൃ-ശിശു ആസ്പത്രിയിൽ ശുദ്ധജല വിതരണത്തിന് സംവിധാനം ഒരുക്കി എസ്. കെ. എസ്. എസ്. എഫ് പ്രവർത്തകർ. പൊന്നാനി ക്ലസ്റ്റർ കമ്മിറ്റിയാണ് ചെന്നൈ ഇസ്‌ലാമിക് സെന്ററിന്റെ സഹകരണത്തോടെ പൊന്നാനി മാതൃശിശു ആസ്പത്രിയിലെ ഒന്നാം നിലയിൽ രോഗികൾക്കും സന്ദർശകർക്കും ആശ്വാസമാകുന്ന വിധത്തിൽ ശുദ്ധജല
ത്വലബ ഇന്റലക്ച്വല്‍ വിംങ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു
കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് ത്വലബ വിംങ് സംസ്ഥാന സമിതിയുടെ ഇന്റലക്ച്വല്‍ വിങിലേക്ക് ഇന്റരവ്യൂവിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ റിസള്‍ട്ട് പ്രസിദ്ധീകരിച്ചു. ലേഖനം സമര്‍പിച്ചത്തില്‍ നിന്നും തിരഞ്ഞെടുത്ത നാല്പത് പേര്‍ക്കാണ് ആദ്യഘട്ടം അവസരം നല്‍കുന്നത്. ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിശീലന പരിപാടികള്‍
'റമളാനിലൂടെ റയ്യാനിലേക്ക്'; SKSSF ആത്മപ്രചാരം ഉദ്ഘാടനം ഏപ്രിൽ 25ന്
കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മറ്റി ഏപ്രിൽ 25 മുതൽ ജൂൺ 5 വരെ റമളാനിലൂടെ റയ്യാനിലേക്ക് എന്ന സന്ദേശവുമായി നടക്കുന്ന ആത്മപ്രചാരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഏപ്രിൽ 25ന് കോഴിക്കോട് പാറന്നൂരിൽ നടക്കും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ബഷീർ ഫൈസി
ട്രെന്‍ഡ് അവധിക്കാല പരിപാടിക്ക് രൂപമായി
കോഴിക്കോട്: എസ് കെ എസ് എസ് എഫ് ട്രെന്‍ഡിന്റെ അവധിക്കാല പരിപാടിക്ക് രൂപമായി. അവധിക്കാലമായ ഏപ്രില്‍ മെയ് മാസങ്ങളിലാണ് സമ്മര്‍ ഗൈഡ് എന്ന പേരില്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ പരിശീലന പരിപാടികള്‍ നടക്കുന്നത്. വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് യൂണിറ്റുകളില്‍
SKSBV സത്യ സമ്മേളനം സംസ്ഥാന തല ഉദ്ഘാടനം ബീമാപള്ളിയില്‍
തിരുവനന്തപുരം (ബീമാപള്ളി): സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ''പറയാം നമുക്ക് സത്യം മാത്രം അതെത്ര കൈപ്പേറിയതാണങ്കിലും'' എന്ന പ്രമേയത്തെ ആസ്പദമാക്കി സംസ്ഥാനത്തിനകത്തും പുറത്തുമായി 459 റെയിഞ്ച് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന സത്യ സമ്മേളനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നാളെ (ഞായര്‍) ഉച്ചക്ക്
സമസ്ത: സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ മാര്‍ച്ച് 30,31ന്; 13,114 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന 246 മദ്‌റസകളില്‍ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ 2019 മാര്‍ച്ച് 30, 31 തിയ്യതികളില്‍ പൊതുപരീക്ഷ നടക്കും. അഞ്ചാം ക്ലാസില്‍ 246 സെന്ററുകളിലായി 7,170 വിദ്യാര്‍ത്ഥികളും, ഏഴാം ക്ലാസില്‍ 209 സെന്ററുകളിലായി 4,663
SKSSF പൊന്നാനി മേഖലാ കമ്മിറ്റി നാട്ടിക മൂസ മുസ് ലിയാർ അനുസ്മരണം സംഘടിപ്പിച്ചു
പൊന്നാനി: നാട്ടിക മൂസ മുസ് ലിയാർ അനുസ്മരണവും എസ്.കെ.എസ്.എസ്.എഫ് പൊന്നാനി മേഖലാ വാർഷിക കൗൺസിലും മീൻ തെരുവ് ഹയാത്തുൽ ഇസ് ലാം മദ്റസയിൽ പുറങ്ങ് അബ്ദുല്ല മുസ് ലിയാർ ഉദ്ഘാടനം ചെയ്തു. നസീർ അഹ്മദ് ഹുദവി അധ്യക്ഷത വഹിച്ചു. പി.വി. മുഹമ്മദ് കുട്ടി ഫൈസി കറുകത്തിരുത്തി, ഷഹീർ അൻവരി പുറങ്ങ്,
തൃശ്ശൂർ ജില്ലാ SKSSF മേഖല കൗൺസിൽ 31 മുതൽ ഏപ്രിൽ 6 വരെ
തൃശ്ശൂർ: എസ് കെ എസ് എസ് എഫ് ട്രൈസനേറിയം മുപ്പതാം വാർഷിക പദ്ധതികളുടെ അവതരണവും യൂണിറ്റ് ശാക്തീകരണവും ലക്ഷ്യമിട്ട് ജില്ലയിലെ 13 മേഖലകളിൽ ജില്ലാ ഭാരവാഹികൾ നടത്തുന്ന പര്യടനം 31ന് തുടക്കം കുറിക്കും. മേഖലകളിൽ വിളിച്ചു ചേർക്കപ്പെടുന്ന സമ്പൂർണ്ണ കൗൺസിലിൽ വച്ച് അടുത്ത ആറുമാസക്കാലം
ശുദ്ധജല വിതരണം ഏറ്റെടുക്കുക: ഹമീദലി തങ്ങള്‍
മലപ്പുറം: കടുത്ത വരള്‍ച്ചയും ജലക്ഷാമവും അനുഭവിക്കുന്ന കേരളത്തില്‍ ശുദ്ധജല വിതരണം ഒരു ജീവിത ദൗത്യമായി എല്ലാവരും ഏറ്റെടുക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. പെരിന്തല്‍മണ്ണ എറാന്തോട് എസ് കെ എസ് എസ് എഫ് കുടിനീര്‍ കൂട്ടായ്മകളുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം ജലീല്‍ ഫൈസി അരിമ്പ്ര അധ്യക്ഷത വഹിച്ചു.
SKSSF കുടിനീർ കൂട്ടായ്മകൾ; സംസ്ഥാന തല ഉദ്ഘാടനം ഇന്ന് (തിങ്കൾ)
മലപ്പുറം : കേരളത്തിലും അയൽ സംസ്ഥാനങ്ങളിലുമായി ശുദ്ധജല ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ എസ് കെ എസ് എസ് എഫ് ശാഖാ കമ്മിറ്റികൾ മുഖേന വിഖായ കുടിനീർ കൂട്ടായ്മകൾ ആരംഭിക്കുന്നു. സംഘടനയുടെ സന്നദ്ധ സേവന വിഭാഗമായ വിഖായയും മറ്റു പ്രവർത്തകരും ശുദ്ധജല വിതരണത്തിന് നേതൃത്വം നൽകും. ജലസ്രോതസ്സുകളിൽ നിന്ന്
SKSBV സത്യ സമ്മേളനം 31 ന്
ചേളാരി: ''പറയാം നമുക്ക് സത്യം മാത്രം അതെത്ര കൈപ്പേറിയതാണങ്കിലും'' എന്ന പ്രമേയത്തെ ആസ്പദമാക്കി സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സത്യ സമ്മേളനം മാര്‍ച്ച് 31 ന് വൈകിട്ട് സംസ്ഥാനത്തിനകത്തും പുറത്തുമായി 459 റെയിഞ്ച് കേന്ദ്രങ്ങളില്‍ നടക്കും. വിഡ്ഢി ദിനമായി കണകാക്കപ്പെടുന്ന
സമസ്ത 'ദഅ്‌വത്തിനൊരു കൈത്താങ്ങ്'; മൂന്നാം ഘട്ട പദ്ധതിക്ക് അന്തിമ രൂപം നല്‍കി
ചേളാരി: മഹല്ല് ശാക്തീകരണം, സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, പ്രസിദ്ധീകരണ പ്രചാരണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ ലക്ഷ്യമാക്കി 2015 മുതല്‍ സമസ്ത നടപ്പാക്കി വരുന്ന 'ദഅ്‌വത്തിനൊരു കൈത്താങ്ങ്' പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനത്തിന് അന്തിമ രൂപം നല്‍കി. മാര്‍ച്ച് 22ന് വെള്ളിയാഴ്ചയാണ് ഫണ്ട് സമാഹരണം
ദാറുല്‍ഹുദാ മിഅ്റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനം ഏപ്രില്‍ 2 ന്
ഹിദായ നഗര്‍: മിഅ്റാജ് ദിനത്തോടനുബന്ധിച്ച് വര്‍ഷം തോറും ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി കാമ്പസില്‍ നടത്താറുള്ള മിഅ്റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനം ഏപ്രില്‍ 2 ന് ചൊവ്വാഴ്ച മഗ്രിബ് നമസ്‌കാരാനന്തരം നടത്താന്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായി. യോഗം സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍
കുടിവെള്ള ക്ഷാമത്തിന് ആശ്വാസമായി SKSSF വിഖായ രംഗത്തിറങ്ങും
കോഴിക്കോട്: കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലുമായി ശുദ്ധജല ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ എസ് കെ എസ് എസ് എഫ് ശാഖാ കമ്മിറ്റികള്‍ മുഖേന വിപുലമായ ആശ്വാസ പദ്ധതികള്‍ ആവിഷ്‌കരിക്കും. സംഘടനയുടെ സന്നദ്ധ സേവന വിഭാഗമായ വിഖായയും മറ്റു പ്രവര്‍ത്തകരും ശുദ്ധജല വിതരണത്തിന് നേതൃത്വം നല്‍കും. ജലസ്രോതസ്സുകളില്‍
ലഹരി മുക്ത പദ്ധതികളുമായി വെൽനസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനമാരംഭിച്ചു
കുറ്റിപ്പുറം : ലഹരിമരുന്ന്, ഇന്റർനെറ്റ് തുടങ്ങിയവക്കടിമപ്പെട്ടവർക്കും മാനസിക പ്രശ്നങ്ങളുള്ളവർക്കുമായി എസ്കെ. എസ്. എസ്. എഫ്. സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള വെൽനസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോ സൊലൂഷൻസ് ആന്റ് റിഹാബിലിറ്റേഷൻ കുറ്റിപ്പുറത്ത് പ്രവർത്തനമാരംഭിച്ചു. എസ്. കെ. എസ്. എസ്. എഫ് മുപ്പതാം വാർഷികാഘോഷ
സെന്‍ര്‍ അപേക്ഷ ക്ഷണിക്കുന്നു
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‍ലാമിക് യൂണിവേഴ്‌സിറ്റി പൊതുവിദ്യാഭ്യാസ സംരംഭം സിപെറ്റിനു കീഴില്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥിനികള്‍ക്കായി സംവിധാനിച്ച സര്‍ട്ടിഫിക്കറ്റ് ഇന്‍ മോറല്‍ സ്റ്റഡീസ് സ്റ്റഡീ സെന്‍ററുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ദാറുല്‍ഹുദാ വെബ്‌സൈറ്റ്
വിദ്യാർഥികളിൽ വർദ്ധിച്ച് വരുന്ന തിന്മക്കതിരെ സ്കൂൾ അധികൃതർ ഉണർന്ന് പ്രവർത്തിക്കണം: അബ്ബാസലി തങ്ങൾ
തേഞ്ഞിപ്പാലം:വിദ്യാർഥികളിൽ വർദ്ധിച്ച് വരുന്ന തിന്മകൾക്കെതിരെ സ്കൂൾ അധികൃതർ ഉണർന്ന് പ്രവർത്തിക്കണമെന്ന്
അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ്( അസ്മി) സംസ്ഥാന പ്രസിഡൻറ് പാണക്കാട് അബ്ബാസലി
ശിഹാബ് തങ്ങൾ പറഞ്ഞു. കോഹിനൂർ ലീ കാഞ്ചീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അസ്മി സ്കൂൾ
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഏഴ് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം, സമസ്ത മദ്‌റസകളുടെ എണ്ണം 9898 ആയി
കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി ഏഴ് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9898 ആയി.
ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ കള്ളിക്കുന്ന് ഒടുമ്പ്ര, എം.ഇ.എസ് എ.എ.ആര്‍.എം
സമസ്ത കൈത്താങ്ങ് പദ്ധതി; സ്‌പെഷ്യല്‍കണ്‍വെന്‍ഷനും അവാര്‍ഡ് ദാനവും നാളെ (13-03-2019)
ചേളാരി: 'ദഅവത്തിനൊരു കൈത്താങ്ങ്' മൂന്നാം ഘട്ട പദ്ധതിയുടെ ഭാഗമായുള്ള സമസ്ത സ്‌പെഷ്യല്‍ കണ്‍വെന്‍ഷനും, മികച്ച മദ്‌റസകള്‍ക്കുള്ള കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ സ്മാരക അവാര്‍ഡ് ദാനവും നാളെ (13-03-2019) രാവിലെ 10 മണിക്ക് ചേളാരി സമസ്താലയത്തില്‍ നടക്കും.
ചെമ്പരിക്ക ഖാസി കേസ്: പ്രതിഷേധത്തിന്റെ ആരവമുയര്‍ത്തി സമസ്ത പ്രക്ഷോഭ സമ്മേളനം
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും പ്രമുഖ പണ്ഡിതനുമായിരുന്ന ചെമ്പരിക്ക സി എം അബ്ദുല്ല മൗലവിയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് സമസ്തയുടെ ആഭിമുഖ്യത്തില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രക്ഷോഭ സമ്മേളനം ശക്തമായ താക്കീതായി. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന പരിപാടി
കുവൈറ്റ് ചാപ്റ്റർ സംഘടിപ്പിക്കുന്ന വാഫി കോൺഫറൻസ് 2019; ഒരുക്കങ്ങൾ പൂർത്തിയായി
കുവൈത്ത് സിറ്റി: മാർച്ച് 14,15 തിയ്യതികളിൽ വാഫി കുവൈറ്റ് ചാപ്റ്റർ സംഘടിപ്പിക്കുന്ന രണ്ടാമത് വാഫി കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ദുസമദ് പൂക്കോട്ടൂർ, അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി തുടങ്ങിയവരെ കൂടാതെ
പ്രക്ഷോഭ സമ്മേളനം ഇന്ന് (ഞായര്‍)
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും പ്രമുഖ പണ്ഡിതനുമായിരുന്ന ചെമ്പരിക്ക സി എം അബ്ദുല്ല മൗലവിയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് സമസ്തയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ഞായര്‍) കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ പ്രക്ഷോഭ സമ്മേളനം നടക്കും. വൈകീട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന
SKSBV ജലദിന കാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് (ഞായര്‍)
പാലക്കാട് (ആലത്തൂര്‍): സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ''കരുതി വെക്കാം ജീവന്റെ തുള്ളികള്‍ നാളെക്കായ്'' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ജലദിന കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് ജില്ലയിലെ ആലത്തൂര്‍ മഹ്ദനുല്‍ ഹിദായ മദ്‌റസയില്‍ വെച്ച് നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍
ഇന്ന് റജബ് ഒന്ന്
കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് റജബ് ഒന്നായും ഏപ്രില്‍ 3ന് (ബുധന്‍) റജബ് 27 ആയും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട്
ചെമ്പരിക്ക ഖാസി കേസ്; പ്രക്ഷോഭ സമ്മേളനത്തിന് അന്തിമരൂപമായി
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും പ്രമുഖ പണ്ഡിതനുമായിരുന്ന ചെമ്പരിക്ക സി എം അബ്ദുല്ല മൗലവിയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് സമസ്തയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് പത്തിന് ഞായറാഴ്ച കോഴിക്കോട് സംഘടിപ്പിക്കുന്ന പ്രക്ഷോഭ സമ്മേളനത്തിന് അന്തിമരൂപമായി. വൈകിട്ട് അഞ്ച് മണിക്ക് മുതലക്കുളം
SKSBV ജലദിന കാമ്പയിന്‍ മാര്‍ച്ച് 10 ന് തുടങ്ങും
ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി അന്താരാഷ്ട്ര ജലദിനത്തോടനുബന്ധിച്ച് നടത്തപെടുന്ന ജലദിന കാമ്പയിന്‍ മാര്‍ച്ച് 10 ന് തുടക്കം കുറിക്കും. ''കരുതിവെക്കാം ജീവന്റെ തുള്ളികള്‍ നാളെക്കായ്'' എന്ന പ്രമേയം ഉയര്‍ത്തിപിടിച്ചു കൊണ്ട് നടത്തുന്ന കാമ്പയിന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള
സിപെറ്റിനു കീഴില്‍ സെന്‍ററുകള്‍ക്കുള്ള അപേക്ഷ ക്ഷണിക്കുന്നു
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‍ലാമിക് യൂണിവേഴ്‌സിറ്റി പൊതുവിദ്യാഭ്യാസ സംരംഭം സിപെറ്റിനു കീഴില്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥിനികള്‍ക്കായി സംവിധാനിച്ച സര്‍ട്ടിഫിക്കറ്റ് ഇന്‍ മോറല്‍ സ്റ്റഡീസ് സ്റ്റഡീ സെന്‍ററുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ദാറുല്‍ഹുദാ വെബ്‌സൈറ്റ്
ചെമ്പരിക്ക ഖാസി കേസ്; പ്രതിഷേധം ആർത്തിരമ്പും
കോഴിക്കോട്: ചെമ്പരിക്ക സി എം അബ്ദുല്ല മൗലവി കൊലപാതക കേസ് പുനരന്വേഷണം നടത്തുക, കുറ്റവാളികളെ പിടികൂടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിൽ പ്രതിഷേധം ആർത്തിരമ്പും. മാർച്ച് പത്തിന് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് മുതലക്കുളം
മുണ്ടക്കുളം ജാമിഅ ജലാലിയ്യ സമ്മേളനം ഇന്ന് സമാപിക്കും. 22 യുവപണ്ഡതരെയും 13 ഹാഫിളീങ്ങളെയും സമൂഹത്തിന് സമര്‍പ്പിക്കും
കൊണ്ടോട്ടി: ശംസുല്‍ ഉലമാ കോംപ്ലക്‌സ് 13 -ാം വാര്‍ഷിക ഒന്നാം സനദ്ദാന മഹാസമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. 22 പണ്ഡിതര്‍ക്ക് ജലാലി ബിരുദവും സ്ഥാന വസ്ത്രവും നല്‍കി സമുദായ സമക്ഷം സമര്‍പ്പിക്കും. ഖുര്‍ആന്‍ മനഃപ്പാഠമാക്കിയ 13 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ടിഫിക്കറ്റ് നല്‍കി ആദരിക്കും. വൈകീട്ട് 7 ന് ആരംഭിക്കുന്ന സമാപന മഹാസമ്മേളനം
മതസൗഹാര്‍ദ്ദത്തിന് മാതൃക തീര്‍ത്ത് ജലാലിയ്യ സമ്മേളനം
മുണ്ടക്കുളം: മതസൗഹാര്‍ദ്ദത്തിന് മാതൃക തീര്‍ത്ത് ജലാലിയ്യ സമ്മേളനം. ശംസുല്‍ ഉലമാ കോംപ്ലക്‌സിന്റെ പരിസരത്ത് താമസിക്കുന്ന 50 ലധികം വരുന്ന ഹൈന്ദവ കുടുംബാംഗങ്ങള്‍ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാനവ സൗഹൃദ സംഗമത്തിലെത്തിയത് നവ്യാനുഭവമായി. സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ പ്രസിഡന്റും ജാമിഅഃ ജലാലിയ്യ
ഇന്ത്യ പാക്കിസ്താന്‍ വിഷയങ്ങളില്‍ വര്‍ഗീയത കലര്‍ത്തല്‍ ആശങ്കാജനകം: എസ് ഐ സി സൗദി നാഷണല്‍ കമ്മിററി
റിയാദ്: ഇന്ത്യയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ പാക്കിസ്താന്‍ നടത്തുന്ന ശ്രമങ്ങള്‍ അപലീനയമാണന്നും, രാജ്യത്തിന്റെ സുരക്ഷിതത്തിനായി ഇന്ത്യ ചെയ്യുന്ന കാര്യങ്ങള്‍ അഭിമാനാര്‍ഹമാണന്നും, എസ്.ഐ.സി സൗദി നാഷണല്‍ കമ്മിററി അഭിപ്രായപ്പെട്ടു. ഇന്ത്യയും പാക്കിസ്താനുമായുളള വിഷയങ്ങളില്‍ വര്‍ഗീയത കലര്‍ത്താനുളള ശ്രമങ്ങളും,
ദാറുല്‍ഹുദാ അവധിക്കാല ക്യാമ്പുകള്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി പൊതു വിദ്യാഭ്യാസ സംരംഭം സിപെറ്റിന്‍റെയും, പൂര്‍വ വിദ്യാര്‍ഥി സംഘടന ഹാദിയയുടെയും കീഴില്‍ നടത്തപ്പെടുന്ന അവധിക്കാല ക്യാമ്പുകളിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഏപ്രില്‍ 2 മുതല്‍ 8 കൂടിയ ദിവസങ്ങളില്‍ 15 മുതല്‍ 20 വരെ വയസ്സുള്ള വിദ്യാര്‍ഥിനികള്‍ക്ക് വേണ്ടി നടത്തപ്പെടുന്ന തസ്വ് ഫിയ
Labels:
Darul-Huda-Islamic-University,
Hadiya,
Kerala,
Malappuram
ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണം അനിവാര്യമായ നടപടി: സമസ്ത
കോഴിക്കോട്: കശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ ഭടന്മാരുടെ വാഹനവ്യൂഹനത്തിന് നേരെ നടത്തിയ നിഷ്ഠൂരവും മനുഷ്യത്വരഹിതവുമായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരവാദികള്‍ക്കുനേരെ ബാലാകോട്ട് ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം അനിവാര്യമായ നടപടിയായിരുന്നുവെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ
സമസ്ത ദക്ഷിണ മേഖല നേതൃസംഗമം നടത്തി
കോഴിക്കോട്: എറണാകുളം മുതല്‍ കന്യാകുമാരി വരെയുള്ള ജില്ലകളിലെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ മുശാവറ അംഗങ്ങളെ സംഘടിപ്പിച്ച് സമസ്ത ദക്ഷിണ മേഖല നേതൃസംഗമം നടത്തി. ചേളാരി സമസ്താലയത്തില്‍ നടന്ന സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സമസ്ത പൊതുപരീക്ഷ ഏപ്രില്‍ 14, 15 തിയ്യതികളില്‍
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷ ഏപ്രില്‍ 14, 15 തിയ്യതികളില്‍ നടത്താന്‍ വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചി. നേരത്തെ നിശ്ചയിച്ച ഏപ്രില്‍ 13ന് മുസ്‌ലിം സ്‌കൂളുകളില്‍ വാര്‍ഷിക പരീക്ഷ നടക്കുന്നതിനാലാണ് 15-ലേക്ക് മാറ്റിയത്. വിദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന
SKSBV സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം
ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ വെച്ചാണ് പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍. വൈസ്. പ്രസിഡണ്ടുമാര്‍ പാണക്കാട് സയ്യിദ് റാജിഅലി
വിദ്യാര്‍ത്ഥികള്‍ അറിവിനെ ആയുധമാക്കണം: ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി
ചേളാരി: ഭാവി തലമുറയുടെ പ്രതീക്ഷയും നന്മയുടെ പ്രചാരകരുമായ വിദ്യാര്‍ത്ഥികള്‍ അറിവിനെ ആയുധമാക്കണമെന്നും വര്‍ദ്ധിച്ചു വരുന്ന അധാര്‍മിക്കെതിരെ ഒരുമിച്ചു നിന്ന് പ്രവര്‍ത്തിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌നദ്‌വി അഭിപ്രായപെട്ടു. സമസ്ത കേരള സുന്നി ബാലവേദി
ഭിന്ന ലൈംഗികതയും ഇസ്‌ലാമിക കര്‍മ്മ ശാസ്ത്രവും; സെമിനാര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയിലെ കര്‍മ്മ ശാസ്ത്ര പഠന വിഭാഗം സംഘടിപ്പിക്കുന്ന 'ഭിന്ന ലൈംഗികതയും ഇസ്‌ലാമിക കര്‍മ്മ ശാസ്ത്രവും' വിഷയത്തില്‍ മാര്‍ച്ച് 17 ന് സംഘടിപ്പിക്കുന്ന ഏകദിന സെമിനാറിനുളള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
ഭിന്ന ലൈംഗികതയുടെ ഇസ്‌ലാമിക വീക്ഷണം, സാമൂഹിക പരിസരം, നിയമാവകാശങ്ങള്‍,
SKIC അൽകോബാർ സെൻട്രൽ കമ്മിറ്റി സൈനുൽ ഉലമ അനുസ്മരണം നടത്തി
അൽകോബാർ: സമസ്ത ഇസ്ലാമിക് സെന്റർ അൽകോബാർ സെൻട്രൽ കമ്മിറ്റി ഓഫീസിൽ വെച്ച് ശൈഖുനാ സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ അനുസ്മരണം നടത്തി. ബഹു: ദാവൂദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. സൈനുൽ ഉലമ പേര് സൂചിപ്പിക്കും പോലെ തന്നെ പൺഡിതൻമാർക്ക് അലങ്കാരമാണെന്നും,
‘ഖുര്‍ആന്‍രക്ഷയുടെ സല്‍സരണി’ യെന്ന എസ്.ഐ.സി സഊദി നാഷണല്‍ കാമ്പയിന്‍ നാലാംഘട്ടം ആരംഭം കുറിച്ചു
റിയാദ്:തെററിദ്ധരിപ്പിക്കപ്പെടുന്ന ഇസ്‌ലാമിന്റെ യാഥാര്‍ത്ഥമുഖം ബോധ്യപ്പെടുത്താനുളള മാര്‍ഗമാണ് ഖുര്‍ആന്‍ പഠനമെന്നും, അതിനാവശ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കല്‍ പ്രബോധകരുടെ ബാധ്യതയാണന്നും പ്രശസ്ത ഖുര്‍ആനിക് പണ്ഡിതന്‍ അബ്ദുസലാം ഫൈസി ഒളവട്ടൂര്‍ പറഞ്ഞു. ‘ഖുര്‍ആന്‍ രക്ഷയുടെ സല്‍സരണി’ യെന്ന എസ്.ഐ.സി സഊദി
സമസ്ത കൈത്താങ്ങ് പദ്ധതി; ഫണ്ട് സമാഹരണം മാര്‍ച്ച് 22ന്
ചേളാരി: മഹല്ല് ശാക്തീകരണം, സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, പ്രസിദ്ധീകരണ പ്രചാരണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ ലക്ഷ്യമാക്കി 2015 മുതല്‍ സമസ്ത നടപ്പാക്കി വരുന്ന 'ദഅ്‌വത്തിനൊരു കൈത്താങ്ങ്' പദ്ധതിയുടെ ഭാഗമായുള്ള മൂന്നാംഘട്ട ഫണ്ട് സമാഹരണം 2019 മാര്‍ച്ച് 22ന് വെള്ളിയാഴ്ച നടക്കും.
മുണ്ടക്കുളം ജാമിഅ ജലാലിയ്യ പ്രഥമ സനദ്ദാന സമ്മേളനത്തിന് അന്തിമ രൂപമായി
കൊണ്ടോട്ടി: മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്ലാമിക് കോംപ്ലക്‌സിന് കീഴില്‍ മുണ്ടക്കുളത്ത് പ്രവര്‍ത്തിച്ച് വരുന്ന ജാമിഅ ജലാലിയ്യ 13-ാം വാര്‍ഷിക ഒന്നാം സനദ്ദാന മഹാ സമ്മേളനത്തിന് അന്തിമരൂപമായി. 22 യുവ പണ്ഡിതരും 15 ഹാഫിളീങ്ങളും സനദ് ഏറ്റുവാങ്ങുന്ന സമ്മേളനം 'പുതുയുഗത്തിന് പൈതൃകത്തിന് വെളിച്ചം' എന്ന
മയ്യിത്ത് നിസ്‌കരിക്കുക
കോഴിക്കോട്: ഗള്‍ഫില്‍ നിന്നും മടങ്ങവെ കഴിഞ്ഞദിവസം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വെച്ച് മരണപ്പെട്ട അല്‍ഖസീം ഇസ്‌ലാമിക് സെന്ററിന്റെയും, പെരുവള്ളൂര്‍ പഞ്ചായത്ത് എസ്.കെ.എസ്.എസ്.എഫിന്റെയും മുന്‍ സെക്രട്ടറിയായിരുന്ന അറക്കല്‍ ശംസുദ്ദീന് വേണ്ടി മയ്യിത്ത് നിസ്‌കരിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ
ഖാസി സി.എം അബ്ദുല്ല മൗലവി വധം; പ്രതിഷേധ സമ്മേളനം വിജയിപ്പിക്കുക: സമസ്ത
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടും ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ വധവുമായി ബന്ധപ്പെട്ട് പുനരന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 28 ന് വൈകുന്നേരം 5 മണിക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന സമസ്ത പ്രതിഷേധ
SKSBV സംസ്ഥാന കൗണ്‍സില്‍ മീറ്റ് 24 ന്
ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റിയുടെ വാര്‍ഷിക കൗണ്‍സില്‍ മീറ്റ് 24 ന് രാവിലെ പത്ത് മണിക്ക് ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും. യൂണിറ്റ്, റെയിഞ്ച്, ജില്ല ഘടകങ്ങളുടെ ഭാരവാഹി തിരഞ്ഞെടുപ്പ് പൂര്‍ത്തികരിച്ച് ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപെട്ട നൂറിലേറെ കൗണ്‍സിലര്‍മാര്‍ സംസ്ഥാന കൗണ്‍സിലില്‍
"മെലാന്‍ഷ്'19"; കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ മോട്ടിവേഷന്‍ ക്ലാസ് 25ന്
കുവൈത്ത്: ദേശീയ ദിന അവധിയോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്‌ളാസ് സംഘടിപ്പിക്കുന്നു. "മെലാന്‍ഷ്'19" എന്ന പേരില്‍ കുവൈത്ത് കേരളാ ഇസ്‌ലാമിക് കൗൺസിൽ വിദ്യാഭ്യാസ വിംഗാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 25 ന് അബ്ബാസിയ ദാറുതര്ബിയ മദ്രസയിലും (ഇന്റഗ്രേറ്റഡ് സ്കൂൾ) ഫെബ്രുവരി 26 ന്
ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് ജീവചരിത്രം പ്രകാശനം നാളെ
കോഴിക്കോട്: പ്രമുഖ സൂഫിവര്യനും ശാദുലി - ഖാദിരി ത്വരീഖത്തിന്റെ ഇന്ത്യയിലെ ശൈഖുമായ ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ സമ്പൂർണ്ണ ജീവചരിത്രം നാളെ എസ്. കെ. എസ് എസ്. എഫിന്റെ മുപ്പതാം വാർഷിക പ്ര ഖ്യാപന സമ്മേളനത്തിൽ കുറ്റിപ്പുറത്ത് വെച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി
SKSSF ട്രൈസനേറിയം പ്രഖ്യാപന സമ്മേളനം നാളെ; ജില്ലയിൽ നിന്നും ആയിരം പേർ പങ്കെടുക്കും
തൃശ്ശൂർ: "നിലപാടുകളുടെ കരുത്ത്, വ്യതിയാനങ്ങളുടെ തിരുത്ത്" എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് നടത്തുന്ന മുപ്പതാം വാർഷിക ആഘോഷങ്ങളുടെ പ്രഖ്യാപന സമ്മേളനത്തിൽ ജില്ലയിൽനിന്നും ആയിരം പ്രവർത്തകർ പങ്കെടുക്കും. നാളെ കുറ്റിപ്പുറത്ത് ദേശീയ പാതയോരത്താണ് പ്രഖ്യാപന സമ്മേളനം നടക്കുന്നത്. മുപ്പതാം
കാശ്മീര്‍ ആക്രമണം അപലപനീയം: SKSBV
ചേളാരി: രാജ്യത്തിന്റെ അതിര്‍ത്തിയില്‍ സൈന്യത്തിന് നേരെ നടന്ന ഭീകരാക്രമണം ദുഃഖകരവും അപലപനീയമാണെന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി അഭിപ്രായപെട്ടു. രാജ്യ രക്ഷക്കായി ജീവനുഴിഞ്ഞ് വെച്ച സൈന്യത്തിന്റെ സേവനം വിലമതിക്കാനാവത്തതും അതുല്ല്യവുമാണ്. രാജ്യത്തെ
SKSSF ട്രൈസനേറിയം; വരവേൽപ്പിനായ് കുറ്റിപ്പുറം ഒരുങ്ങുന്നു
കുറ്റിപ്പുറം: നിലപാടുകളുടെ കരുത്ത്, വ്യതിയാനങ്ങളുടെ തിരുത്ത് എന്ന സന്ദേശവുമായി ഒരു വർഷക്കാലം നടക്കാനിരിക്കുന്ന എസ് കെ എസ് എസ് എഫ് ട്രൈസനേറിയം പ്രഖ്യാപന മഹാസമ്മേളനത്തിന് കുറ്റിപ്പുറത്ത് വൻ ഒരുക്കങ്ങൾ. സംഘടനയുടെ മുപ്പതാം വാർഷികാഘോഷങ്ങൾക്ക് സമാരംഭം കുറിക്കുന്ന പരിപാടിയിലേക്കെത്തുന്ന
ആരോപണങ്ങള്‍ മതവുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ല: SKSSF
കോഴിക്കോട്: ഒരു മതപ്രഭാഷകനുമായി ബന്ധപ്പെട്ടു പുറത്ത് വരുന്ന പീഡന കേസുകളുടെ മറപിടിച്ച് മതത്തെ തെറ്റായി ചിത്രീകരിക്കാനുള്ള ചില കേന്ദ്രങ്ങളുടെ നീക്കം ശരിയല്ലെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സമാനമായ പല ആരോപണങ്ങളും വിവിധ മത, രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കെതിരെ ഇതിനു മുമ്പും
ക്യാമ്പസ് കോൾ രജിസ്ട്രേഷൻ വെബ്സൈറ്റ് ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്തു
ചെമ്മാട്: എസ് കെ എസ് എസ് എഫ് നാഷണൽ ക്യാമ്പസ് കോളിന്റെ രജിസ്ട്രേഷൻ വെബ്സൈറ്റ് ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. സ്വപ്ന തലമുറക്ക് വേണ്ടി പ്രയത്നിക്കുക എന്ന പ്രമേയത്തിൽ രാജ്യത്തെ വിവിധ കലാലയങ്ങളിൽ പ്രവർത്തിച്ചു വരുന്ന
മികച്ച മദ്‌റസകള്‍ക്ക് കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ സ്മാരക അവാര്‍ഡ്; ചീക്കോട് ശിആറുല്‍ ഇസ്‌ലാം മദ്‌റസക്ക് ഒന്നാം സ്ഥാനം
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് കഴിഞ്ഞ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ മികച്ച മദ്‌റസകള്‍ക്കുള്ള കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ സ്മാരക അവാര്‍ഡിന് ഈവര്‍ഷം ചീക്കോട് ശിആറുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്ററി മദ്‌റസ (മലപ്പുറം ഈസ്റ്റ്) ഒന്നാം സ്ഥാനത്തിനും, ഉദുമ പടിഞ്ഞാറ് അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ
SKSSF മൂത്തേടം ക്ലസ്റ്റര്‍ സഹചാരി സെന്‍റര്‍ ഉദ്ഘാടനം 19 ന്
മലപ്പുറം: SKSSF മൂത്തേടം ക്ലസ്റ്റര്‍ സഹചാരി സെന്‍റര്‍ ഉദ്ഘാടനം 2019 ഫെബ്രുവരി 19 ചൊവ്വ വൈകുന്നേരം 6.30 ന് ബഹു. ശൈഖുനാ ശൈഖുല്‍ ജാമിഅ
പ്രൊഫസര്‍ കെ. ആലികുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ബഹു. സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ പാണക്കാട് അധ്യക്ഷത വഹിക്കും. ബഹു. മുനീര്‍ ഹുദവി വിളയില്‍ മുഖ്യ പ്രഭാഷണം നടത്തും.
Subscribe to:
Posts (Atom)